





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
മരത്തിനു കീഴിൽ വെച്ച് നബിയോട് പ്രതിജ്ഞ ചെയ്ത (ബൈഅതു രിദ്വാനിൽ പങ്കെടുത്ത) ഥാബിതു ബ്നു ദഹ്ഹാക് (رضي الله عنه) അല്ലാഹുവിന്റെ റസൂലി(ﷺ)ൽ നിന്നുദ്ധരിക്കുന്നു: "ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു. ആരെങ്കിലും വല്ലതുമുപയോഗിച്ച് ആത്മഹത്യ ചെയ്താൽ അതേ കാര്യം മുഖേന അവൻ അന്ത്യനാളിൽ ശിക്ഷിക്കപെടുന്നതാണ്. തന്റെതല്ലാത്ത വല്ലതും (ദാനം ചെയ്യുമെന്ന്) നേർച്ചയാക്കാൻ ഒരാൾക്കും പാടില്ല. മറ്റൊരു റിപ്പോർട്ടിൽ കാണാം: "ഒരു മുഅ`മിനിനെ ശപിക്കുന്നത് അവനെ കൊലുന്നതുപോലെയാണ്." മറ്റൊരു റിപ്പോർട്ടിൽ കാണാം: "ആരെങ്കിലും തന്റെതല്ലാത്ത വല്ലതിലും -അതുമുഖേന സ്വന്തം സ്വത്ത് വർധിപ്പിക്കാൻവേണ്ടി- വ്യാജഅവകാശവാദം ഉന്നയിച്ചാൽ അല്ലാഹു അവന് ഇല്ലായ്മ മാത്രമേ വർധിപ്പിച്ചു കൊടുക്കുകയുള്ളൂ".
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ബാങ്ക്വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക."
متفق عليهമുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേട്ടാൽ അദ്ദേഹത്തിന് ഉത്തരം നൽകാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിലെ ഓരോ വാചകങ്ങളും അതു പോലെ ആവർത്തിക്കുകയാണ് വേണ്ടത്. മുഅദ്ദിൻ തക്ബീർ വിളിച്ചാൽ കേൾക്കുന്നയാളും തക്ബീർ പറയുക. രണ്ട് സാക്ഷ്യവചനങ്ങൾ അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ വാക്കിന് ശേഷം അതും ആവർത്തിക്കുക. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽഫലാഹ്' എന്നീ വാക്കുകൾ പറയുന്നത് കേട്ടാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം എന്നത് മാത്രമാണ് ഈ പറഞ്ഞതിൽ വ്യത്യാസമായുള്ളത്.
മുഗീറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
متفق عليهനബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിൽ, വുദൂഅ് എടുക്കുകയായിരുന്നു. അവിടുന്ന് തൻ്റെ കാലുകൾ കഴുകാനുള്ള സമയം എത്തിയപ്പോൽ മുഗീറഃ ബ്നു ശുഅ്ബഃ അവിടുത്തെ തിരുപാദങ്ങളിൽ നിന്ന് നബി -ﷺ- യുടെ കാലുറകൾ ഊരിയെടുക്കാൻ തുനിഞ്ഞു! അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "അവ രണ്ടും താങ്കൾ ഊരേണ്ടതില്ല. ഞാൻ ഈ രണ്ട് ഖുഫ്ഫകളും ധരിച്ചത് എനിക്ക് ശുദ്ധിയുള്ള അവസ്ഥയിലാണ്." ശേഷം നബി -ﷺ- തൻ്റെ കാലുകൾ കഴുകുന്നതിന് പകരം രണ്ട് ഖുഫ്ഫകളുടെയും മേൽ തടവി.
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഫാത്വിമഃ ബിൻത് അബീ ഹുബൈശ് -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് ചോദിച്ചു: എനിക്ക് രക്തസ്രാവം നിലക്കുന്നില്ല എന്നതിനാൽ ഞാൻ ശുദ്ധിയാകുന്നില്ല. അതിനാൽ ഞാൻ നമസ്കാരം ഉപേക്ഷിച്ചു കൊള്ളട്ടെയോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: "പാടില്ല. അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക."
متفق عليهഫാത്വിമഃ ബിൻത് ഹുബൈശ് -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് ചോദിച്ചു: "എനിക്ക് രക്തസ്രാവം ഉണ്ടാകുന്നത് നിലക്കുന്നില്ല. ആർത്തവമുറയുടെ സമയം കഴിഞ്ഞാലും രക്തം വന്നു കൊണ്ടേയിരിക്കുന്നു. അതിനാൽ ഈ രക്തം വരുന്ന സമയം ആർത്തവത്തിൻ്റെ വിധി തന്നെ നൽകി, ഞാൻ നിസ്കാരം ഉപേക്ഷിക്കുകയാണോ വേണ്ടത്?!" അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "അത് കേവല രക്തസ്രാവമാണ് (ഇസ്തിഹാദഃ). ഗർഭപാത്രത്തിലെ ഏതെങ്കിലുമൊരു നാഡി പൊട്ടുന്നത് കൊണ്ട് രക്തം വന്നു കൊണ്ടിരിക്കുന്നതാണ് അതിൻ്റെ കാരണം. അതൊരിക്കലും ആർത്തവത്തിൽ ഉൾപ്പെടുകയില്ല. അതിനാൽ -രക്തസ്രാവം രോഗമായി ആരംഭിക്കുന്നതിന് മുൻപ്- സാധാരണയായി മാസമുറ പ്രകാരം ആർത്തവം വരാറുള്ള ദിവസങ്ങൾ വന്നെത്തിയാൽ നീ നിസ്കാരവും നോമ്പും ആർത്തവം മൂലം ഒഴിവാക്കാറുള്ള മറ്റു കാര്യങ്ങളും ഉപേക്ഷിക്കുക. ഈ സമയപരിധി അവസാനിച്ചാൽ അതോടെ നീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായി കഴിഞ്ഞു. അതിനാൽ പിന്നീട് രക്തം വരുന്ന ഭാഗം കഴുകുകയും, ശേഷം ശരീരം മുഴുവൻ നനയുന്ന വിധത്തിൽ -അശുദ്ധി നീക്കാൻ വേണ്ടി കുളിക്കുകയും- അതിന് ശേഷം നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്."
متفق عليهനിസ്കാരത്തിന് നിൽക്കുന്നവരോട് തങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) നേരെയാക്കാനും, ചിലർ മറ്റു ചിലരേക്കാൾ മുന്നിലേക്ക് കയറിനിൽക്കുന്ന രീതിയിലോ പിന്നിലേക്ക് പോകുന്ന രീതിയിലോ ആകാൻ പാടില്ലെന്നും നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരത്തിൽ സ്വഫ്ഫ് ശരിയായ വിധത്തിൽ കെട്ടുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്നും, അതിൽ വളവോ വിടവോ ഉണ്ടാകുന്നത് നിസ്കാരത്തിൽ സംഭവിക്കുന്ന കുറവും ന്യൂനതയുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ. നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വുദൂഇൻ്റെ വെള്ളത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുൻപ് അവ കഴുകിക്കൊള്ളട്ടെ; തൻ്റെ കൈ രാപ്പാർത്തത് എവിടെയാണെന്ന് അവനറിയുകയില്ല." മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ കൈകൾ മൂന്ന് തവണ കഴുകാതെ അവ പാത്രത്തിൽ മുക്കരുത്. അവൻ്റെ കൈകൾ രാത്രി എവിടെയായിരുന്നു എന്ന് അവനറിയുകയില്ല."
متفق عليهശുദ്ധീകരണവുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. ഒന്ന്: വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിലേക്ക് ശ്വാസത്തോടൊപ്പം വെള്ളം വലിച്ചു കയറ്റുകയും, ശേഷം ശ്വാസത്തോടൊപ്പം അത് പുറത്തേക്ക് ചീറ്റിക്കളയുകയും വേണം. രണ്ട്: ശരീരത്തിൽ നിന്ന് പുറത്തു വന്ന വിസർജ്യം വെള്ളം കൊണ്ടല്ലാതെ - കല്ലു കൊണ്ടോ മറ്റോ - വൃത്തിയാക്കാൻ ഉദ്ദേശിച്ചാൽ അവൻ ഒറ്റയായ എണ്ണങ്ങളിലായാണ് ശുചീകരിക്കേണ്ടത്. ഇപ്രകാരം ശുദ്ധീകരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് മൂന്ന് തവണ ശുദ്ധിയാക്കണം. വിസർജ്യം പൂർണ്ണമായി നീങ്ങുകയും, അതിൻ്റെ സ്ഥാനം ശുദ്ധിയാവുകയും ചെയ്യുന്നത് വരെയാണ് ഏറ്റവും കൂടിയ എണ്ണം. മൂന്ന്: രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂന്നു തവണ പാത്രത്തിന് പുറത്തു വെച്ച് കൈകൾ കഴുകിയ ശേഷമേ വുദൂഅ് ചെയ്യാനായി പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കാവൂ. കാരണം തൻ്റെ കൈകൾ രാത്രിയിൽ എവിടെയെല്ലാം സ്പർശിച്ചിട്ടുണ്ട് എന്ന് അവനറിയില്ല. ചിലപ്പോൾ നജസുകൾ (മാലിന്യങ്ങൾ) ഉണ്ടാവാനും സാധ്യതയുണ്ട്. അതുമല്ലെങ്കിൽ, പിശാച് അവൻ്റെ കൈകളെ ചലിപ്പിക്കുകയും ഉപദ്രവകരമായ വല്ല വസ്തുവും അതിലേക്ക് കൊണ്ടിടുകയും ചെയ്തിരിക്കാം. അതുമല്ലെങ്കിൽ വെള്ളം മോശമാക്കുന്ന വല്ലതും കൈകളിൽ പിശാച് ഉണ്ടാക്കിയേക്കാം.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക. ബനൂ ഇസ്രാഈലുകാരിലെ ആദ്യത്തെ കുഴപ്പം സ്ത്രീകൾ മുഖേനയായിരുന്നു."
