





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്." അപ്പോൾ നബി -ﷺ- യോട് ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അത് തന്നെ മതിയാകുമല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ (ഭൂമിയിലെ) അഗ്നിയേക്കാൾ അറുപത്തി ഒൻപത് ഭാഗം (ചൂട്) അതിന് അധികമായി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗവും ഭൂമിയിലെ തീയുടെ ചൂടിന് തുല്യമാണ്."
متفق عليهഭൂമിയിലെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിൽ ഒന്നാണെന്ന് നബി -ﷺ- അറിയിക്കുന്നു. പരലോകത്തിലെ നരകാഗ്നിയുടെ ചൂടിൻ്റെയും ഉഷ്ണത്തിൻ്റെയും കാഠിന്യം ഇഹലോകത്തുള്ള ചൂടിൻ്റെ അറുപത്തി ഒൻപത് തവണ കവച്ചു വെക്കുന്നു എന്നർത്ഥം. അതിലെ ഓരോ തവണയും ഭൂമിയിലെ ചൂടിന് തുല്യമായിരിക്കും. ഇത് കേട്ടപ്പോൾ സ്വഹാബികളിൽ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്തുള്ള ചൂട് തന്നെ അതിൽ പ്രവേശിക്കുന്നവർക്ക് മതിയാകുവോളമുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ നരകത്തീയുടെ ചൂടിന് ഭൂമിയിലെ തീയുടെ ചൂട് അറുപത്തി ഒൻപത് തവണ ഇരട്ടിയാക്കിയാലുള്ള ഉഷ്ണമുണ്ടായിരിക്കും. ഓരോ ഭാഗവും നരകത്തിലെ തീയുടെ ചൂടിന് തുല്യമായ ചൂടുള്ളതായിരിക്കുന്നതാണ്.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. പിന്നീട് അത്രയും ദിവസങ്ങൾ അത് ഒരു 'അലഖ' (രക്തക്കട്ട) യാകും. പിന്നീട് അത്രയും ദിവസങ്ങൾ 'മുദ്ഗ' (ഇറച്ചിക്കഷ്ണം) ആകും. പിന്നീട് അവനിലേക്ക് ഒരു മലക്ക് അയക്കപ്പെടും. അദ്ദേഹത്തോട് നാല് കാര്യങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കും. അങ്ങനെ ആ മലക്ക് (ഗർഭസ്ഥശിശുവിൻ്റെ) ഉപജീവനവും ആയുസ്സും പ്രവർത്തനങ്ങളും, അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവനാണോ എന്നതും രേഖപ്പെടുത്തും. പിന്നീട് അവനിൽ ആത്മാവ് ഊതപ്പെടും. നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും സ്വർഗത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ നരകക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ സ്വർഗക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും."
متفق عليهഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഞങ്ങളെ അറിയിച്ചിരിക്കുന്നു. അവിടുന്ന് തൻ്റെ വാക്കുകളിലെല്ലാം സത്യം മാത്രം പറഞ്ഞവരാണ്; അല്ലാഹു അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ സൃഷ്ടിപ്പ് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്; അതായത് ഒരു പുരുഷൻ തൻ്റെ ഭാര്യയുമായി ഇണചേർന്നാൽ അയാളുടെ ചിതറിയ ഇന്ദ്രിയത്തുള്ളികൾ അവൻ്റെ ഇണയുടെ വയറ്റിൽ ഒരുമിച്ചു കൂട്ടപ്പെടുകയും, അതൊരു ബീജമായി മാറുകയും ചെയ്യുന്നതാണ്. പിന്നീട് അതൊരു 'അലഖ'യായി തീരും; കട്ടിയുള്ള ഒഴുകാത്ത രക്തക്കട്ടയാണത്. നാൽപ്പത് മുതൽ എൺപത് വരെയുള്ള ദിവസങ്ങളിലാണ് ഈ അവസ്ഥ. പിന്നീട് അതൊരു മുദ്ഗയാകും; മനുഷ്യർ വായിലിട്ടു ചവക്കുന്ന ഒരു ഇറച്ചിക്കഷ്ണത്തോളം വലുപ്പമുള്ളതാണത്. എൺപത് മുതൽ നൂറ്റിഇരുപത് ദിവസങ്ങളിലാണ് ഇത് നടക്കുക. ശേഷം അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും; നൂറ്റിഇരുപത് ദിവസങ്ങൾക്ക് ശേഷം മലക്ക് ആ ഗർഭസ്ഥശിശുവിൽ ആത്മാവിനെ ഊതുന്നതാണ്. നാല് കാര്യങ്ങൾ രേഖപ്പെടുത്താൻ കൂടി ആ മലക്കിനോട് കൽപ്പിക്കപ്പെടും. ഒന്നാമത്തെ കാര്യം അവൻ്റെ ഉപജീവനമാണ്. തൻ്റെ ആയുശ്കാലത്തിൽ അവന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ കണക്കാണത്. രണ്ടാമത്തേത് അവൻ്റെ ആയുസ്സാണ്; ഇഹലോകത്ത് അവൻ എത്ര കാലം ബാക്കിയുണ്ടാകുമെന്ന കണക്കാണത്. മൂന്നാമത്തെ കാര്യം അവൻ്റെ പ്രവർത്തനങ്ങൾ; എന്താണ് അവൻ്റെ പ്രവർത്തനങ്ങൾ എന്ന് രേഖപ്പെടുത്തപ്പെടും. അവൻ സൗഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതും രേഖപ്പെടുത്തുന്നതാണ്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് പറയുന്നു: ഒരാൾ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, ജനങ്ങൾക്ക് പ്രത്യക്ഷമായി കാണുമ്പോൾ നന്മകൾ ചെയ്യുന്ന ഒരാളായിരിക്കുകയും ചെയ്യും. അങ്ങനെ അവൻ ഈ നിലയിൽ തുടരുകയും, അവസാനം സ്വർഗത്തിനും അവനും ഇടയിൽ ഒരു ചാൺ മാത്രം ദൂരമേ ബാക്കിയുള്ളൂ എന്ന സ്ഥിതിയെത്തുകയും ചെയ്യും. അപ്പോൾ അവൻ്റെ വിധിരേഖപ്പെടുത്തിയ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ നരകക്കാരുടെ പ്രവർത്തനം ചെയ്തു കൊണ്ട് അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. കാരണം ഒരു മനുഷ്യൻ തൻ്റെ പ്രവർത്തനത്തിൽ മാറ്റം വരുത്താതെ ഉറച്ചു നിലകൊള്ളണമെന്നത് പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ പെട്ടതാണ്. എന്നാൽ ജനങ്ങളിൽ പെട്ട മറ്റൊരാൾ നരകവാസികളുടെ പ്രവർത്തനങ്ങളാണ് ചെയ്യുക; അവസാനം അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം വഴിദൂരമുണ്ടാകുമ്പോൾ അവൻ്റെ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ അവൻ സ്വർഗവാസികളുടെ പ്രവർത്തനം ചെയ്യുകയും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും.
ത്വാഊസ് (റഹി) നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ അനേകം പേരെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം പറഞ്ഞിരുന്നത് 'എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണെന്നാണ്'. അദ്ദേഹം തന്നെ പറയുന്നു: "അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നബി -ﷺ- പറഞ്ഞിരിക്കുന്നു: "എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും."
رواه مسلمഎല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ് സംഭവിക്കുന്നത് എന്ന് നബി -ﷺ- വിവരിക്കുന്നു. ഭൗതികമോ മതപരമോ ആയ വിഷയങ്ങളിൽ നിർബന്ധമായും പ്രവർത്തിക്കേണ്ട കാര്യങ്ങൾ ഉപേക്ഷിക്കുക, അത് പിന്നീടൊരു സമയത്തേക്ക് നീട്ടിവെക്കുക, സമയം വൈകിപ്പിക്കുക പോലുള്ളതാണ് കഴിവുകേട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗതികമോ മതപരമോ ആയ കാര്യങ്ങളിലുള്ള താൽപ്പര്യവും നൈപുണ്യവുമാണ് സാമർഥ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാമർഥ്യവും കഴിവുകേടും മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്. അല്ലാഹു മുൻകൂട്ടി അറിയാത്തതോ, അവൻ ഉദ്ദേശിക്കാത്തതോ ആയ ഒരു കാര്യം പോലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുകയില്ല.
മത്വർ ബ്നു ഉകാമിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്."
رواه الترمذيഅല്ലാഹു തൻ്റെ ഒരു അടിമ ഇന്ന നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ട് എങ്കിൽ -അയാൾ ആ നാട്ടിലുള്ളവനല്ലെങ്കിൽ- അവൻ ആ നാട്ടിലേക്ക് വരാൻ വേണ്ടി അവിടെ അവന് ഒരു ആവശ്യമുണ്ടാക്കുന്നതാണ്. അങ്ങനെ അവിടെയെത്തിയാൽ അവൻ്റെ ആത്മാവ് പിടികൂടപ്പെടുന്നതാണ്.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിൽ ഇരിക്കുന്ന വേളയിൽ ഒട്ടകപ്പുറത്ത് ഒരാൾ അവിടേക്ക് കയറിവന്നു. തൻ്റെ ഒട്ടകത്തെ മസ്ജിദിൽ മുട്ടുകുത്തിച്ച ശേഷം അയാൾ അതിനെ കെട്ടിയിട്ടു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത വ്യക്തിയാണ്." അപ്പോൾ അയാൾ നബി -ﷺ- യോട് പറഞ്ഞു: "അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അയാളോട് പറഞ്ഞു: "ഞാനിവിടെയുണ്ട്." അയാൾ പറഞ്ഞു: "ഞാൻ താങ്കളോട് ചിലത് ചോദിക്കുന്നതാണ്. ചോദ്യങ്ങളിൽ ഞാൻ താങ്കളോട് പരുഷത പുലർത്തുന്നതാണ്; അതിനാൽ താങ്കളുടെ മനസ്സിൽ എന്നോടൊന്നും തോന്നരുത്." നബി -ﷺ- പറഞ്ഞു: "താങ്കൾക്ക് വേണ്ടത് ചോദിച്ചു കൊള്ളുക." അയാൾ പറഞ്ഞു: "താങ്കളുടെ രക്ഷിതാവിനെയും താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവിനെയും മുൻനിർത്തി ഞാൻ ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് മുഴുവനായി അയച്ചത്?" അവിടുന്ന് പറഞ്ഞു: "സംശയം വേണ്ട; അതെ!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ രാവിലെയും രാത്രിയുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന് ഞങ്ങളോട് കൽപ്പിക്കാൻ താങ്കളോട് പറഞ്ഞത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഈ മാസത്തിൽ (റമദാനിൽ) ഞങ്ങൾ നോമ്പ് നോൽക്കണമെന്ന് കൽപ്പിക്കാൻ താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഞങ്ങളിലെ ധനികരിൽ നിന്ന് ഈ (സകാത്ത് എന്ന) ദാനധർമ്മം പിടിച്ചെടുക്കാനും ഞങ്ങളിലെ ദരിദ്രർക്കിടയിൽ വീതംവെക്കാനും താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. എനിക്ക് പിറകിലുള്ള എൻ്റെ ജനങ്ങളിലേക്കുള്ള ദൂതനായിരിക്കും ഞാൻ. ഞാൻ സഅ്ദ് ബ്നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്."
متفق عليهഅനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു. ഒരിക്കൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പം പള്ളിയിൽ ഇരിക്കുന്ന വേളയിൽ ഒരാൾ തൻ്റെ ഒട്ടകപ്പുറത്തേറി അവിടേക്ക് വന്നു. തൻ്റെ ഒട്ടകത്തെ മുട്ടുകുത്തിച്ച ശേഷം അതിനെ കെട്ടിയിട്ടു. ശേഷം ആഗതൻ അവരോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ ചാരിയിരിക്കുന്നുണ്ടായിരുന്നു. സ്വഹാബികൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത മനുഷ്യനാണ്." അപ്പോൾ ആഗതൻ പറഞ്ഞു: "ഹേ അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നിൻ്റെ വിളി ഞാൻ കേട്ടിരിക്കുന്നു. ചോദിച്ചോളൂ; ഞാൻ ഉത്തരം നൽകാം." അപ്പോൾ ആഗതൻ നബി -ﷺ- യോട് പറഞ്ഞു: "ഞാൻ താങ്കളോട് ചോദിക്കുകയും, എൻ്റെ ചോദ്യങ്ങളിൽ കടുപ്പം പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ അതിൻ്റെ പേരിൽ താങ്കൾക്ക് എന്നോട് പ്രയാസം തോന്നരുത്." എന്നോട് ദേഷ്യം പിടിക്കുകയോ, താങ്കൾക്ക് ഉത്തരം നൽകാൻ മടിയുണ്ടാവുകയോ ചെയ്യരുത് എന്നർത്ഥം. നബി -ﷺ- പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ." നബി -ﷺ- പറഞ്ഞു: "താങ്കളുടെ രക്ഷിതാവും, താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവുമായ അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കുന്നു: അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് നിയോഗിച്ചത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." തൻ്റെ സത്യസന്ധത ഊന്നിപ്പറയുന്നതിന് വേണ്ടിയാണ് അവിടുന്ന് 'അല്ലാഹുമ്മ' എന്ന് മറുപടിയിൽ പറഞ്ഞത്. ആഗതൻ ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹുവാണോ താങ്കളോട് കൽപ്പിച്ചത്; ഞങ്ങൾ രാവിലെയും രാത്രിയിലുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന്?" നിർബന്ധ നമസ്കാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; അല്ലാഹുവാണോ ഈ മാസം -അതായത് റമദാനിൽ- ഞങ്ങൾ നോമ്പെടുക്കണമെന്ന് താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; ഈ ദാനധർമ്മം ഞങ്ങളിലെ ധനികരിൽ നിന്ന് പിടിച്ചെടുക്കുകയും ഞങ്ങളിലെ ദരിദ്രരിൽ വിതരണം ചെയ്യുകയും ചെയ്യാൻ താങ്കളോട് കൽപ്പിച്ചത് അല്ലാഹുവാണോ ?" സകാത്താണ് ഉദ്ദേശ്യം. നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." ഇത് കേട്ടപ്പോൾ ആഗതൻ ഇസ്ലാം സ്വീകരിച്ചു. ബനൂ സഅ്ദ് ബ്നു ബക്ർ ഗോത്രക്കാരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ് താനെന്ന് നബി -ﷺ- യോട് അദ്ദേഹം വെളിപ്പെടുത്തി.
സിയാദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് വിജ്ഞാനം ഇല്ലാതെയാവുക; ഞങ്ങളാകട്ടെ ഖുർആൻ പഠിക്കുകയും ഞങ്ങളുടെ മക്കളെ അത് പഠിപ്പിക്കുകയും, അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും അങ്ങനെ അന്ത്യനാൾ വരെ തുടരുകയും ചെയ്യുമെന്നിരിക്കെ?!" നബി -ﷺ- പറഞ്ഞു: "സിയാദ്! കഷ്ടം! മദീനയിലെ ഏറ്റവും വിജ്ഞാനമുള്ള ഒരാളായാണ് ഞാൻ നിന്നെ കണ്ടിരുന്നത്! ഈ യഹൂദരും നസ്വാറാക്കളും തൗറാത്തും ഇഞ്ചീലും വായിക്കുന്നില്ലേ?! എന്നിട്ട് അവ രണ്ടിലുമുള്ള എന്തെങ്കിലുമൊരു കാര്യം അവർ പ്രാവർത്തികമാക്കുന്നുണ്ടോ?!"
رواه ابن ماجهനബി -ﷺ- തൻ്റെ സ്വഹാബികൾക്കിടയിൽ ഇരിക്കുകയായിരുന്നു! അപ്പോൾ അവിടുന്ന് വിജ്ഞാനം ജനങ്ങളിൽ നിന്ന് ഉയർത്തപ്പെടുകയും ഊരിയെടുക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തെ കുറിച്ച് പറഞ്ഞു. ഇത് കേട്ടപ്പോൾ അൻസ്വാരികളിൽ പെട്ട സിയാദ് ബ്നു ലബീദ് അത്ഭുതപ്പെട്ടു. അദ്ദേഹം നബി -ﷺ- യോട് ചോദിച്ചു: "എങ്ങനെയാണ് വിജ്ഞാനം ഉയർത്തപ്പെടുകയും ഞങ്ങളിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യുക; ഞങ്ങൾ ഖുർആൻ പാരായണം ചെയ്യുകയും അത് മനപാഠമാക്കുകയും ചെയ്തിട്ടുണ്ടല്ലോ? അല്ലാഹു തന്നെ സത്യം! ഞങ്ങൾ അത് ഞങ്ങളുടെ സ്ത്രീകളെയും മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കുകയും ചെയ്യും?! അപ്പോൾ നബി -ﷺ- അത്ഭുതത്തോടെ സിയാദിനോട് ചോദിച്ചു: "സിയാദ്! കഷ്ടം! മദീനയിലെ പണ്ഡിതന്മാരുടെ കൂട്ടത്തിലായിരുന്നു ഞാൻ നിന്നെ എണ്ണിയിരുന്നത്! വിശുദ്ധ ഖുർആൻ നഷ്ടമാകുമെന്നല്ല വിജ്ഞാനം ഉയർത്തപ്പെടുക എന്നതിൻ്റെ ഉദ്ദേശ്യം എന്ന് ശേഷം നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. മറിച്ച് വിജ്ഞാനം നഷ്ടപ്പെടുന്നത് അത് പ്രാവർത്തികമാക്കപ്പെടാതിരിക്കുമ്പോഴാണ്. അതിന് ഉദാഹരണമാണ് യഹൂദരുടെയും നസ്വാറാക്കളുടെയും കാര്യം; അവരുടെ പക്കൽ തൗറാത്തും ഇഞ്ചീലുമെല്ലാമുണ്ട്. എന്നാൽ അതൊന്നും അവർക്ക് പ്രയോജനകരമായില്ല. അവ അവതരിപ്പിക്കപ്പെട്ടതിന്റെ യഥാർത്ഥ ലക്ഷ്യമെന്തോ അതവർ തിരിച്ചറിഞ്ഞില്ല. തങ്ങൾ പഠിക്കുന്നത് പ്രാവർത്തികമാക്കുക എന്നതായിരുന്നു അത്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ക്ക് നാൽപ്പത് വയസ്സുള്ളപ്പോൾ അവിടുത്തേക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെട്ടു. മക്കയിൽ പതിമൂന്ന് വർഷം കഴിച്ചു കൂട്ടിയതിന് ശേഷം അവിടുത്തോട് (മദീനയിലേക്ക്) പാലായനം ചെയ്യാൻ കൽപ്പിക്കപ്പെട്ടു. അങ്ങനെ അവിടുന്ന് മദീനയിലേക്ക് പാലായനം ചെയ്യുകയും, അവിടെ പത്തു വർഷം കഴിഞ്ഞു കൂടുകയും ചെയ്തു. അതിന് ശേഷമാണ് നബി -ﷺ- വഫാത്തായത് (മരണപ്പെട്ടത്).
متفق عليهഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: നബി -ﷺ- ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ അവൻ്റെ വഹ്യ് അവതരിക്കപ്പെട്ടതും അവിടുന്ന് നബിയായി നിയോഗിക്കപ്പെട്ടതും നാൽപ്പതാമത്തെ വയസ്സിലായിരുന്നു. പിന്നീട് മക്കയിൽ പതിമൂന്ന് വർഷക്കാലം അവിടുന്ന് ജീവിച്ചു. ശേഷം മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്യാൻ അവിടുത്തോട് കൽപ്പിക്കപ്പെട്ടത് പ്രകാരം അവിടുന്ന് മദീനയിലേക്ക് പോവുകയും, അവിടെ പത്തു വർഷം ജീവിക്കുകയും ചെയ്തു. അതിന് ശേഷം -അറുപത്തി മൂന്ന് വയസ്സുള്ളപ്പോൾ- നബി -ﷺ- മരണപ്പെടുകയും ചെയ്തു.
ഖതാദഃ (റഹി) പറയുന്നു: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- ഞങ്ങളോട് പറഞ്ഞു: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! എങ്ങനെയാണ് നിഷേധികൾ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" നബി -ﷺ- പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" ഖതാദഃ (റഹി) പറയുന്നു: "നമ്മുടെ രക്ഷിതാവിൻ്റെ പ്രതാപം തന്നെ സത്യം! ഉറപ്പായും അതെ!"
متفق عليهനബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "എങ്ങനെയാണ് നിഷേധികൾ ഖിയാമത്ത് നാളിൽ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" അപ്പോൾ നബി -ﷺ- തിരിച്ചു പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ പിതൃസഹോദരനായ (അബൂത്വാലിബിനോട്) പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം." അപ്പോൾ അദ്ദേഹം പറഞ്ഞു: "ഖുറൈശികൾ എന്നെ കുറ്റം പറയില്ലായിരുന്നെങ്കിൽ.., അവർ പറയും: വേദന കൊണ്ടായിരിക്കണം അദ്ദേഹം അപ്രകാരം ചെയ്തത്. അതല്ലായിരുന്നെങ്കിൽ നിനക്ക് കൺകുളിർമ്മ നൽകുന്നത് ഞാൻ ചെയ്തേനേ!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "തീര്ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന് ഉദ്ദേശിക്കുന്നവരെ നേര്വഴിയിലാക്കുന്നു." (ഖസ്വസ്: 56)
رواه مسلمനബി -ﷺ- തൻ്റെ പിതൃസഹോദരനായ അബൂത്വാലിബിനോട് അദ്ദേഹത്തിൻ്റെ മരണാസന്ന വേളയിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ ആവശ്യപ്പെട്ടു. അന്ത്യനാളിൽ ഈ സാക്ഷ്യം പറഞ്ഞതിനാൽ അദ്ദേഹത്തിന് വേണ്ടി നബി -ﷺ- ശുപാർശ ചോദിക്കുന്നതാണ് എന്നും അവിടുന്ന് അറിയിച്ചു. എന്നാൽ 'മരണഭയവും അശക്തിയും കാരണമാണ് അബൂത്വാലിബ് ഇസ്ലാം സ്വീകരിച്ചത്' എന്ന് ഖുറൈശികൾ തന്നെ ആക്ഷേപിക്കുമെന്ന ഭയം കാരണം സാക്ഷ്യവചനം ഉച്ചരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 'അതല്ലായിരുന്നെങ്കിൽ ശഹാദത്ത് ഉച്ചരിച്ചു കൊണ്ട്, താങ്കളുടെ ആഗ്രഹം ഞാൻ പൂർത്തീകരിച്ചു തരികയും, മനസ്സിന് സന്തോഷം പകരുകയും ചെയ്യുമായിരുന്നു' എന്ന് അബൂ ത്വാലിബ് നബി -ﷺ- യോട് പറയുകയും ചെയ്തു. ഈ വിഷയത്തിലാണ് അല്ലാഹു ഖുർആനിൽ സൂറത്തുൽ ഖസ്വസ്വിലെ 56 ആം വചനം അവതരിപ്പിച്ചത്. ഇസ്ലാം സ്വീകരിക്കാനുള്ള ഉതവി (ഹിദായത്തിനുള്ള തൗഫീഖ്) ഒരാൾക്ക് നൽകാൻ നബി -ﷺ- ക്ക് സാധിക്കില്ലെന്നും, അല്ലാഹുവാണ് അവൻ ഉദ്ദേശിക്കുന്നവർക്ക് സന്മാർഗം നൽകുന്നതെന്നും പ്രസ്തുത വചനത്തിലൂടെ അല്ലാഹു അറിയിക്കുന്നു. നബി -ﷺ- മനുഷ്യർക്ക് സന്മാർഗം വിശദീകരിച്ചു നൽകുകയും, അവർക്ക് അതിലേക്ക് വഴികാണിക്കുകയും, നേരായ മാർഗത്തിലേക്ക് അവരെ ക്ഷണിക്കുകയും (ഹിദായതുൽ ബയാൻ) ചെയ്യുന്നവരാണ്; (എന്നാൽ അത് സ്വീകരിക്കാനുള്ള സൗഭാഗ്യം ഒരാൾക്ക് നൽകാൻ അവിടുത്തേക്ക് സാധിക്കുകയില്ല).