





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ ആവശ്യപ്പെടുന്നവളെയും നബി (ﷺ) ശപിച്ചിരിക്കുന്നു."
متفق عليهനാല് വിഭാഗം ആളുകൾക്കെതിരെ നബി (ﷺ) ശപിച്ചു പ്രാർത്ഥിക്കുകയും, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റാൻ അവിടുന്ന് ദുആ നടത്തുകയും ചെയ്തിരിക്കുന്നു. ഒന്ന്: തൻ്റെ മുടിയോ മറ്റേതെങ്കിലുമൊരാളുടെ മുടിയോ (വിഗ്ഗ് പോലുള്ളവ കൊണ്ട്) കൂട്ടിച്ചേർക്കുന്നവൾ. രണ്ട്: മറ്റൊരാളോട് തൻ്റെ മുടി കൂട്ടിച്ചേർത്തു തരാൻ ആവശ്യപ്പെടുന്നവൾ. മൂന്ന്: ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിൽ -മുഖത്തോ കൈകളിലോ നെഞ്ചിലോ മറ്റോ- പച്ചകുത്തുന്നവൾ; പച്ച കുത്തുന്ന സൂചിയിൽ മഷി നിറച്ചു കൊണ്ട് ഭംഗിയും സൗന്ദര്യവും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ പ്രവൃത്തി അവർ ചെയ്യാറുള്ളത്. നാല്: തൻ്റെ ശരീരത്തിൽ പച്ച കുത്താൻ മറ്റൊരാളോട് ആവശ്യപ്പെടുന്നവൾ. ഈ പ്രവർത്തനങ്ങളെല്ലാം വൻപാപങ്ങളിൽ പെട്ട കബാഇറുകളാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടാവുകയും അവരിൽ ഒരുവളിലേക്ക് മാത്രം അവൻ ചായുകയും ചെയ്താൽ തൻ്റെ ഒരുഭാഗം ചെരിഞ്ഞവനായാണ് അന്ത്യനാളിൽ അവൻ ഹാജറാക്കപ്പെടുക."
رواه أبو داود والترمذي والنسائي وابن ماجه وأحمدഒരാൾക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കുകയും, തൻ്റെ ഭാര്യമാരോട് തനിക്ക് സാധ്യമായ മേഖലകളിൽ അവൻ നീതി പുലർത്താതിരിക്കുകയും ചെയ്താൽ അതിനുള്ള ശിക്ഷയായി അന്ത്യനാളിൽ ശരീരത്തിൻ്റെ ഒരു ഭാഗം ചെരിഞ്ഞ നിലയിലായിരിക്കും അവൻ വന്നെത്തുക എന്ന് നബി -ﷺ- അറിയിക്കുന്നു. ഭാര്യമാർക്കിടയിൽ ചെലവ് ചെയ്യുന്നതിലും, താമസം, വസ്ത്രം തുടങ്ങിയവ നൽകുന്നതിലും, രാത്രികൾ ഒപ്പം ചെലവഴിക്കുന്നതിലുമെല്ലാം നീതി പുലർത്താതിരിക്കുന്നത് ഈ പറഞ്ഞതിൻ്റെ ഉദാഹരണങ്ങളിൽ പെട്ടതാണ്. തൻ്റെ ഇണകളോടുള്ള പെരുമാറ്റത്തിൽ ഒരു വശത്തേക്ക് ചെരിഞ്ഞു നിന്നതിനുള്ള ശിക്ഷയായാണ് അവൻ അന്ത്യനാളിൽ ചെരിഞ്ഞ രൂപത്തിൽ വന്നെത്തുന്നത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പറയുകയോ, പ്രവര്ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള് എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു."
متفق عليهമുസ്ലിമായ ഒരു മനുഷ്യൻ തൻ്റെ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൻ പ്രവർത്തിക്കുകയോ പുറത്തേക്ക് പറയുകയോ ചെയ്യാത്തിടത്തോളം അല്ലാഹു അവരെ ശിക്ഷിക്കുകയില്ല എന്നും, അവരുടെ മേലുള്ള പ്രയാസം അല്ലാഹു നീക്കിയിരിക്കുന്നു എന്നും, അവർക്കവൻ വിട്ടുപൊറുത്തു നൽകിയിരിക്കുന്നെന്നും നബി -ﷺ- അറിയിക്കുന്നു. മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിന് അല്ലാഹു നൽകിയ ഇളവുകളിലൊന്നാണിത്. അവരുടെ ചിന്തയിൽ വന്നുപോയതോ മനസ്സിൽ മിന്നിമറഞ്ഞതോ ആയ ഒരു കാര്യം -അവരുടെ ഹൃദയത്തിൽ വേരുറക്കുകയോ ഉറപ്പാവുകയോ ചെയ്യാത്തിടത്തോളം- അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. എന്നാൽ ഹൃദയത്തിൽ ഉറച്ചു പോയ കാര്യങ്ങൾക്ക് -അഹങ്കാരവും പൊങ്ങച്ചവും കാപട്യവും പോലുള്ളവക്ക്- ശിക്ഷിക്കപ്പെടുന്നതാണ്. അതല്ലെങ്കിൽ മനസ്സിൽ ചിന്തിച്ച തിന്മ പ്രവർത്തിക്കുകയോ നാവ് കൊണ്ട് പറയുകയോ ചെയ്താലും അവൻ ശിക്ഷിക്കപ്പെടുന്നതാണ്.
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."
رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمدആദമിൻ്റെ സന്തതികളായ എല്ലാ മനുഷ്യർക്കും അല്ലാഹുവിൽ നിന്നുള്ള കൽപ്പനകൾ പാലിക്കുക എന്ന ബാധ്യതയുണ്ട് എന്ന് നബി -ﷺ-അറിയിക്കുന്നു; മൂന്ന് വിഭാഗങ്ങൾക്കൊഴികെ: - ചെറിയ കുട്ടി; അവന് പ്രായപൂർത്തിയാവുകയും വലുതാവുകയും ചെയ്യുന്നത് വരെ. - ഭ്രാന്തൻ; അവൻ്റെ ബുദ്ധി അവനിലേക്ക് മടങ്ങുന്നത് വരെ. - ഉറങ്ങുന്നവൻ; അവൻ ഉണരുന്നത് വരെ. ഈ മൂന്ന് വിഭാഗത്തിന് മതവിധികൾ പാലിക്കാനുള്ള ബാധ്യത ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവർ തിന്മ പ്രവർത്തിച്ചാൽ അത് അവരുടെ മേൽ എഴുതപ്പെടുകയില്ല. എന്നാൽ ചെറിയ കുട്ടി നന്മ പ്രവർത്തിച്ചാൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. പക്ഷേ ഭ്രാന്തനും ഉറങ്ങുന്നവനും നന്മയും രേഖപ്പെടുത്തപ്പെടുന്നതല്ല. കാരണം അവർ ബോധമുള്ള സ്ഥിതിയിലല്ല എന്നതിനാൽ തന്നെ അവരുടെ ആരാധനകൾ സാധുവാകുക സാധ്യമല്ല.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം കുടിക്കുകയും, അങ്ങനെ സ്ഥിര മദ്യപാനിയായി കൊണ്ട് -പശ്ചാത്തപിക്കാതെ- മരണപ്പെടുകയും ചെയ്താൽ അവൻ അന്ത്യനാളിൽ അത് കുടിക്കുകയില്ല."
رواه مسلم وأخرج البخاري الجملة الأخيرة منهബുദ്ധിഭ്രംശം സംഭവിക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വസ്തുക്കളും മദ്യത്തിൻ്റെ പരിധിയിൽ പെടുമെന്നും, അത് കുടിക്കുന്ന പാനീയമോ കഴിക്കുന്ന ഭക്ഷണമോ മൂക്കിൽ വലിക്കുന്ന വസ്തുക്കളോ മറ്റേതോ ആയാലും സമം തന്നെ. ഇപ്രകാരം ലഹരിയുണ്ടാക്കുന്നതും ബുദ്ധിമറക്കുന്നതുമായ എല്ലാ വസ്തുക്കളും അല്ലാഹു നിഷിദ്ധമാക്കുകയും വിലക്കുകയും ചെയ്തിരിക്കുന്നു; അത് കുറച്ചായാലും കൂടുതലായാലും ഒരു പോലെത്തന്നെ. ഈ പറയപ്പെട്ട ലഹരിവസ്തുക്കളിൽ ഏതൊന്നാകട്ടെ, അവ ഒരാൾ സ്ഥിരമായി ഉപയോഗിക്കുകയും, അതിൽ തുടരുകയും, ആ അവസ്ഥയിൽ തന്നെ -അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങാതെ- മരണപ്പെടുകയും ചെയ്താൽ... അവൻ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹനായിരിക്കും. പരലോകത്ത് സ്വർഗത്തിലെ മദ്യം അവന് കുടിക്കാൻ സാധിക്കില്ല.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സമ്പത്തും നിങ്ങളുടെ ശരീരവും നിങ്ങളുടെ നാവും കൊണ്ട് ബഹുദൈവാരാധകരോട് നിങ്ങൾ പോരാടുക."
رواه أبو داود والنسائي وأحمدഅല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് പോരാട്ടത്തിൽ ഏർപ്പെടാൻ നബി -ﷺ- കൽപ്പിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ആ പോരാട്ടത്തിൽ പങ്കുചേരാനും, അതിലൂടെ അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുന്നതിനായി പരിശ്രമിക്കാനും അവിടുന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു. നബി -ﷺ- കൽപ്പിച്ച ഈ പോരാട്ടത്തിൻ്റെ ഭാഗമാണ്: ഒന്ന്: സമ്പത്ത് കൊണ്ട് അവരോട് പോരാടുക എന്നത്. ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പങ്കെടുക്കുന്ന പോരാളികൾക്ക് വേണ്ട ചെലവുകൾ നിർവ്വഹിക്കുന്നതിനും പണം ചെലവഴിക്കുന്നത് അതിന് ഉദാഹരണമാണ്. രണ്ട്: ശരീരം കൊണ്ടും ആരോഗ്യം കൊണ്ടും അവർക്കെതിരെ പോരാടാനായി പുറപ്പെടുകയും, അവരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക. മൂന്ന്: നാവ് കൊണ്ട് അവരെ ഈ മതത്തിലേക്ക് ക്ഷണിക്കുകയും, അവർക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കുകയും, അവരെ അതിന് വിരുദ്ധമായതിൽ നിന്ന് വിലക്കുകയും, അവരുടെ ആശയക്കുഴപ്പങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുക.
ഖുറൈം ബ്നു ഫാതിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ; അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ നരകത്തിൽ പ്രവേശിക്കുമെന്നതുമാണ്. തുല്യത്തിന് തുല്യമായുള്ളത് ആരെങ്കിലും നന്മ ചെയ്യണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയും, അല്ലാഹു അവനിൽ നിന്ന് അക്കാര്യം അറിയുകയും ചെയ്താൽ അവന് ഒരു നന്മയായി അത് രേഖപ്പെടുത്തുമെന്നതാണ്. (അതു പോലെ) ആരെങ്കിലും തിന്മ ചെയ്താൽ അവന് മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തുമെന്നതുമാണ്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അത് പത്തിരട്ടിയായി നൽകപ്പെടും. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ ഒരു നന്മ എഴുന്നൂറിരട്ടിയായി നൽകപ്പെടും. ഇനി ജനങ്ങളുടെ കാര്യം; ഇഹലോകത്ത് വിശാലത നൽകപ്പെടുകയും പരലോകത്ത് ഇടുക്കം നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്ത് ഇടുക്കം നൽകപ്പെടുകയും പരലോകത്ത് വിശാലത നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ, ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ (എന്നിങ്ങനെ നാലു തരക്കാരുണ്ട്)."
