





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എനിക്ക് സൗഖ്യം നൽകുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"
رواه أبو داود والترمذي وابن ماجه وأحمدനബി -ﷺ- തൻ്റെ നിസ്കാരങ്ങളിൽ സുജൂദുകൾക്കിടയിൽ പ്രാർത്ഥിക്കുകയും തേടുകയും ചെയ്തിരുന്ന അഞ്ച് കാര്യങ്ങളാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്. ഇവ അഞ്ചും ഓരോ മുസ്ലിമിനും അങ്ങേയറ്റം ആവശ്യമുള്ള അഞ്ച് കാര്യങ്ങളാണ്. ഇഹലോകത്തെയും പരലോകത്തെയും നന്മകൾ ഒരുമിക്കുന്ന പ്രാർത്ഥനകളിലൊന്നാണിത്. അല്ലാഹുവിനോട് പാപങ്ങൾ പൊറുത്തു നൽകാനും, അവ മറച്ചു വെക്കാനും, വിട്ടുപൊറുത്തു നൽകാനും അവൻ ആദ്യം അല്ലാഹുവിനോട് തേടുന്നു. രണ്ടാമതായി തൻ്റെ മേൽ അല്ലാഹുവിൻ്റെ കാരുണ്യം വർഷിക്കണമെന്ന് അവൻ തേടുന്നു. ശേഷം മതത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ദേഹേഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും സൗഖ്യം തേടുന്നു. പിന്നീട് സത്യത്തിലേക്ക് തനിക്ക് മാർഗദർശനം നൽകണമെന്നും, അതിൽ തന്നെ ഉറപ്പിച്ചു നിർത്തണമെന്നും പ്രാർത്ഥിക്കുന്നു. അവസാനമായി വിശ്വാസവും വിജ്ഞാനവും സൽകർമ്മങ്ങളും, അതോടൊപ്പം അനുവദനീയവും ശുദ്ധവുമായ സമ്പാദ്യവും വർദ്ധിപ്പിച്ചു നൽകണമെന്നും തേടുന്നു.
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."
رواه مسلمനബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് മൂന്ന് തവണ പറയുമായിരുന്നു. അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു എന്നാണ് അതിൻ്റെ അർത്ഥം. ശേഷം തൻ്റെ രക്ഷിതാവിനെ പ്രകീർത്തിച്ചു കൊണ്ട് അവിടുന്ന് പറയും: "اللَّهمَّ أنتَ السَّلامُ، ومنْكَ السَّلامُ، تباركْتَ ذا الجَلالِ والإكرامِ" - അല്ലാഹു തൻ്റെ വിശേഷണങ്ങളിലെല്ലാം സമ്പൂർണ്ണതയുള്ളവനും, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനുമാണ് എന്നാണ് അല്ലാഹുവിൻ്റെ 'അസ്സലാം' എന്ന പേരിൻ്റെ അർത്ഥം. ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവനോടാണ് നീ രക്ഷ തേടേണ്ടത്;മറ്റാരോടുമല്ല. ഇരുലോകങ്ങളിലും അവൻ്റെ നന്മകൾ അനേകമനേകമായിരിക്കുന്നു. അവൻ ആദരവിൻ്റെയും നന്മകളുടെയും ഉടമസ്ഥനുമാണ്. (ഇതെല്ലാമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം).
ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: എനിക്ക് മൂലക്കുരു ബാധിച്ചിരുന്നു. അതിനാൽ എൻ്റെ നിസ്കാരത്തെ കുറിച്ച് ഞാൻ നബി -ﷺ- യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."
رواه البخاريനിസ്കാരം നിന്നു കൊണ്ട് നിർവ്വഹിക്കലാണ് അടിസ്ഥാന നിയമം എന്ന് നബി -ﷺ- വിവരിക്കുന്നു. എന്നാൽ അതിന് സാധിക്കാത്ത അവസരങ്ങളിൽ ഇരുന്ന് കൊണ്ട് നിസ്കരിക്കാൻ അനുവാദമുണ്ട്. ഇരുന്ന് കൊണ്ട് നിസ്കരിക്കാനും സാധിക്കില്ലെങ്കിൽ അവന് തൻ്റെ പാർശ്വങ്ങളിൽ കിടന്നു കൊണ്ട് നിസ്കരിക്കാം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."
رواه مسلمഅന്ധനായ ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അന്ധനായ ഒരാളാണ്. എന്നെ സഹായിക്കാനും, അഞ്ചു നേരത്തെ നമസ്കാരത്തിന് മസ്ജിദിലേക്ക് എന്നെ കൊണ്ടുവരാനും എനിക്കൊരാളില്ല. തനിക്ക് ജമാഅത്ത് ഉപേക്ഷിക്കാൻ ഇളവ് ലഭിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. നബി -ﷺ- അദ്ദേഹത്തിന് ഇളവു നൽകുകയും, അദ്ദേഹം തിരിഞ്ഞു നടക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു: താങ്കൾ നമസ്കാരത്തിലേക്ക് ക്ഷണിക്കുന്ന അദാൻ (ബാങ്ക് വിളി) കേൾക്കുന്നുണ്ടോ?" അദ്ദേഹം പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ (നമസ്കാരത്തിന് വിളിക്കുന്നയാൾക്ക്) ഉത്തരം നൽകുക."
അലി ബ്നു അബീ ത്വാലിബ്, മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം ചെയ്യുന്നത് പോലെ തന്നെ അവനും ചെയ്യട്ടെ."
തുർമുദി ഉദ്ധരിച്ചത്നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിച്ചേരുകയും, ഇമാം നമസ്കാരത്തിൻ്റെ ഏതെങ്കിലും അവസ്ഥയിൽ - നിൽക്കുകയോ റുകൂഇലോ സുജൂദിലോ ഇരുത്തത്തിലോ ആയി - കാണുകയും ചെയ്താൽ അവൻ ഇമാം ഉള്ള അവസ്ഥയിൽ അദ്ദേഹത്തോട് യോജിക്കുകയാണ് വേണ്ടത്. സാധാരണ ജനങ്ങളിൽ ചിലർ ചെയ്യുന്നത് പോലെ, ഇമാം എഴുന്നേൽക്കുന്നത് വരെ കാത്തിരിക്കുക എന്നത് പാടില്ല.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്: "തീർച്ചയായും സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അവനോട് നാം സഹായം തേടുകയും, പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും നാം അവനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു നേർവഴിയിലാക്കിയാൽ അവനെ വഴികേടിലാക്കാൻ ആരുമില്ല. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു." (നിസാഅ്: 1) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്." (ആലു ഇംറാൻ: 102) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന് നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന് പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും ആര് അനുസരിക്കുന്നുവോ അവന് മഹത്തായ വിജയം നേടിയിരിക്കുന്നു." (അഹ്സാബ്: 70-71)
رواه أبو داود والترمذي والنسائي وابن ماجه وأحمدനബി -ﷺ- തങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു നൽകിയിട്ടുണ്ട് എന്ന കാര്യം അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. പ്രസംഗങ്ങളുടെയും (ഖുത്ബകളുടെയും) തങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൻ്റെയും തുടക്കത്തിൽ പറയേണ്ട വാക്കുകളാണിത്. ഉദാഹരണത്തിന് വിവാഹത്തിന് മുൻപുള്ള ഖുതുബയിലും, ജുമുഅഃ ഖുതുബയിലും മറ്റുമെല്ലാം. ഈ വാക്കുകളിൽ അതിമഹത്തരമായ ചില പാഠങ്ങളും ആശയങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. എല്ലാ വിധത്തിലുള്ള സ്തുതികൾക്കും അല്ലാഹു അർഹനാണെന്ന പ്രഖ്യാപനവും, അവനിൽ ഒരാളെയും പങ്കുചേർക്കാതെ അവനിൽ നിന്നു മാത്രമായുള്ള സഹായതേട്ടവും, തൻ്റെ തിന്മകളെ മറച്ചു വെക്കുകയും പൊറുത്തു തരികയും ചെയ്യണമെന്ന പ്രാർത്ഥനയും, എല്ലാ തിന്മകളിൽ നിന്നും സ്വന്തത്തിൻ്റെ ഉപദ്രവങ്ങളിൽ നിന്നുമുള്ള രക്ഷാതേട്ടവും അതിലുണ്ട്. ശേഷം സന്മാർഗം നൽകുന്നത് അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാണെന്നും, ആരെയെങ്കിലും അല്ലാഹു നേർമാർഗത്തിലേക്ക് നയിച്ചാൽ അവനെ വഴികേടിലാക്കാൻ ആരുമില്ലെന്നും, ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കാൻ ആരുമില്ലെന്നും ഈ വാക്കുകളിലൂടെ അറിയിക്കുന്നു. അതിന് ശേഷം അല്ലാഹുവിനെ ഏകനാക്കുന്ന, ആരാധനകൾ അവന് മാത്രം അർഹതപ്പെട്ടതാണെന്ന് അറിയിക്കുന്ന സാക്ഷ്യവചനവും (ശഹാദതുത്തൗഹീദ്), മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്ന് അറിയിക്കുന്ന സാക്ഷ്യവചനവും (ശഹാദത്തുർരിസാലഃ) പറയുന്നു. ഈ ഖുത്ബയുടെ അവസാനത്തിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് കൽപ്പിക്കുന്ന മൂന്ന് ഖുർആനിക വചനങ്ങൾ ഓർമ്മപ്പെടുത്തുന്നു. ആരെങ്കിലും അപ്രകാരം അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലമായി അവൻ്റെ പ്രവർത്തനങ്ങളും വാക്കുകളും അല്ലാഹു നല്ലതാക്കുമെന്നും, അവൻ്റെ തിന്മകൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നും, ഇഹലോകത്ത് സുന്ദരമായ ജീവിതവും പരലോകത്ത് സ്വർഗം നേടിക്കൊണ്ടുള്ള വിജയവും അവനുണ്ടായിരിക്കുമെന്നും ഈ വചനങ്ങൾ അറിയിക്കുന്നു.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല."
رواه أبو داود والترمذي وابن ماجه وأحمدവിവാഹക്കരാർ നിർവ്വഹിക്കാൻ സ്ത്രീയുടെ വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (മുസ്ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്."
رواه البخاريമുആഹദിനെ - അമുസ്ലിംകളിൽ നിന്നും ഇസ്ലാമിക രാജ്യത്തേക്ക് കരാർ മുഖേനയോ സുരക്ഷ വാഗ്ദാനം ചെയ്യപ്പെട്ടു കൊണ്ടോ പ്രവേശിച്ച വ്യക്തി - കൊലപ്പെടുത്തുന്നവന് കഠിനമായ താക്കീതാണുള്ളത് എന്ന് നബി -ﷺ- അറിയിക്കുന്നു. സ്വർഗത്തിൻ്റെ സുഗന്ധം പോലും അവന് ആസ്വദിക്കാൻ കഴിയുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ, നാൽപ്പത് വർഷം വഴിദൂരം അകലേക്ക് അനുഭവപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: വിധിപറയുന്നതിനായി കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു.
رواه الترمذي وأحمدകൈക്കൂലി നൽകുകയോ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിച്ചിരിക്കുന്നു. ഏൽപ്പിക്കപ്പെട്ട വിധിയിൽ അന്യായം പ്രവർത്തിക്കാൻ വേണ്ടി ജഡ്ജിമാർക്ക് നൽകപ്പെടുന്ന (കൈക്കൂലിയും) ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അത് നൽകുന്നവൻ അന്യായമായി തൻ്റെ ലക്ഷ്യം സാധിച്ചെടുക്കാൻ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.