





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്കയിൽ നിന്ന് മദീനയിലേക്ക് നബി -ﷺ- യോടൊപ്പം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അങ്ങനെ വഴിയിൽ വെള്ളമുള്ള ഒരിടത്ത് എത്തിയപ്പോൾ കുറച്ചു പേർ അസ്വർ നിസ്കരിക്കാൻ വേണ്ടി (വെള്ളം ലക്ഷ്യം വെച്ച്) വേഗത്തിൽ പോവുകയും, ധൃതിയിൽ വുദൂഅ് എടുക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ അടുത്തെത്തുമ്പോൾ അവരുടെ കാൽമടമ്പുകൾ വെള്ളം സ്പർശിക്കാത്ത വിധമാണ് കാണപ്പെട്ടത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക."
متفق عليهനബി -ﷺ- മക്കയിൽ നിന്ന് മദീനയിലേക്ക് സ്വഹാബികളോടൊപ്പം യാത്ര ചെയ്ത സന്ദർഭം; വഴിയിൽ വെള്ളമുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ അസ്വർ നിസ്കാരത്തിനായി വുദൂഅ് ചെയ്യുന്നതിന് വേണ്ടി ധൃതികൂട്ടി. എന്നാൽ അവരുടെ കാൽമടമ്പുകൾ വെള്ളം തട്ടാതെ ഉണങ്ങിയ നിലയിൽ കാണാൻ സാധിക്കുമായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: വുദൂഅ് ചെയ്യുന്ന വേളയിൽ തങ്ങളുടെ മടമ്പുകാലുകൾ കഴുകുന്നതിൽ അലസത കാണിക്കുന്നവർക്ക് നരകത്തിൽ നിന്നുള്ള ശിക്ഷയും നാശവുമുണ്ടായിരിക്കുന്നതാണ്. വുദൂഅ് പൂർത്തീകരിക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്താൻ നബി -ﷺ- അവരോട് കൽപ്പിക്കുകയും ചെയ്തു.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്ക് വിളിക്കുന്ന വ്യക്തി 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു; ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞപ്പോൾ അയാളും 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞപ്പോൾ അയാളും 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'ഹയ്യ അലസ്സ്വലാഹ്' എന്ന് പറഞ്ഞപ്പോൾ അയാൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'ഹയ്യ അലൽഫലാഹ്' എന്ന് പറഞ്ഞപ്പോൾ അയാൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു; ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞപ്പോൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു. ഇപ്രകാരം അവൻ മനസ്സറിഞ്ഞു കൊണ്ട് പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."
رواه مسلمബാങ്ക് വിളിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കലാണ്. ബാങ്കിൽ പറയുന്ന വാക്കുകളാകട്ടെ, ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിത്തറകളെ ഉൾക്കൊള്ളുന്ന വാക്കുകളാണ്. ബാങ്ക് കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. ബാങ്ക് വിളിക്കുന്ന വ്യക്തി പറയുന്ന പോലെ കേൾക്കുന്ന വ്യക്തിയും പറയണം. എന്നാൽ ബാങ്ക് വിളിക്കുന്ന വ്യക്തി 'ഹയ്യാ അല സ്വലാഹ്' എന്നും, 'ഹയ്യാ അലൽ ഫലാഹ്' എന്നും പറയുമ്പോൾ അതിന് മറുപടിയായി കേൾക്കുന്ന വ്യക്തി 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നാണ് പറയേണ്ടത്. ഇപ്രകാരം ഒരാൾ ബാങ്ക് കേൾക്കുമ്പോൾ -നിഷ്കളങ്കമായ ഹൃദയത്തോടെ- അതിന് മറുപടി നൽകുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. ബാങ്കിൻ്റെ വാക്കുകളുടെ അർത്ഥവും വിശദീകരണവും ഇപ്രകാരമാണ്: "അല്ലാഹു അക്ബർ": അല്ലാഹുവാകുന്നു ഏറ്റവും മഹത്വമുള്ളവനും പ്രതാപിയും, എല്ലാത്തിനേക്കാളും വലിയവനും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്': അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്': മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ നാവുകൊണ്ട് ഹൃദയം കൊണ്ടും അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവാണ് നിയോഗിച്ചയച്ചത്. നബി-ﷺ- യെ അനുസരിക്കുക നിർബന്ധമാണ്. 'ഹയ്യാ അലസ്സ്വലാഹ്' : നിസ്കാരത്തിലേക്ക് വരൂ എന്നാണർത്ഥം. അതിനുള്ള ഉത്തരമായി കേൾക്കുന്നവൻ പറയുന്നത് : 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നായിരിക്കണം. നന്മകൾ ചെയ്യുന്നതിനുള്ള തടസ്സങ്ങളിൽ നിന്ന് രക്ഷപ്പെടാനും, നന്മകൾ പ്രവർത്തിക്കാനുള്ള ശക്തി ലഭിക്കാനും, എന്തെങ്കിലുമൊരു കാര്യം പ്രവർത്തിക്കാൻ സാധിക്കണമെങ്കിലും അല്ലാഹുവിൻ്റെ സഹായവും അവൻ്റെ ഉതവിയുമില്ലാതെ സാധിക്കില്ല എന്നാണ് അതിൻ്റെ ഉദ്ദേശ്യം. 'ഹയ്യ അലൽ ഫലാഹ് ' : വിജയത്തിനുള്ള കാരണമായ നിസ്കാരത്തിലേക്ക് വന്നെത്തൂ എന്നർത്ഥം. സ്വർഗം നേടിയെടുക്കാൻ സാധിക്കുകയും, നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയും ചെയ്യുമെന്നതാണ് വിജയം കൊണ്ട് അർത്ഥമാക്കുന്നത്.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല. (അല്ലാഹു പറഞ്ഞിരിക്കുന്നു): "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14)
متفق عليهആരെങ്കിലും ഏതെങ്കിലും നിർബന്ധ നിസ്കാരം അതിൻ്റെ നിശ്ചിത സമയത്ത് നിർവ്വഹിക്കാൻ മറന്നു പോയാൽ പിന്നീട് അക്കാര്യം ഓർമ്മ വന്നാൽ ഉടനെ ആ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കാരം മറന്നു കൊണ്ട് ഉപേക്ഷിക്കുക എന്ന തെറ്റിന് പരിഹാരം അത് ഓർമ്മ വരുമ്പോൾ നിർവ്വഹിക്കുക എന്നതല്ലാതെ മറ്റൊന്നുമില്ല. അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ: "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14) അതിൻ്റെ വിശദീകരണങ്ങളിലൊന്ന് നിസ്കാരം മറന്നു പോയാൽ അത് ഓർക്കുമ്പോൾ നിർവ്വഹിക്കുക എന്നതാണ്.
അബൂ ഹുറൈറ (رضي الله عنه) പറയുന്നു: നബി (ﷺ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് മരണപ്പെട്ട ആ വർഷം ഇരുപത് ദിവസം ഇഅ്തികാഫ് ഇരിക്കുകയുണ്ടായി.
ബുഖാരി ഉദ്ധരിച്ചത്അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി.
متفق عليهനബി -ﷺ- യുടെ കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും പ്രായപൂർത്തി എത്തിയിട്ടില്ലാത്ത കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി.
അബൂ ഥഅ`ലബ അൽ ഖുശനീ (رضي الله عنه) പറയുന്നു: "ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ? വേട്ട നടത്താറുള്ള ഭൂമിയിലുമാണ് ഞങ്ങളുള്ളത്. ഞാൻ എന്റെ അമ്പുകൊണ്ടും, വേട്ട പഠിപ്പിക്കപ്പെട്ട നായയെ ഉപയോഗിച്ചും വേട്ട പഠിപ്പിക്കപ്പെടാത്ത നായയെ ഉപയോഗിച്ചും വേട്ടയാടും. ഇതിലേതാണ് എനിക്ക് ശരിയായിട്ടുള്ളത്? നബി (ﷺ) പറഞ്ഞു: നീ പറഞ്ഞ കാര്യം -അഥവാ അഹ്ലുൽ കിതാബിന്റെ പാത്രങ്ങൾ- അതല്ലാത്തത് നിങ്ങൾക്ക് കിട്ടുമെങ്കിൽ നിങ്ങൾ അതിൽ നിന്ന് കഴിക്കരുത്. കിട്ടില്ലെങ്കിൽ കഴുകിയതിന് ശേഷം അതിൽ തന്നെ കഴിച്ചോളൂ. അമ്പെയ്യുമ്പോൾ നീ (ബിസ്മി ചൊല്ലിക്കൊണ്ട്) അല്ലാഹുവിന്റെ നാമം സ്മരിച്ചിട്ടുണ്ടെങ്കിൽ നിന്റെ അമ്പുകൊണ്ട് വേട്ടയാടിപ്പിടിച്ചത് നീ കഴിച്ചുകൊള്ളുക. വേട്ട പഠിപ്പിക്കപ്പെട്ട നായയെ അയക്കുമ്പോൾ നീ (ബിസ്മി ചൊല്ലിക്കൊണ്ട്) അല്ലാഹുവിന്റെ നാമം സ്മരിച്ചിട്ടുണ്ടെങ്കിൽ അത് മുഖേന വേട്ടയാടിയത് നീ കഴിച്ചുകൊള്ളുക. വേട്ട പഠിപ്പിക്കപ്പെടാത്ത നായയെ ഉപയോഗിച്ചു കിട്ടിയതിനെ (ചാവുന്നതിന്) മുൻപ് അറുക്കാൻ സാധിച്ചുവെങ്കിൽ (അതും) നീ കഴിച്ചുകൊള്ളുക.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ."
متفق عليهനേർച്ച നേരുക എന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. അല്ലാഹു മതപരമായി നിർബന്ധമാക്കിയിട്ടില്ലാത്ത ഒരു കാര്യം ഒരാൾ സ്വയം തൻ്റെ മേൽ നിർബന്ധമാക്കുന്നതിനാണ് നേർച്ച എന്നു പറയുന്നത്. അല്ലാഹു വിധിച്ച എന്തെങ്കിലുമൊരു കാര്യം നേരത്തെയാക്കാനോ വൈകിപ്പിക്കാനോ നേർച്ച കൊണ്ട് സാധ്യമല്ല എന്ന് നബി -ﷺ- അറിയിക്കുന്നു. തൻ്റെ മേൽ നിർബന്ധമായ കാര്യങ്ങൾ മാത്രം പ്രവർത്തിക്കുന്ന പിശുക്കൻ്റെ (സമ്പത്ത്) പുറത്ത് കൊണ്ടുവരിക എന്നത് മാത്രമാണ് അത്കൊണ്ട് ഉണ്ടാവുന്നത്. നേർച്ചയിലൂടെ അവന് വിധിക്കപ്പെടാത്ത എന്തെങ്കിലുമൊന്ന് സാധിച്ചെടുക്കാൻ അവന് സാധിക്കില്ലെന്ന് ചുരുക്കം.
അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അശ്അരി ഗോത്രക്കാരുടെ ഒരു സംഘത്തിൽ എന്നെയും (യുദ്ധത്തിൽ പോകാനുള്ള) വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുത്ത ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങൾക്ക് ഞാൻ വാഹനം നൽകുകയില്ല. നിങ്ങളെ വഹിക്കാൻ സാധിക്കുന്ന (വാഹനം) എൻ്റെ പക്കലില്ല." അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര സമയം ഞങ്ങൾ അവിടെ കഴിച്ചു കൂട്ടുകയും, അവസാനം ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും ചെയ്തു. അപ്പോൾ നബി -ﷺ- ഞങ്ങൾക്ക് മൂന്ന് ഒട്ടകങ്ങളെ നൽകാൻ കൽപ്പിച്ചു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പിരിഞ്ഞു പോന്നപ്പോൾ ഞങ്ങളിൽ ചിലർ പറഞ്ഞു: "അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുകയില്ല! (കാരണം) നമുക്ക് വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുക്കൽ ചെന്നപ്പോൾ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നമുക്ക് വാഹനം നൽകില്ല എന്ന് അവിടുന്ന് പറഞ്ഞു കഴിഞ്ഞിരുന്നു." അബൂ മൂസാ പറയുന്നു: "അങ്ങനെ ഞാൻ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും അവിടുത്തോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വാഹനം നൽകിയിട്ടില്ല. മറിച്ച്, അല്ലാഹുവാണ് നിങ്ങൾക്ക് വാഹനം നൽകിയത്. അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല."
متفق عليهഅബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- തൻ്റെ ഗോത്രമായ അശ്അരീ ഗോത്രത്തിൽ പെട്ട ചിലരുമായി നബി -ﷺ- യുടെ അടുക്കൽ ചെന്ന സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കും വിധത്തിൽ തങ്ങളെ വഹിക്കുന്ന ഒട്ടകങ്ങളെ നൽകണം എന്ന ആവശ്യമായിരുന്നു അവർക്ക് സമർപ്പിക്കാനുണ്ടായിരുന്നത്. എന്നാൽ തൻ്റെ പക്കൽ അവരെ വഹിക്കാൻ കഴിയുന്ന യാതൊന്നും ഇല്ലെന്നും, അതിനാൽ അവരെ ഒപ്പം കൂട്ടുന്നതല്ലെന്നും അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് അവിടുന്ന് പറയുകയുണ്ടായി. അങ്ങനെ അവർ മടങ്ങുകയും കുറച്ചു സമയം കടന്നു പോവുകയും ചെയ്തപ്പോൾ നബി -ﷺ- യുടെ അടുക്കൽ മൂന്ന് ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും, അവിടുന്ന് ആ ഒട്ടകങ്ങളെ അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ അവർ പരസ്പരം പറഞ്ഞു: "ഈ ഒട്ടകങ്ങളിൽ അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുന്നതല്ല. കാരണം നബി -ﷺ- നമ്മെ വഹിക്കുകയില്ല എന്ന് ശപഥം ചെയ്തു കഴിഞ്ഞതാണ്." അങ്ങനെ അവർ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും ഇക്കാര്യം ചോദിച്ചറിയുകയും ചെയ്തു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളെ വഹിച്ചത് അല്ലാഹുവാകുന്നു. കാരണം അല്ലാഹുവാണ് ഈ ഒട്ടകങ്ങളെ ലഭിക്കാൻ സൗകര്യം ചെയ്തതും, അവനാണ് ഇത് നൽകിയതും. ഞാൻ കേവലമൊരു കാരണം മാത്രമാണ്; എന്നിലൂടെ അത് നടപ്പിലായി എന്ന് മാത്രമേയുള്ളൂ. ശേഷം നബി -ﷺ- പറഞ്ഞു: എന്തെങ്കിലുമൊരു കാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ അല്ലാഹുവിൻ്റെ പേരിൽ ഞാൻ ശപഥം ചെയ്തു പറയുകയും, ശേഷം അതിനേക്കാൾ നല്ലതും ശ്രേഷ്ഠവുമായ കാര്യം മറ്റൊന്നാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്താൽ -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ഞാൻ കൂടുതൽ ശ്രേഷ്ഠമായ കാര്യം പ്രവർത്തിക്കുകയും, എൻ്റെ ശപഥം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം നൽകുകയുമാണ് ചെയ്യുക."
അബൂ മൂസാ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ തന്റെ ധീരത തെളിയിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാൾ കക്ഷിത്വത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാൾ ആളെ കാണിക്കാനായി യുദ്ധം ചെയ്യുന്നു. ഇതിലേതാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലേതെന്ന് റസൂൽ (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു."
متفق عليهയുദ്ധം ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ വരുന്ന വ്യത്യാസത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു; ഒരാൾ ധൈര്യം പ്രകടിപ്പിക്കുന്നതിനു വേണ്ടിയും, മറ്റൊരാൾ തൻ്റെ ജനതയോടുള്ള വിഭാഗീയതയുടെ പേരിലും, ഇനിയൊരാൾ ജനങ്ങൾക്കിടയിൽ സ്ഥാനം ലഭിക്കുന്നതിനും വേണ്ടിയെല്ലാമാണ് യുദ്ധം ചെയ്യുന്നത്. ഇതിൽ ആരാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ളത് എന്നായിരുന്നു ചോദ്യം. അല്ലാഹുവിൻ്റെ വചനം; അത് ഉന്നതമാവുക എന്ന ഉദ്ദേശ്യത്തോടെ യുദ്ധം ചെയ്യുന്ന വ്യക്തി ആരാണോ, അവനാണ് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വ്യക്തി എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു.