





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."
متفق عليهതൻ്റെ മുസ്ലിമായ സഹോദരനെ മൂന്ന് ദിവസങ്ങൾക്കപ്പുറം അകറ്റി നിർത്തുകയും, പിണങ്ങി നിൽക്കുകയും ചെയ്യുക എന്നത് നബി ﷺ വിലക്കുന്നു. പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയോ, സംസാരിക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞു പോവുക എന്നത് പാടില്ല തെറ്റി നിൽക്കുന്നവരിൽ ഏറ്റവും നല്ല വ്യക്തി ഈ അകൽച്ച ഇല്ലാതെയാക്കാൻ ശ്രമിക്കുകയും, ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുകയും ചെയ്യുന്നവനാണ്. ഇവിടെ ആക്ഷേപിക്കപ്പെട്ട പിണക്കം വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിണക്കമാണ്. എന്നാൽ അല്ലാഹുവിൻ്റെ പേരിലുള്ള അകൽച്ച ഇതിൽ പെടുകയില്ല; അധർമ്മികളെയും ബിദ്അത്തുകാരെയും മോശം കൂട്ടുകാരെയും അകറ്റി നിർത്തുന്നത് ഉദാഹരണം. ഈ പിണക്കങ്ങൾ നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ എന്നില്ല; മറിച്ച് പിണങ്ങി നിൽക്കാൻ കാരണമായ തിന്മ ഇല്ലാതെയാകുന്നത് വരെ അത് തുടരാവുന്നതാണ്.
അബൂ സ്വിർമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവനെയും ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും കഠിനതയുണ്ടാക്കിയാൽ അല്ലാഹു അവനും കഠിനത വരുത്തുന്നതാണ്."
رواه أبو داود والترمذي وابن ماجه وأحمدഒരു മുസ്ലിമിന് ഉപദ്രവമേൽപ്പിക്കുകയോ അവൻ്റെ ഏതെങ്കിലുമൊരു കാര്യത്തിൽ അവന് കഠിനതയുണ്ടാക്കുകയോ ചെയ്യുന്നതിൽ നിന്ന് നബി ﷺ ശക്തമായ താക്കീത് നൽകുന്നു. ഒരാളെ ശാരീരികമോ സാമ്പത്തികമോ കുടുംബപരമോ ആയി ഉപദ്രവമേൽപ്പിക്കുന്നതെല്ലാം ഇതിൽ ഉൾപ്പെടും. അങ്ങനെ എന്തെങ്കിലും ഉപദ്രവം ഒരാൾ ചെയ്താൽ അല്ലാഹു അതേ വിധത്തിൽ അവനെയും ഉപദ്രവിക്കുന്നതാണ്.
ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യുടെ അടുക്കലായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള ആ രാത്രിയിൽ അവിടുന്ന് ചന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞു: "ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള നിമസ്കാരവും സൂര്യൻ അസ്തമിക്കുന്നതിന് മുൻപുള്ള നിമസ്കാരവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യുക." ശേഷം നബി -ﷺ- പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."
متفق عليهഒരു രാത്രിയിൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പമായിരുന്നു. അന്ന് പൂർണ്ണചന്ദ്രനുള്ള, പതിനാലാം രാവായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിനെ തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് -യാതൊരു അവ്യക്തതയുമില്ലാത്ത വിധത്തിൽ- കാണുന്നതാണ്. ആ കാഴ്ചയുടെ വേളയിൽ അവർക്ക് തിരക്കു കൂട്ടേണ്ടി വരികയോ പ്രയാസം ബാധിക്കുകയോ കാഠിന്യം ഉണ്ടാവുകയോ ഒന്നുമില്ല. ശേഷം നബി -ﷺ- പറഞ്ഞു: സുബ്ഹി നിസ്കാരത്തിൽ നിന്നും, അസ്വർ നിസ്കാരത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് അകൽച്ച പാലിക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്തു കൊള്ളുക. ഈ രണ്ട് നിസ്കാരങ്ങളും അവയുടെ കൃത്യമായ സമയത്ത് തന്നെ ജമാഅത്തായി നിർവ്വഹിക്കുക. അല്ലാഹുവിൻ്റെ മുഖം ദർശിക്കാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് അത്. ഇത്രയും പറഞ്ഞതിന് ശേഷം നബി -ﷺ- ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല." ശേഷം നബി -ﷺ- (സൂറത്തു ഹൂദിലെ 102 -ാം വചനം) പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ."