رواه مسلمഇഹലോകം രുചിക്കാൻ മധുരതരവും, കാഴ്ചയിൽ ഹരിതശോഭയുള്ളതുമാണെന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ മനുഷ്യൻ ചിലപ്പോൾ അതിൽ വഞ്ചിതനാവുകയും, അതിൽ പൂർണ്ണമായി വീണുപോവുകയും, തൻ്റെ ഏറ്റവും വലിയ ലക്ഷ്യമാക്കി ഇഹലോകത്തെ നിശ്ചയിക്കുകയും ചെയ്തേക്കാം. മനുഷ്യരെ ഈ ലോകജീവിതത്തിൽ അല്ലാഹു തലമുറകൾക്ക് ശേഷം തലമുറകളെന്നോണം തുടർച്ചയായി കൊണ്ടുവരുന്നതാണ്. നാം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, അല്ലാഹുവിനെ അനുസരിച്ചു കൊണ്ടാണോ അവനെ ധിക്കരിച്ചു കൊണ്ടാണോ നാം കഴിയുന്നതെന്നും നോക്കുന്നതിന് വേണ്ടിയാണ് അവൻ ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നത്. ശേഷം നബി -ﷺ- പറഞ്ഞു: "ഇഹലോകത്തിൻ്റെ വിഭവങ്ങളും അലങ്കാരങ്ങളും നിങ്ങളെ വഞ്ചിക്കുന്നതിൽ നിന്ന് നിങ്ങൾ കരുതിയിരിക്കുക. അല്ലാഹു നിങ്ങളോട് കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലേക്കും, അവൻ നിങ്ങളെ വിലക്കിയതിൽ ആപതിക്കുന്നതിലേക്കും അവ നിങ്ങളെ കൊണ്ടെത്തിക്കാതിരിക്കട്ടെ." ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ ഏറ്റവും കടുത്തതും ഗുരുതരമായിട്ടുള്ളതും സ്ത്രീകളുമായി ബന്ധപ്പെട്ട പരീക്ഷണമാണ്. ഇസ്രാഈൽ സന്തതികളിൽ ആദ്യമായി കുഴപ്പം സംഭവിച്ചത് ഇക്കാര്യത്തിലായിരുന്നു.
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകൾ, ശേഷം രണ്ട് റക്അത്തുകൾ, മഗ്രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, സുബ്ഹ് നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകൾ എന്നിവയാണത്. നബി -ﷺ- യുടെ അടുക്കൽ പ്രവേശിക്കാൻ സാധിക്കാത്ത സമയമായിരുന്നു (സുബ്ഹിന് മുമ്പുള്ള സമയം); അതിനാൽ (എൻ്റെ സഹോദരിയായ) ഹഫ്സ്വ -رَضِيَ اللَّهُ عَنْهَا- സുബ്ഹ് ബാങ്ക് കൊടുത്ത ശേഷം നബി -ﷺ- രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്ന് എന്നെ അറിയിച്ചു." മറ്റൊരു നിവേദനത്തിൽ "നബി -ﷺ- ജുമുഅഃക്ക് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു" എന്ന് കൂടിയുണ്ട്.
متفق عليه بجميع رواياتهനബി -ﷺ- യിൽ നിന്ന് പഠിച്ച സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതായിരുന്നു റവാത്തിബ് നിസ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന പത്ത് റക്അത്ത് നിസ്കാരങ്ങൾ എന്ന് ഇബ്നു ഉമർ (رَضِيَ اللَّهُ عَنْهَ) വിവരിക്കുന്നു. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകളും ശേഷം രണ്ട് റക്അത്തുകളും. മഗ്രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഇശാഇന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഫജ്റിന് മുൻപ് രണ്ട് റക്അത്തുകൾ. ഇവയെല്ലാം കൂടി പത്ത് റക്അത്തുകൾ പൂർണ്ണമായി. ഇതോടൊപ്പം ജുമുഅ നിസ്കാരത്തിന് ശേഷം രണ്ട് റക്അത്തുകളും നബി -ﷺ- നിസ്കരിക്കാറുണ്ടായിരുന്നു.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു.
متفق عليهനബി -ﷺ- ധാരാളമായി പല്ലു തേക്കുന്ന വ്യക്തിയായിരുന്നു. അവിടുന്ന് അതിനായി കൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമായി തീരുന്ന ചില സന്ദർഭങ്ങളുണ്ട്. രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭം അതിലൊന്നാണ്. നബി -ﷺ- ഈ സന്ദർഭത്തിൽ തൻ്റെ പല്ലു തേക്കുകയും സിവാക്ക് കൊണ്ട് വായ വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു.