





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്."
متفق عليهഒരു സ്ത്രീയുമായി വിവാഹബന്ധം അനുവദിക്കാൻ നിശ്ചയിക്കപ്പെട്ട കരാറാണ് പാലിക്കപ്പെടാൻ ഏറ്റവും അർഹതയുള്ള നിബന്ധന എന്ന് നബി -ﷺ- അറിയിക്കുന്നു. വിവാഹ കരാറിൽ ഇസ്ലാമിൽ അനുവദിക്കപ്പെട്ട എന്തെങ്കിലുമൊരു കാര്യം പാലിക്കണമെന്ന് ഭാര്യ നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കുക എന്നത് അനിവാര്യമാണ്.
അബു സ്സുബൈർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇബ്നു സുബൈർ നമസ്കാരത്തിൻ്റെ അവസാനത്തിൽ, സലാം വീട്ടുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: «لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، لَا إِلَهَ إِلَّا اللهُ، وَلَا نَعْبُدُ إِلَّا إِيَّاهُ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ، لَا إِلَهَ إِلَّا اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ» "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് അതിന് അർഹതയുള്ളവൻ. അവന് യാതൊരു പങ്കുകാരനുമില്ല. സർവ്വ അധികാരവും സർവ്വ സ്തുതിയും അവന് മാത്രമാകുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. സർവ്വ അനുഗ്രഹങ്ങളും എല്ലാ മനോഹരമായ പ്രകീർത്തനങ്ങളും അവനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം മുഴുവൻ അവന് മാത്രം നിഷ്കളങ്കമാക്കുന്നവരായി (നാം ജീവിക്കുന്നു); അല്ലാഹുവിനെ നിഷേധിച്ചവർക്ക് അത് അനിഷ്ടകരമായാലും." അദ്ദേഹം (ഇബ്നു സുബൈർ) പറയുമായിരുന്നു: "നബി -ﷺ- നമസ്കാരത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം ദിക്ർ ചൊല്ലുമായിരുന്നു."
رواه مسلمനബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും, സലാം വീട്ടുകയും ചെയ്തതിന് ശേഷം മഹത്തരമായ ഹദീഥിൽ പറയപ്പെട്ട ഈ ദിക്ർ ചൊല്ലുമായിരുന്നു. അതിൻ്റെ ആശയം ഇപ്രകാരമാണ്: "لا إله إلا الله" : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. "وحده لا شريك له" ആരാധനക്കുള്ള അർഹതയിലോ, സൃഷ്ടികർതൃത്വത്തിലോ, നാമഗുണ വിശേഷണങ്ങളിലോ അല്ലാഹുവിന് യാതൊരു പങ്കാളിയുമില്ല. "له الملك" അല്ലാഹുവിനാകുന്നു സമ്പൂർണ്ണവും അതിവിശാലവുമായ അധികാരമുള്ളത്. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം അവൻ്റേതാകുന്നു. "وله الحمد" അവനാകുന്നു സമ്പൂർണ്ണതയുടെ വിശേഷണങ്ങളുള്ളവൻ. സ്നേഹത്തോടെയും ആദരവോടെയും, എല്ലാ സ്ഥിതിസന്ദർഭങ്ങളിലും പരിപൂർണ്ണതയാൽ സ്തുതിക്കപ്പെടുന്നവൻ. സന്തോഷത്തിലും സന്താപത്തിലും അവനത്രെ സർവ്വ സ്തുതികളും. "وهو على كل شيء قدير" അല്ലാഹുവിൻ്റെ ശക്തി സമ്പൂർണ്ണവും എല്ലാ നിലക്കും അവസാനമില്ലാത്തതുമാണ്. യാതൊന്നും അവന് അസാധ്യമായില്ല. ഒരു കാര്യവും അവന് തടസ്സമുണ്ടാക്കുകയുമില്ല. "لا حول ولا قوة إلا بالله" അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറാനോ, തിന്മകളിൽ നിന്ന് നന്മകളിലേക്ക് പരിവർത്തിക്കാനോ സാധ്യമല്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല. അവനാകുന്നു യഥാർത്ഥ സഹായി. അവനിലാകുന്നു സർവ്വതും ഭരമേൽപ്പിച്ചിരിക്കുന്നത്. "لا إله إلا الله ولا نعبد إلا إياه" അല്ലാഹുവിനാണ് സർവ്വ ആരാധനകൾക്കും അർഹതയുള്ളത് എന്നും, അവനിൽ പങ്കുചേർത്തു കൂടാ എന്നതും, അവനല്ലാതെ മറ്റൊരാൾക്കും ഇബാദത്തുകൾ നൽകിക്കൂടാ എന്നതും ഇവിടെ ഒന്നു കൂടി ഊന്നിപ്പറയുന്നു. "له النعمة وله الفضل" അവനാകുന്നു എല്ലാ അനുഗ്രഹങ്ങളെയും സൃഷ്ടിച്ചവനും അവയെ ഉടമപ്പെടുത്തുന്നവനും. അവനുദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് അവ അവൻ ഔദാര്യമായി നൽകുന്നു. "وله الثناء الحسن" അല്ലാഹുവിനാകുന്നു എല്ലാ സന്ദർഭത്തിലും മനോഹരമായ പ്രകീർത്തനങ്ങളും പുകഴ്ത്തലുകളുമുള്ളത്; അവൻ്റെ അസ്തിത്വവും വിശേഷണങ്ങളും പ്രവർത്തികളും അനുഗ്രഹങ്ങളുമെല്ലാം അവനെ പുകഴ്ത്താനുള്ള കാരണങ്ങളാണ്. "لا إله إلا الله مخلصين له الدين" അല്ലാഹുവിനെ ഏകനാക്കുന്നവരായി ഞങ്ങൾ നിലകൊള്ളുന്നു. ആരാധനകളിൽ ലോകമാന്യമോ മറ്റുള്ളവരുടെ പ്രശംസകളോ പ്രതീക്ഷിക്കാതെ അവനെ ഞങ്ങൾ അനുസരിക്കുന്നു. "ولو كره الكافرون" അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലും അവനെ ഏകനാക്കുക എന്നതിലും ഞങ്ങൾ സ്ഥൈര്യത്തോടെ നിലകൊള്ളും; അത് അവനെ നിഷേധിച്ചവർക്ക് അനിഷ്ടകരമായിരുന്നാലും.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്. സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അതിനേക്കാൾ പ്രിയങ്കരമല്ല). സ്വന്തം ജീവനും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിൽ യാതൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരാളൊഴികെ."
رواه البخاري وأبو داود، واللفظ لهദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് വർഷത്തിലെ മറ്റേതു ദിവസങ്ങളിൽ സൽകർമ്മം ചെയ്യുന്നതിനേക്കാളും ശ്രേഷ്ഠതയുള്ളതാണെന്ന് നബി -ﷺ- അറിയിക്കുന്നു. എങ്കിൽ ഈ പത്തു ദിവസങ്ങളിലല്ലാതെ അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരാൾ ജിഹാദ് (യുദ്ധം) ചെയ്താൽ അത് ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായിരിക്കുമോ എന്ന് സ്വഹാബികൾ നബി -ﷺ- യോട് ആരാഞ്ഞു. കാരണം ജിഹാദാണ് ഏറ്റവും ശ്രേഷ്ഠകരമായ പ്രവർത്തനം എന്ന് സ്വഹാബികൾക്ക് ബോധ്യമുള്ള കാര്യമായിരുന്നു. അതിന് ഉത്തരമായി നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾ ജിഹാദിനേക്കാളും ശ്രേഷ്ഠകരം തന്നെയാണ്. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, തൻ്റെ ജീവനും സമ്പത്തും അല്ലാഹുവിൻ്റെ മാർഗത്തിൽ ത്യജിക്കാൻ തയ്യാറാവുകയും, അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ സമ്പത്തും ജീവനും നഷ്ടമാവുകയും ചെയ്ത ഒരാളുടെ പ്രവർത്തനം മാത്രം അതിനേക്കാൾ ഉന്നതമായിരിക്കും. ശ്രേഷ്ഠകരമായ ഈ ദിനങ്ങളിലെ സൽകർമ്മങ്ങളെ കവച്ചു വെക്കാൻ കഴിയുന്ന ഒരേയൊരു നന്മ ഇത് മാത്രമാണെന്ന് നബി -ﷺ- അറിയിക്കുന്നു.
ബുറൈദഃ ബ്നു ഹുസ്വൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "അസ്വർ നിസ്കാരം നിങ്ങൾ നേരത്തെയാക്കുക; കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു."
رواه البخاريഅസ്വർ നിസ്കാരം അതിൻ്റെ സാധാരണയുള്ള സമയത്ത് നിന്ന് മനപ്പൂർവ്വം വൈകിപ്പിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. കാരണം ആരെങ്കിലും അസ്വർ നഷ്ടപ്പെടുത്തിയാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമാവുകയും അവ വൃഥാവിലാവുകയും ചെയ്യുന്നതാണ്.
ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും."
رواه مسلمആരെങ്കിലും വുദൂഇൻ്റെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട് വുദൂഅ് നിർവ്വഹിക്കുകയാണെങ്കിൽ അവൻ്റെ തിന്മകൾ പൊറുക്കപ്പെടാനും പാപങ്ങൾ കൊഴിഞ്ഞു പോകാനുമുള്ള കാരണമായി അത് മാറുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ കൈകാലുകളിലെ നഖങ്ങൾക്കടിയിൽ നിന്നുവരെ അവ നീങ്ങിപ്പോകുമെന്നും അവിടുന്ന് അറിയിച്ചു.
