





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ) വെറുക്കാൻ പാടില്ല. അവളിൽ ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും."
رواه مسلمഭാര്യയോട് അതിക്രമം പ്രവർത്തിക്കുകയും അവളെ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന വിധത്തിൽ അവളെ വെറുക്കുന്നതിൽ നിന്നും നബി -ﷺ- ഭർത്താക്കന്മാരെ വിലക്കുന്നു. മനുഷ്യർ കുറവുകളും ന്യൂനതകളും ഉള്ളവരായി കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തൻ്റെ ഭാര്യയിലുള്ള ഒരു മോശം സ്വഭാവം ഒരാൾക്ക് അനിഷ്ടമുണ്ടാക്കുന്നെങ്കിൽ അവന് ഇഷ്ടമുണ്ടാക്കുന്ന മറ്റെന്തെങ്കിലും നല്ല സ്വഭാവവും അവളിൽ കണ്ടെത്താൻ സാധിക്കും. ഭാര്യയോട് ഇണക്കമുണ്ടാക്കുന്ന നന്മയിൽ അവളെ തൃപ്തിപ്പെടുകയും, അവളിൽ നിന്ന് അനിഷ്ടമുണ്ടാക്കുന്ന കാര്യത്തിൽ ക്ഷമിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഈ രീതിയിൽ തുടരുന്നത് അയാൾക്ക് ക്ഷമ നൽകുകയും, അവളെ പിരിയുന്നതിലേക്ക് എത്തിക്കുന്ന രൂപത്തിലുള്ള വെറുപ്പ് ഉണ്ടാകാതെ അയാളെ സഹായിക്കുകയും ചെയ്യും.
അബൂ അയ്യൂബ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്ലക്ക് നേരെയോ, ഖിബ്ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക." അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അങ്ങനെ ഞങ്ങൾ ശാമിലേക്ക് ചെന്നപ്പോൾ അവിടെയുള്ള മൂത്രപ്പുരകൾ ഖിബ്ലയുടെ നേർക്ക് നിർമിക്കപ്പെട്ടതായി കണ്ടു. അവിടെ ഞങ്ങൾ (ഖിബ്ലയുടെ ദിശയിൽ നിന്ന്) ചെരിഞ്ഞിരിക്കുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുമായിരുന്നു."
متفق عليهആരെങ്കിലും മലമൂത്ര വിസർജനം നടത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ ഖിബ്ലക്ക് നേരെ -കഅ്ബയുടെ നേർക്ക് വരുന്ന വിധത്തിൽ- ഇരിക്കുന്നതും, -കഅ്ബ പിറകിൽ വരുന്ന വിധത്തിൽ- ഖിബ്ലയെ പിന്തിച്ചു കൊണ്ട് ഇരിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു. മറിച്ച്, ഖിബ്ലയുടെ സ്ഥാനത്ത് നിന്ന് അവൻ ദിശ മാറ്റുകയാണ് വേണ്ടത്. മദീനക്കാർ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നത് പോലെ. പിന്നീട് ശാമിലേക്ക് യാത്ര പോയപ്പോൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള മുറികൾ കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞ നിലയിലായാണ് തങ്ങൾ കണ്ടത് എന്നും, അതിനാൽ തങ്ങളുടെ ശരീരങ്ങൾ ഖിബ്ലയിലേക്ക് വരാത്ത വിധത്തിൽ ചെരിഞ്ഞിരിക്കുകയും, അതോടൊപ്പം അല്ലാഹുവിനോട് പാപമോചനം തേടുകയുമാണ് തങ്ങൾ ചെയ്തിരുന്നത് എന്നും അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- അറിയിച്ചു.
അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്."
متفق عليهഈ ഹദീഥിൽ ചില മര്യാദകളാണ് നബി -ﷺ- വിവരിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ വലതു കൈ കൊണ്ട് ഗുഹ്യസ്ഥാനം പിടിക്കരുത് എന്ന വിലക്കാണ് ആദ്യത്തേത്. മൂത്രമോ മലമോ വൃത്തിയാക്കുമ്പോൾ വലതു കൈ കൊണ്ട് നീക്കരുത് എന്ന വിലക്കാണ് അടുത്തത്; കാരണം വലതു ഭാഗം മാന്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതോടൊപ്പം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വാസം വിടുന്നതും നബി -ﷺ- വിലക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!"
متفق عليهനിസ്കാരത്തിൽ ഇമാം തലയുയർത്തുന്നതിന് മുൻപ് തലയുയർത്തുന്നവർക്കുള്ള കടുത്ത താക്കീതാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അല്ലാഹു അത്തരക്കാരുടെ ശിരസ്സ് കഴുതയുടെ ശിരസ്സോ, അവരുടെ രൂപം കഴുതയുടെ രൂപമോ ആക്കിയേക്കാം എന്നാണ് അവിടുന്ന് താക്കീത് ചെയ്തിട്ടുള്ളത്.
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."
متفق عليهനിസ്കാരത്തിൽ മൂന്ന് സന്ദർഭങ്ങളിൽ നബി -ﷺ- തൻ്റെ കൈകൾ ഉയർത്താറുണ്ടായിരുന്നു. അവിടുത്തെ തോള് വരെയോ അതിന് നേരെയാകുന്ന വിധത്തിലോ ആയിരുന്നു അവിടുന്ന് കൈകൾ ഉയർത്തിയിരുന്നത്. ഒന്നാമതായി നിസ്കാരം ആരംഭിക്കുന്ന വേളയിൽ, തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ. രണ്ടാമതായി റുകൂഇലേക്ക് പോകാൻ വേണ്ടി തക്ബീർ ചൊല്ലിയാൽ. മൂന്നാമതായി റുകൂഇൽ നിന്ന് തലയുയർത്തുകയും, 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയുകയും ചെയ്താൽ. സുജൂദ് ആരംഭിക്കുമ്പോഴോ സുജൂദിൽ നിന്ന് ഉയരുമ്പോഴോ നബി -ﷺ- കൈകൾ ഉയർത്താറുണ്ടായിരുന്നില്ല.
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച് കൊണ്ടാണ് എനിക്ക് നബി -ﷺ- നിസ്കാരത്തിലെ തശഹ്ഹുദിൻ്റെ പ്രാർത്ഥന പഠിപ്പിച്ചത്. "സർവ്വ ആദരവുകളും പ്രാർത്ഥനകളും വിശിഷ്ടമായ കാര്യങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ബുഖാരിയുടെയും മുസ്ലിമിൻ്റെയും നിവേദനത്തിൽ ഇത്ര കൂടിയുണ്ട്: "തീർച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ അസ്സലാം." (ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾ നിസ്കാരത്തിൽ (തശഹ്ഹുദിനായി) ഇരുന്നാൽ ഈ പ്രാർത്ഥന ചൊല്ലുക. 'സർവ്വ ആദരവുകളും പ്രാർത്ഥനകളും പരിശുദ്ധമായവയും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ.' ഇങ്ങനെ ഒരാൾ പറഞ്ഞാൽ ആകാശത്തും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ എല്ലാ ദാസന്മാർക്കും (ആ പ്രാർത്ഥനയുടെ ഫലം) ലഭിക്കുന്നതാണ്. (ശേഷം അവൻ പറയട്ടെ) "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ഇതിന് ശേഷം അവന് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കാനായി തിരഞ്ഞെടുക്കാം."
متفق عليهഅബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- വിന് നബി -ﷺ- നിസ്കാരത്തിൽ പറയേണ്ട തശ്ഹ്ഹുദിൻ്റെ പ്രാർത്ഥനകൾ പഠിപ്പിച്ചു കൊടുത്തു. ഇബ്നു മസ്ഊദിൻ്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കപ്പെടുന്നതിനായി അദ്ദേഹത്തിൻ്റെ കൈകൾ തൻ്റെ കൈകളിൽ വെച്ചു കൊണ്ട്, വിശുദ്ധ ഖുർആനിലെ ഒരു അദ്ധ്യായം പഠിപ്പിച്ചു കൊടുക്കുന്നത് പോലെയാണ് നബി -ﷺ- ഈ പ്രാർത്ഥന അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തത്. തശഹ്ഹുദിൻ്റെ പ്രാർത്ഥനയിലെ വാക്കുകളും ആശയവും എത്രമാത്രം നബി -ﷺ- ശ്രദ്ധയോടെ പരിഗണിച്ചിരുന്നു എന്നതിനുള്ള തെളിവാണ് ഇതെല്ലാം. നബി -ﷺ- പറഞ്ഞു: "التَّحِيَّات لله": :എല്ലാ അഭിവാദനങ്ങളും അല്ലാഹുവിനാകുന്നു" ആദരവ് അറിയിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തികളും തഹിയ്യഃ എന്ന പദത്തിൻ്റെ പരിധിയിൽ ഉൾപ്പെടും. അവയെല്ലാം അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ്. "الصَّلَوَاتُ": പ്രാർത്ഥനകളും നിർബന്ധവും ഐഛികവുമായ (ഫർദും സുന്നത്തും) നിസ്കാരങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. അവയെല്ലാം അല്ലാഹുവിന് മാത്രമാണ്. "الطَّيِّبَاتُ": "വിശിഷ്ടമായത്" വിശിഷ്ടവും, പൂർണ്ണതയെ സൂചിപ്പിക്കുന്നതുമായ എല്ലാ വാക്കുകളും പ്രവർത്തികളും വിശേഷണങ്ങളും ഈ പറഞ്ഞതിൽ ഉൾപ്പെടും; അവയെല്ലാം അല്ലാഹുവിന് മാത്രമാണ്. "السلام عليك أيها النبي ورحمة الله وبركاته": "നബിയേ! അങ്ങേക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ" നബി -ﷺ- യെ എല്ലാ പ്രയാസങ്ങളിൽ നിന്നും അനിഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കാനും, എല്ലാ നന്മകളും അവിടുത്തേക്ക് അധികരിപ്പിച്ചു നൽകാനുമുള്ള തേട്ടമാണിത്. "السلام علينا وعلى عباد الله الصالحين": "ഞങ്ങൾക്കും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്കും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ" നിസ്കരിക്കുന്ന വ്യക്തി സ്വന്തത്തിന് വേണ്ടിയും ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള സച്ചരിതരായ അല്ലാഹുവിൻ്റെ അടിമകൾക്കെല്ലാം വേണ്ടിയും രക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഈ വാചകത്തിലൂടെ. "أشهد أن لا إله إلا الله": "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു" യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ ഉറച്ച് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. "وأَنَّ مُحَمَّدًا عَبْدُهُ ورسولُهُ": "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അല്ലാഹുവിൽ നിന്നുള്ള അന്തിമ ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിന് ശേഷം നിസ്കരിക്കുന്ന വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള പ്രാർത്ഥനകൾ തിരഞ്ഞെടുത്തു കൊണ്ട് അല്ലാഹുവിനോട് തേടാം എന്ന് നബി -ﷺ- അറിയിക്കുകയും,അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രാർത്ഥിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഖബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." ഇമാം മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങൾ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ ഉപദ്രവത്തിൽ നിന്നും."
متفق عليهനബി -ﷺ- നിസ്കാരത്തിൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുമായിരുന്നു. നിസ്കാരത്തിലെ തശഹ്ഹുദിന് ശേഷം, സലാം വീട്ടുന്നതിന് മുൻപായിരുന്നു അവിടുന്ന് ഈ പ്രാർത്ഥന നടത്തിയിരുന്നത്. ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ തേടാൻ നമ്മോടും നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. അവിടുന്ന് രക്ഷ തേടിയിരുന്ന ഒന്നാമത്തെ കാര്യം: ഖബ്ർ ശിക്ഷയായിരുന്നു. രണ്ടാമത്തെ കാര്യം: നരകശിക്ഷയായിരുന്നു. അത് ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന കാര്യമാണ്. മൂന്നാമത്തെ കാര്യം: ജീവിതത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും മരണത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നുമുള്ള രക്ഷതേടലാണ്. ഐഹികമായ ദേഹേഛകളും നിഷിദ്ധമായ കാര്യങ്ങളും വഴികേടിൽ വീഴ്ത്തിക്കളയുന്ന ആശയക്കുഴപ്പങ്ങളും ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ പെട്ടതാണ്. മരണത്തിൻ്റെ പരീക്ഷണം അന്ത്യനിമിഷം അടുക്കുന്ന വേളയിലാണ്. ഇസ്ലാമിൽ നിന്നും സുന്നത്തിൻ്റെ മാർഗത്തിൽ നിന്നും വഴിതെറ്റിപ്പോയേക്കാവുന്ന സന്നിഗ്ദ ഘട്ടമാണത്. ഖബ്റിൽ വെച്ച് രണ്ട് മലക്കുകൾ ചോദിക്കുന്ന ചോദ്യങ്ങളുമാകാം ഇവിടെ ഉദ്ദേശ്യം. നാലാമത്തെ കാര്യം: മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണമാണ്. അവസാനകാലഘട്ടത്തിലാണ് അവൻ പുറപ്പെടുക. അല്ലാഹു ദജ്ജാലിനെ കൊണ്ട് മനുഷ്യരെ പരീക്ഷിക്കുന്നതാണ്. അവനെ കൊണ്ടുള്ള ഉപദ്രവവും പരീക്ഷണവും വഴികേടും അത്ര കഠിനമായിരിക്കും എന്നതിനാലാണ് ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- നിസ്കാരത്തിൽ തക്ബീർ ചൊല്ലിയതിന് ശേഷം ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് കുറച്ചു നേരം നിശബ്ദത പാലിക്കുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് പകരമാകട്ടെ! തക്ബീർ ചൊല്ലുന്നതിനും ഖുർആൻ പാരായണം ആരംഭിക്കുന്നതിനും ഇടയിൽ അങ്ങ് നിശബ്ദനായി നിൽക്കുന്നുണ്ടല്ലോ? ആ സന്ദർഭത്തിൽ എന്താണ് അങ്ങ് പറയുന്നത്? നബി -ﷺ- പറഞ്ഞു: "ഞാൻ ഇപ്രകാരമാണ് പറയാറുള്ളത്: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ചയുണ്ടാക്കിയത് പോലെ എനിക്കും എൻ്റെ തിന്മകൾക്കുമിടയിൽ നീ അകൽച്ചയുണ്ടാക്കണമേ! അല്ലാഹുവേ! വെളുത്ത വസ്ത്രം മാലിന്യത്തിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കണമേ! അല്ലാഹുവേ! വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"
متفق عليهനബി -ﷺ- നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭമായി ചില പ്രാർത്ഥനകൾ കൊണ്ട് നിസ്കാരം ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സന്ദർഭത്തിൽ അവിടുന്ന് ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനകളിലൊന്നാണ് ഈ ഹദീഥിലുള്ളത്. "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" തനിക്കും തിന്മകൾക്കും ഇടയിൽ അവ ഒരിക്കലും സംഭവിക്കാത്ത വിധത്തിലുള്ള അകൽച്ച നിശ്ചയിക്കാനാണ് നബി -ﷺ- തേടുന്നത്. കിഴക്കും പടിഞ്ഞാറും ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് പോലെ, ഈ തെറ്റുകളും താനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത്. ഇനി അവ സംഭവിച്ചു പോയാൽ ഇതു പോലെ, തെറ്റുകളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനും വെള്ള വസ്ത്രത്തിൽ നിന്ന് അഴുക്ക് നീക്കുന്നത് പോലെ അവ തന്നിൽ നിന്ന് നീക്കം ചെയ്യാനും നബി -ﷺ- തേടുന്നു. തിന്മ തന്നിൽ നിന്ന് കഴുകിക്കളയാനും, അവയുടെ ചൂടും ഉഷ്ണവും നീക്കി -വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട്- തണുപ്പേകാനും അവിടുന്ന് പ്രാർത്ഥിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവൻ ഏഴു തവണ അത് കഴുകട്ടെ." ഇമാം മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: "അതിൽ ആദ്യത്തെ തവണ മണ്ണ് കൊണ്ടായിരിക്കണം."
متفق عليهനായ ഒരു പാത്രത്തിലേക്ക് അതിൻ്റെ നാവ് പ്രവേശിപ്പിച്ചാൽ ആ പാത്രം ഏഴു തവണ കഴുകാനും, അതിൽ ആദ്യത്തെ തവണ മണ്ണ് കൊണ്ടായിരിക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ആദ്യത്തെ തവണ മണ്ണ് കൊണ്ട് കഴുകുകയും പിന്നീട് വെള്ളം കൊണ്ട് കഴുകുകയും ചെയ്യുന്നതിലൂടെ പാത്രം നജസിൽ നിന്നും അതിൻ്റെ ഉപദ്രവങ്ങളിൽ നിന്നും പൂർണ്ണമായും ശുദ്ധമാകുന്നതാണ്.