





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ. അങ്ങനെ അവൻ തൻ്റെ വലതുഭാഗത്തേക്ക് നോക്കും; അവൻ മുൻകൂട്ടി ചെയ്തു വെച്ചതല്ലാതെ മറ്റൊന്നും അവൻ അവിടെ കാണുകയില്ല. തൻ്റെ ഇടതുഭാഗത്തേക്കും അവൻ നോക്കും; അവൻ ചെയ്തു വെച്ചതല്ലാതെ മറ്റൊന്നും അവൻ അവിടെയും കാണുകയില്ല. തൻ്റെ മുൻപിലേക്കും അവൻ നോക്കും; നരകമല്ലാതെ തൻ്റെ മുഖാമുഖം മറ്റൊന്നും അവൻ കാണുകയില്ല. അതിനാൽ നരകത്തെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക; ഒരു ഈത്തപ്പഴത്തിൻ്റെ ചീളു കൊണ്ടെങ്കിലും!"
متفق عليهമുഅ്മിനായ ഓരോ മനുഷ്യനും അന്ത്യനാളിൽ അല്ലാഹുവിൻ്റെ മുൻപിൽ ഒറ്റക്ക് നിൽക്കേണ്ടി വരുമെന്നും, അല്ലാഹു അവനോട് ഒരു മദ്ധ്യസ്ഥനോ അല്ലാഹുവിനും അവനുമിടയിൽ ഒരു പരിഭാഷകനോ ഇല്ലാതെ സംസാരിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. അങ്ങനെ അവൻ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും കടുത്ത ഭയത്തോടെ നോക്കും; തൻ്റെ മുൻപിലുള്ള നരകത്തിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലുമൊരു വഴികണ്ടെത്താൻ കഴിയുമോ എന്ന ആഗ്രഹത്തോടെയാണ് അവൻ നോക്കുന്നത്. തൻ്റെ വലതു ഭാഗത്തേക്ക് നോക്കിയാൽ അവൻ ചെയ്ത സൽകർമ്മങ്ങളല്ലാതെ മറ്റൊന്നും അവൻ കാണുന്നതല്ല. തൻ്റെ ഇടതുഭാഗത്തേക്ക് നോക്കിയാൽ അവൻ ചെയ്ത തെറ്റായ പ്രവർത്തനങ്ങളല്ലാതെ അവന് കാണാൻ കഴിയില്ല. തൻ്റെ മുൻപിലേക്ക് നോക്കിയാലാകട്ടെ, നരകമല്ലാതെ അവന് കാണാൻ സാധിക്കില്ല. അതിൽ നിന്ന് വഴിമാറിപ്പോകാൻ അവനാകട്ടെ സാധ്യവുമല്ല; കാരണം നരകത്തിൻ്റെ മുകളിൽ നാട്ടപ്പെട്ട സ്വിറാത്ത് പാലത്തിന് മുകളിലൂടെ സഞ്ചരിക്കാതെ അവൻ്റെ മുൻപിൽ മറ്റൊരു വഴിയുണ്ടാകില്ല. ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും നരകത്തിനും ഇടയിൽ സൽകർമ്മങ്ങളുടെയും ദാനധർമ്മങ്ങളുടെയും പരിച നിങ്ങൾ സ്വീകരിക്കുക; അത് വളരെ നിസ്സാരമായ ഒരു ഈത്തപ്പഴത്തിൻ്റെ പകുതി പോലുള്ള എന്തെങ്കിലും കൊണ്ടാണെങ്കിൽ പോലും..."
ഉഖ്ബത്തു ബ്നു ആമിർ അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു സംഘം വന്നെത്തി. അവിടുന്ന് അവരിലെ ഒൻപത് പേർക്ക് ബയ്അത്ത് നൽകുകയും, ഒരാളെ ഒഴിവാക്കുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒൻപത് പേർക്ക് താങ്കൾ ബയ്അത്ത് ചെയ്യുകയും, ഇയാളെ ഉപേക്ഷിക്കുകയും ചെയ്തല്ലോ?!" നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." അപ്പോൾ അയാൾ തൻ്റെ കൈ (വസ്ത്രത്തിൽ) പ്രവേശിപ്പിക്കുകയും, അത് പൊട്ടിച്ചു കളയുകയും ചെയ്തു. അവിടുന്ന് -ﷺ-iപറഞ്ഞു: "ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു."
رواه أحمدപത്തു പേരുള്ള ഒരു സംഘം നബി -ﷺ- യുടെ അരികിൽ വന്നു. അവരിൽ ഒൻപത് പേർക്ക് നബി -ﷺ- ഇസ്ലാം സ്വീകരണത്തിൻ്റെയും തന്നെ അനുസരിച്ചു കൊള്ളണമെന്നതിനുമുള്ള കരാർ (ബയ്അത്ത്) നൽകി. എന്നാൽ അവരിൽ പത്താമന് അവിടുന്ന് ബയ്അത്ത് ചെയ്തില്ല. അതിൻ്റെ കാരണമെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." കണ്ണേറോ മറ്റ് ഉപദ്രവങ്ങളോ തടുക്കുക എന്ന ഉദ്ദേശ്യത്തിൽ ശരീരത്തിൽ കെട്ടുകയോ ബന്ധിക്കുകയോ ചെയ്യുന്ന കാര്യങ്ങളെല്ലാം ഉറുക്കിൻ്റെ പരിധിയിൽ പെടും. നബി -ﷺ- യുടെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ ഉറുക്കുള്ള ഭാഗത്തേക്ക് തൻ്റെ കൈ പ്രവേശിപ്പിക്കുകയും അത് പൊട്ടിച്ചു കളയുകയും, ഊരിമാറ്റുകയും ചെയ്തു. അപ്പോൾ നബി -ﷺ- അയാൾക്ക് ബയ്അത്ത് നൽകി. ശേഷം ഉറുക്കുകൾ ബന്ധിക്കുന്നതിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടും, അതിൻ്റെ ഇസ്ലാമിക വിധി വിവരിച്ചു കൊണ്ടും നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തമീമത്ത് (ഏലസ്സ്) കെട്ടിയാൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു."
അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم» "അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ അതീവ മഹത്വമുള്ള തിരുവദനം കൊണ്ടും, അനാദിയായ അവൻ്റെ ആധിപത്യം മുഖേനയും ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു." (അബ്ദുല്ലാഹിബ്നു അംറിൽ നിന്ന് ഈ ഹദീഥ് കേട്ടയാൾ അദ്ദേഹത്തോട് ചോദിച്ചു): ഇത്ര മതിയോ?! അദ്ദേഹം പറഞ്ഞു: "അതെ!" നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ ഇപ്രകാരം പറഞ്ഞാൽ പിശാച് പറയും: "ഇന്നേ ദിവസം മുഴുവൻ അവന് എന്നിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടിരിക്കുന്നു."
رواه أبو داودനബി -ﷺ- മസ്ജിദിലേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: أَعُوذُ بِاللَّهِ العَظِيمِ: അല്ലാഹുവിനോട് അവൻ്റെ വിശേഷണങ്ങൾ മുൻനിർത്തി ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു. وَبِوَجْهِهِ الكَرِيمِ: ഉദാരവാനും അങ്ങേയറ്റം ദാനം നൽകുന്നവനുമായ അല്ലാഹുവിൻ്റെ തിരുമുഖം മുൻനിർത്തി. وَسُلْطَانِهِ: അല്ലാഹുവിൻ്റെ അധീശത്വവും ശക്തിയും അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് മേലുള്ള അവൻ്റെ അധികാരവും മുൻനിർത്തി കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. القَدِيمِ: തുടക്കമില്ലാത്തതും എന്നും നിലനിൽക്കുന്നതുമായ (അധികാരം കൊണ്ട്). مِنَ الشَّيْطَانِ الرَّجِيمِ: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന്. അതായത്; പിശാചിൻ്റെ ദുർമന്ത്രണങ്ങളിൽ നിന്നും അവൻ എന്നെ വഴിതെറ്റിക്കുന്നതിൽ നിന്നും, അവൻ്റെ കാൽവെപ്പുകളിൽ നിന്നും അവൻ്റെ പക്കൽ നിന്നുള്ള ദുഷിച്ച തോന്നലുകളിൽ നിന്നും വഴിപിഴപ്പിക്കലിൽ നിന്നും തിന്മകളെ അവൻ എനിക്ക് ഭംഗിയാക്കി തോന്നിപ്പിക്കുന്നതിൽ നിന്നുമെല്ലാം നീ എന്നെ രക്ഷിക്കേണമേ! അവനാകുന്നു വഴികേടിലേക്കും വിവരക്കേടിലേക്കും പ്രേരണ നൽകുന്നവനും, പിഴച്ച മാർഗത്തിലേക്ക് എത്തിപ്പെടുന്നതിൻ്റെ കാരണവും. ഈ ഹദീഥ് നിവേദനം ചെയ്ത അബ്ദുല്ലാഹി ബ്നു അംറിനോട് കേട്ടുനിന്നവരിൽ ഒരാൾ ചോദിച്ചു: "നബി -ﷺ- ഇത്ര മാത്രമായിരുന്നോ പറഞ്ഞത്?" അദ്ദേഹം പറഞ്ഞു: "അതെ." ഒരാൾ മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലിയാൽ പിശാച് പറയുന്നതാണ്: ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് മസ്ജിദിലേക്ക് പ്രവേശിച്ച ഈ മനുഷ്യൻ എന്നിൽ നിന്ന് -പകലിലും രാത്രിയിലും- സംരക്ഷണം നേടിയിരിക്കുന്നു.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!" അപ്പോൾ അല്ലാഹു പറയും: "ഞാൻ നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് നൽകുന്നതാണ്." അവർ പറയും: "റബ്ബേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഇനിയെന്താണുള്ളത്?" അല്ലാഹു പറയും: "എൻ്റെ തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."
متفق عليهസ്വർഗക്കാരോട് അവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം അല്ലാഹു ഇപ്രകാരം ചോദിക്കുന്നതാണ്: 'സ്വർഗക്കാരേ!' അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളിയാളം കേൾക്കുകയും, നിൻ്റെ വിളിക്ക് ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു അവരോട് പറയും: നിങ്ങൾ തൃപ്തിപ്പെട്ടുവോ?! അവർ പറയും: "അതെ! ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കെ ഞങ്ങൾ എങ്ങനെ തൃപ്തിപ്പെടാതിരിക്കാനാണ്?" അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഞാൻ നൽകട്ടെയോ?" അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായി ഇനിയെന്താണുള്ളത്? അപ്പോൾ അല്ലാഹു പറയും: "എൻ്റെ നിലക്കാത്ത തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."
അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കാര്യം അവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്."
متفق عليهഒരാൾ മറ്റൊരാളോട് 'നീ അല്ലാഹുവിനെ ധിക്കരിക്കുന്ന അധർമ്മിയാണെന്നോ', 'നീ അല്ലാഹുവിനെ നിഷേധിക്കുന്ന കാഫിറാണെന്നോ' മറ്റോ പറയുകയും, ആരോപിക്കപ്പെട്ടവനിൽ അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ ആരോപിക്കുന്നവനായിരിക്കും ആ പറയപ്പെട്ട വിശേഷണത്തിന് അർഹനാകുക എന്നും അവൻ്റെ ആരോപണം അവനിലേക്ക് തന്നെ മടങ്ങുന്നതാണെന്നും നബി -ﷺ- താക്കീത് നൽകുന്നു. എന്നാൽ ആരോപിക്കപ്പെട്ട വ്യക്തിയിൽ ഈ പറയപ്പെട്ട കാര്യങ്ങൾ ഉണ്ട് എങ്കിൽ അത് അവനിലേക്ക് മടങ്ങുന്നതല്ല; കാരണം സത്യവും യാഥാർത്ഥ്യവുമായ ഒരു കാര്യം മാത്രമാണ് അവൻ ആരോപിച്ചിരിക്കുന്നത്.
അബൂ ത്വൽഹ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നായയോ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല."
متفق عليهനായയോ ആത്മാവുള്ളവയുടെ രൂപമോ ചിത്രമോ ഉള്ള വീട്ടിൽ കാരുണ്യത്തിൻ്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ആത്മാവുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുക എന്നത് ഏറെ അപകടകരമായ തിന്മയാണ്. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനോട് സദൃശ്യപ്പെടാൻ ശ്രമിക്കുക, ബഹുദൈവാരാധനയിലേക്കുള്ള മാർഗമാവുക, ചിലപ്പോഴെല്ലാം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയുടെ ചിത്രമാകുക എന്നിങ്ങനെ അനേകം തിന്മകൾ അതിൽ അടങ്ങിയിട്ടുണ്ട്. നായയുള്ള വീട്ടിൽ നിന്ന് മലക്കുകൾ വിട്ടുനിൽക്കാനുള്ള കാരണം നായകൾ ധാരാളമായി നജസ് (മാലിന്യം) ഭക്ഷിക്കുന്ന ജീവിയാണ് എന്നതാണ്. നായകളിൽ ചിലതിനെ ശൈത്വാൻ (പിശാച്) എന്ന് വരെ ഹദീഥുകളിൽ വിശേഷിപ്പിച്ചതായി കാണാം. മലക്കുകളാകട്ടെ, പിശാചുക്കൾക്ക് വിരുദ്ധമാണ്. നായകൾക്ക് മോശമായ മണമുണ്ട് എന്നതും മറ്റൊരു കാരണമാണ്; മലക്കുകൾക്ക് മോശം മണങ്ങൾ ഇഷ്ടമല്ല. നായകളെ വളർത്തുന്നത് വിലക്കപ്പെട്ട കാര്യവുമാണ്; അല്ലാഹു വിലക്കിയ പ്രവർത്തി ചെയ്തതിനുള്ള ഫലമായി കാരുണ്യത്തിൻ്റെ മലക്കുകൾ അവരുടെ വീട്ടിൽ പ്രവേശിക്കുകയും അവിടെ പ്രാർത്ഥിക്കുകയും ആ വീട്ടിലുള്ളവർക്ക് വേണ്ടി പാപമോചനം തേടുകയും, അവർക്ക് വേണ്ടി അനുഗ്രഹത്തിനായി തേടുകയും പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന് അവരെ തടുക്കുകയും ചെയ്യുന്നതാണ് എന്ന സൗഭാഗ്യം തടയപ്പെട്ടിരിക്കുന്നു എന്നർത്ഥം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നായയോ മണിനാദമോ ഉള്ള സംഘത്തെ മലക്കുകൾ അനുഗമിക്കുന്നതല്ല."
رواه مسلمയാത്രാ സംഘത്തിൽ നായയെ ഉൾപ്പെടുത്തുകയോ, ചലിച്ചാൽ ശബ്ദമുണ്ടാക്കുന്ന മണികൾ മൃഗങ്ങളുടെ മേൽ തൂക്കപ്പെടുകയോ ചെയ്താൽ ആ സംഘത്തോടൊപ്പം മലക്കുകൾ ഉണ്ടാകുന്നതല്ല എന്ന് നബി -ﷺ- അറിയിക്കുന്നു.
അബ്ദു റഹ്മാൻ ബ്നു സമുറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)."
رواه مسلمത്വാഗൂത്തുകളെ കൊണ്ട് ശപഥം ചെയ്യുന്നത് നബി -ﷺ- വിലക്കുന്നു; ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണ് ത്വാഗൂത്തുകൾ. ബഹുദൈവാരാധകർ ഈ വിഗ്രഹങ്ങൾ കാരണമാണ് അതിക്രമത്തിലും നിഷേധത്തിലും എത്തിപ്പെട്ടത് എന്നതിനാലാണ് (അതിരുകവിയുക) എന്നർത്ഥം വരുന്ന 'ത്വഗാ' എന്ന പദത്തിൽ നിന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതോടൊപ്പം പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നതും നബി -ﷺ- വിലക്കുന്നു; ജാഹിലിയ്യഃ കാലഘട്ടത്തിൽ അറബികൾ തങ്ങളുടെ പിതാക്കളുടെ പേരിൽ അവരെ ആദരിച്ചു കൊണ്ടും അവരുടെ പേരിൽ പെരുമ നടിച്ചു കൊണ്ടും ശപഥം ചെയ്യാറുണ്ടായിരുന്നു.
ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല."
رواه أبو داود وأحمدഅമാനത്ത് കൊണ്ട് സത്യം ചെയ്യുന്നത് നബി -ﷺ- വിലക്കുകയും, അപ്രകാരം ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്യുന്നു.