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)."
متفق عليهഒരാൾ തൻ്റെ കുടുംബത്തിന് നിർബന്ധമായും നൽകേണ്ട ചെലവുകൾ നൽകുമ്പോൾ അതിലൂടെ അല്ലാഹുവിൻ്റെ സാമീപ്യം പ്രതീക്ഷിക്കുകയും, അവൻ്റെ പക്കലുള്ള പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താൽ അവന് അതിലൂടെ ദാനധർമ്മത്തിൻ്റെ പ്രതിഫലം നൽകപ്പെടുന്നതാണ്. ഭാര്യക്കും മക്കൾക്കും മാതാപിതാക്കൾക്കും മറ്റുമെല്ലാം ചെലവിന് നൽകുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.
متفق عليهമുടിയുടെ ചില ഭാഗങ്ങൾ വടിക്കുകയും മറ്റു ചില ഭാഗങ്ങൾ വടിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയായ 'ഖസഅ്' നബി -ﷺ- വിലക്കിയിട്ടുണ്ട്. ഈ വിലക്ക് പുരുഷന്മാർക്കു മുഴുവൻ -അവരിലെ ചെറിയ കുട്ടികൾക്കും വലിയവർക്കും- ബാധകമാണ്. എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് ഭാഗികമായോ മുഴുവനായോ തലമുടി വടിച്ചു കളയുന്നത് അനുവദനീയമല്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്."
ദാറഖുത്നി ഉദ്ധരിച്ചത്ഖബർ ശിക്ഷയുടെ കാരണങ്ങളിൽ ഒന്ന് നബി -ﷺ- ഈ ഹദീഥിൽ നമുക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അത്തരം കാരണങ്ങളുടെ കൂട്ടത്തിൽ ജനങ്ങൾക്കിടയിൽ ഏറ്റവും വ്യാപകമായ ഒരു കാര്യമാണത്. മൂത്രമൊഴിച്ചാൽ ശരിയായി ശുദ്ധീകരിക്കാതിരിക്കുകയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുക എന്നതാണത്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നിസ്കാരത്തിൽ നാം മടക്കി വെക്കരുത് എന്നും (കൽപ്പിക്കപ്പെട്ടിരിക്കുന്നു).
متفق عليهനിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ ശരീരത്തിലെ ഏഴു അവയവങ്ങളിൽ അത് നിർവ്വഹിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നു എന്ന് അവിടുന്ന് ഈ ഹദീഥുകളിൽ അറിയിച്ചിരിക്കുന്നു. ഒന്ന്: നെറ്റി. മൂക്കിനും രണ്ട് കണ്ണുകൾക്കും മേലുള്ള, മുഖത്തിലെ പരന്ന ഭാഗമാണത്. നബി -ﷺ- നെറ്റിയെ കുറിച്ച് പറയുമ്പോൾ തൻ്റെ മൂക്കിലേക്ക് വിരൽ ചൂണ്ടിയിട്ടുണ്ട്. നെറ്റിയും മൂക്കും സുജൂദ് ചെയ്യേണ്ട ഏഴ് അവയവങ്ങളിൽ ഒന്നായി ഒരുമിച്ചു പരിഗണിക്കപ്പെടണം എന്നതിലേക്കുള്ള സൂചനയാണത്. സുജൂദ് ചെയ്യുന്ന വ്യക്തിയുടെ മൂക്ക് ഭൂമിയിൽ തട്ടണം എന്ന ഓർമ്മപ്പെടുത്തൽ അതിലുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും അവയവം: രണ്ട് കൈകളാണ്. നാലാമത്തെയും അഞ്ചാമത്തെയും അവയവം: രണ്ട് കാൽമുട്ടുകളാണ്. ആറാമത്തെയും ഏഴാമത്തെയും അവയവം: രണ്ട് കാൽപ്പാദങ്ങളിലെയും വിരലുകളാണ്. ഇതോടൊപ്പം മുടികൾ കെട്ടിവെക്കരുതെന്നും, സുജൂദ് ചെയ്യുമ്പോൾ വസ്ത്രങ്ങൾ -അവയെ സംരക്ഷിക്കുന്നതിന് വേണ്ടി- കൂട്ടിപ്പിടിക്കരുതെന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. മറിച്ച്, ഇവയെല്ലാം ഭൂമിയിൽ പതിക്കുകയും, മനുഷ്യൻ്റെ അവയവങ്ങളോടൊപ്പം സുജൂദിൽ പങ്കുചേരുകയും ചെയ്യുകയാണ് വേണ്ടത്.