متفق عليهതിന്മകൾ പ്രവർത്തിച്ചു കൊണ്ടും, ശിർക്കിൽ (ബഹുദൈവാരാധന) അകപ്പെട്ടു കൊണ്ടും, ജനങ്ങളോട് അനീതിയും അതിക്രമവും ചെയ്തു കൊണ്ടും ജീവിതം നയിക്കുന്നവരെ നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹു അവധി നീട്ടിനൽകുകയും അവരുടെ ആയുസ്സും സമ്പത്തും അധികരിപ്പിച്ചു നൽകുകയും ചെയ്യുന്നതാണ്. ഉടനടി അല്ലാഹു അവരെ ശിക്ഷിക്കുന്നില്ലെങ്കിലും അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കാതെ തുടരുകയാണെങ്കിൽ അല്ലാഹു അവനെ പിടികൂടുകയും പിന്നീടൊരിക്കലും പുറത്തു കടക്കാൻ കഴിയാത്ത വിധത്തിൽ അവനെ ബന്ധിക്കുകയും ചെയ്യുന്നതാണ്. അതിക്രമങ്ങൾ അധികരിച്ചതിൻ്റെ ഫലമാണ് ഈ ശിക്ഷ. ശേഷം നബി -ﷺ- ഈ വചനം പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ." (ഹൂദ്: 102)
അബുൽ ഹയ്യാജ് അൽഅസദി -رحمه الله- നിവേദനം: എന്നോട് അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെയും നിയോഗിക്കട്ടെയോ?! ഒരു വിഗ്രഹവും തുടച്ചു നീക്കാതെ വിടരുത്. ഒരു കെട്ടിയുയർത്തപ്പെട്ട ഖബ്റും നിരപ്പാക്കാതെ ഉപേക്ഷിക്കരുത്."
رواه مسلمനബി -ﷺ- തൻ്റെ സ്വഹാബികളെ ആരാധിക്കപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളും തുടച്ചു നീക്കുകയും ഇല്ലാതാക്കുകയും ചെയ്യാതെ വിടരുത് എന്ന് കൽപ്പിച്ചു കൊണ്ട് നിയോഗിക്കാറുണ്ടായിരുന്നു. ആത്മാവുള്ളവയുടെ മുഴുവൻ പ്രതിമകളും ചിത്രങ്ങളും ഇങ്ങനെ നീക്കം ചെയ്യാൻ പറയപ്പെട്ടതിൽ ഉൾപ്പെടും. അതോടൊപ്പം ഉയർന്നു നിൽക്കുന്ന ഏതൊരു ഖബ്റും ഭൂമിയോട് ചേർത്തി നിരപ്പാക്കണമെന്നും അവിടുന്ന് അവരോട് കൽപ്പിക്കുമായിരുന്നു. ഖബ്റിന് മുകളിലുള്ള നിർമ്മിതികൾ തകർക്കുകയും, ഭൂമിയിൽ നിന്ന് അധികം ഉയർന്നു നിൽക്കാത്ത വിധത്തിൽ അതിനെ നിരപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു അതിൻ്റെ ഉദ്ദേശം. ഖബ്റുകൾ ഒരു ചാണിനോളം മാത്രമേ ഉയരമുണ്ടാകാൻ പാടുള്ളൂ.
ഇംറാനു ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കുന്നവനോ നോക്കിപ്പിക്കുന്നവനോ, ജോത്സ്യം ചെയ്യുന്നവനോ ചെയ്യിപ്പിക്കുന്നവനോ, മാരണം ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ഉറുക്ക് കെട്ടുകയോ, ഒരു ജോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നതിൽ അവനെ സത്യപ്പെടുത്തുകയും ചെയ്യുകയോ ആണെങ്കിൽ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."
رواه البزارഈ ഹദീഥിൽ ചില പ്രവർത്തനങ്ങൾ ചെയ്യുന്നവർ 'നമ്മിൽ പെട്ടവനല്ല' എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. പ്രസ്തുത തിന്മകളിൽ നിന്നുള്ള താക്കീതാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്: ആരെങ്കിലും ശകുനം നോക്കുകയോ നോക്കിക്കുകയോ ചെയ്തു. അതായത് ഏതെങ്കിലും പ്രവർത്തനത്തിലേക്കോ യാത്രയിലേക്കോ കച്ചവടത്തിലേക്കോ മറ്റോ പ്രവേശിക്കാൻ ആരംഭിക്കുന്നതിന് മുൻപ് ഒരു പക്ഷിയെ പറപ്പിക്കുകയും അത് വലതു ഭാഗത്തേക്ക് പറന്നാൽ നല്ല സൂചനയാണെന്നും ഉദ്ദേശിക്കുന്ന പ്രവർത്തിയിലേക്ക് കടക്കാമെന്നും, ഇടതു ഭാഗത്തേക്ക് പറന്നാൽ മോശം സൂചനയാണെന്നും പ്രവർത്തിയിലേക്ക് പ്രവേശിക്കേണ്ടെന്നും അറബികൾ വിശ്വസിച്ചിരുന്നു. ഇത് ഒരാൾ സ്വയം ചെയ്യുന്നതോ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുന്നതോ പാടില്ല. എന്തെങ്കിലും ശബ്ദം കേട്ടാലോ കാഴ്ച്ച കണ്ടാലോ, ഏതെങ്കിലും പക്ഷിയേയോ മൃഗത്തെയോ ശാരീരികശേഷിക്കുറവുള്ളവരെയോ നിശ്ചിത എണ്ണങ്ങളോ ദിവസങ്ങളോ ശകുനമാണെന്ന വിശ്വാസവും ഈ പറഞ്ഞതിൽ ഉൾപ്പെടും. രണ്ട്: ''ആരെങ്കിലും ജോത്സ്യം നോക്കുകയോ നോക്കിപ്പിക്കുകയോ ചെയ്തു''. അതായത്, ആരെങ്കിലും നക്ഷത്രങ്ങളുടെ സ്ഥാനമോ മറ്റോ നോക്കികൊണ്ട് ഭാവിയിൽ നടക്കുന്നത് തനിക്ക് അറിയാൻ കഴിയുമെന്ന് വാദിക്കുകയോ, അതല്ലെങ്കിൽ ഇപ്രകാരം വാദിക്കുന്ന ജോത്സ്യന്മാരുടെയോ മറ്റോ അരികിൽ വരികയും അവൻ അദൃശ്യം അറിയാം എന്നതിൻ്റെ ഭാഗമായി പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അവൻ നബി -ﷺ- ക്ക് അവതരിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു. മൂന്ന്: ''ആരെങ്കിലും മാരണം ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തു''. ഒരാൾ സ്വയം മാരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യുകയോ, തനിക്ക് വേണ്ടി -ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ- മാരണം ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കുകയോ ചെയ്താൽ... അതല്ലെങ്കിൽ ഉറുക്ക് ബന്ധിക്കുകയും, അതിന്മേൽ നിഷിദ്ധമായ മന്ത്രങ്ങളും ജപങ്ങളും ചൊല്ലിക്കൊണ്ട് ഊതി മാരണം നടത്തുകയും ചെയ്താൽ (അവൻ നബി -ﷺ- യെ പിൻപറ്റിയ മുസ്ലിംകളിൽ പെടുകയില്ല).
നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."
رواه مسلمജോത്സ്യന്മാർ, മന്ത്രവാദികൾ തുടങ്ങിയവരുടെ അടുക്കൽ ചെല്ലുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് ചെയ്യുന്നു. തങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സംഭവിക്കുന്നത് അറിയാൻ കഴിയുമെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടർ. ഇവരോട് ഭാവിയിൽ നടക്കുന്ന എന്തെങ്കിലും കാര്യം ചോദിക്കുക എന്നത് മാത്രം നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാക്കി കളയുന്നതാണ്. ഗുരുതരമായ ഈ വലിയ തിന്മക്കുള്ള ശിക്ഷയായാണ് ഇപ്രകാരം പ്രതിഫലം എടുത്തു കളയപ്പെടുന്നത്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ജോത്സ്യത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് നേടിയെടുത്താൽ മാരണത്തിൽ നിന്ന് ഒരു ശാഖയാണ് അവൻ നേടിയെടുത്തിരിക്കുന്നത്. അതിൽ (ജോത്സ്യത്തിൽ) വർദ്ധിക്കുന്നിടത്തോളം (മാരണവും) വർദ്ധിക്കും."
رواه أبو داود وابن ماجه وأحمدആരെങ്കിലും ഗ്രഹനിലയും നക്ഷത്രങ്ങളുടെ ചലനവും ആഗമനവും നിഗമനവും കണക്കുകൂട്ടി കൊണ്ട് ഭൂമിയിലെ ഭാവിചലനങ്ങൾ കണ്ടെത്താൻ കഴിയുമെന്ന 'ജോത്സ്യം' പഠിച്ചെടുക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവൻ മാരണത്തിൽ നിന്ന് ഒരു പങ്കാണ് നേടിയെടുത്തിരിക്കുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ ഒരാളുടെ ആയുസ്സും മരണവും രോഗവും ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളും അറിയാൻ കഴിയുമെന്ന് ജൽപ്പിക്കുന്ന ജോത്സ്യത്തിൻ്റെ പഠനം അധികരിപ്പിക്കുന്നിടത്തോളം മാരണമാണ് അവൻ കൂടുതലായി പഠിച്ചെടുക്കുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ."
അബ്ദുറസാഖ് ഉദ്ധരിച്ചത്വൻപാപങ്ങളിൽ ഉൾപ്പെടുന്ന ചില തിന്മകളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്നതിലോ, അവനെ മാത്രമേ ആരാധിക്കാവൂ എന്നതിലോ അല്ലാഹുവിന് പങ്കാളിയെ നിശ്ചയിക്കലാണ് (ഒന്നാമത്തേത്). ഏറ്റവും ഗുരുതരമായ തിന്മ ഇതാണ് എന്നതു കൊണ്ട് ആദ്യം അതിനെ കുറിച്ച് അവിടുന്ന് പറഞ്ഞു. അല്ലാഹു ഒരാൾക്ക് അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുകയും, അങ്ങനെ അവൻ (അല്ലാഹുവിനെ കുറിച്ച്) അശ്രദ്ധയിലായിരിക്കെ അവനെ അല്ലാഹു പിടികൂടുകയും ചെയ്യുമോ എന്ന ഭയം ഇല്ലാതിരിക്കലാണ് (രണ്ടാമത്തേത്). അല്ലാഹുവിലുള്ള പ്രതീക്ഷയും ആഗ്രഹവും ഇല്ലാതാവുക എന്നതാണ് (മൂന്നും നാലും). അല്ലാഹുവിനെ കുറിച്ചുള്ള മോശം വിചാരവും, അവന്റെ കാരുണ്യത്തിന്റെ വിശാലതയെ കുറിച്ചുള്ള അജ്ഞതയുമാണ് അവനെ ആ തിന്മയിലേക്ക് നയിച്ചത്. ഈ ഹദീഥിൽ വൻപാപങ്ങൾ മുഴുവനും പറഞ്ഞിട്ടില്ല. കാരണം വൻപാപങ്ങൾ ധാരാളം വേറെയുമുണ്ട്; അവയിൽ ഏറ്റവും വലിയവ ഏതെല്ലാമാണെന്ന് വിശദീകരിക്കലാണ് ഈ ഹദീഥിന്റെ ഉദ്ദേശം.