رواه أحمدപ്രവർത്തനങ്ങൾ ആറു തരമുണ്ടെന്നും, ജനങ്ങൾ നാലു വിഭാഗങ്ങളുണ്ടെന്നും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആറുതരത്തിലുള്ള പ്രവർത്തനങ്ങൾ താഴെ പറയുന്നതാണ്: ഒന്ന്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ അവന് സ്വർഗപ്രവേശനം നിർബന്ധമാകുന്നതാണ്. രണ്ട്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ അവന് നരകം നിർബന്ധമാകുന്നതാണ്. അവനതിൽ ശാശ്വതമായി ശിക്ഷിക്കപ്പെടുന്നതുമാണ്. ഈ രണ്ട് പ്രവർത്തനങ്ങൾ -തൗഹീദും ശിർക്കും - സ്വർഗനരകങ്ങളെ നിർബന്ധമാക്കുന്ന കാര്യങ്ങളാണ്. മൂന്ന്: ഉദ്ദേശത്തിലൂടെ രേഖപ്പെടുത്തപ്പെടുന്ന നന്മയാണ്. ഒരാൾ എന്തെങ്കിലും നന്മ പ്രവർത്തിക്കണം എന്ന് ഉദ്ദേശിക്കുകയും, ഹൃദയത്തിൽ സത്യസന്ധമായ തീരുമാനം അവനുണ്ടായിരിക്കുകയും, മനസ്സറിയുന്ന രൂപത്തിൽ അക്കാര്യം അവൻ ആഗ്രഹിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ ഈ ഉദ്ദേശ്യം അറിയുകയും അവന് ഒരു നന്മ രേഖപ്പെടുത്തുകയും ചെയ്യും. എന്തെങ്കിലുമൊരു കാരണത്താൽ അവന് ഈ നന്മ പ്രവർത്തിക്കാൻ സാധിക്കാതെ വന്നാലും അവന് പൂർണ്ണമായ ഒരു നന്മ രേഖപ്പെടുത്തപ്പെടും. നാല്: പ്രവർത്തിച്ചു പോയ തിന്മകൾ; ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അവന് അത് ഒരു തിന്മയായി രേഖപ്പെടുത്തപ്പെടും. ഈ രണ്ട് പ്രവർത്തനങ്ങളും - ഇരട്ടിപ്പിക്കലില്ലാതെ - തുല്യത്തിന് തുല്യമായി രേഖപ്പെടുത്തപ്പെടുന്നവയാണ്. അഞ്ച്: പത്തിരട്ടി പ്രതിഫലം നൽകപ്പെടുന്ന നന്മകൾ; ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അവന് പത്ത് നന്മകൾ രേഖപ്പെടുത്തപ്പെടും. ആറ്: എഴുന്നൂറ് ഇരട്ടിയായി പ്രതിഫലം നൽകപ്പെടുന്ന നന്മകൾ; ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ അത് എഴുന്നൂറ് ഇരട്ടിയായി അവന് രേഖപ്പെടുത്തപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഔദാര്യത്തിലും അവൻ്റെ അടിമകളോടുള്ള ഉദാരതയിലും പെട്ടതാണ് ഇക്കാര്യം. ജനങ്ങൾ നാല് തരക്കാരാണ്: ഒന്ന്: ഇഹലോകത്ത് ഉപജീവനത്തിൽ വിശാലത നൽകപ്പെടുകയും, അവിടെ ഉദ്ദേശിക്കുന്ന ആഗ്രഹങ്ങളെല്ലാം ലഭിച്ച് സുഖലോലുപനായി കഴിയുകയും ചെയ്ത ഒരാൾ. എന്നാൽ പരലോകത്ത് അവൻ്റെ പര്യവസാനം നരകത്തിലേക്കായിരിക്കും; അവിടെ അവന് ഇടുക്കമാണ് നൽകപ്പെടുക. ഭൗതികമായി സമ്പന്നതയുള്ള, എന്നാൽ അല്ലാഹുവിനെ നിഷേധിച്ച മനുഷ്യരാണ് ഈ വിഭാഗത്തിൽ പെടുക. രണ്ട്: ഇഹലോകത്ത് ഉപജീവനത്തിൽ ഇടുക്കം നൽകപ്പെട്ട, എന്നാൽ പരലോകത്ത് വിശാലത നൽകപ്പെടുന്നവർ. അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും. ഭൗതിക സമ്പത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന മുഅ്മിനാണ് ഈ പറഞ്ഞതിൽ ഉൾപ്പെടുക. മൂന്ന്: ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ. ദരിദ്രരായ നിഷേധികൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. നാല്: ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ. സമ്പന്നരായ മുഅ്മിനുകൾ ഈ വിഭാഗത്തിലാണുള്ളത്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു."
رواه ابن حبانഅല്ലാഹു നിയമമാക്കിയ ഇളവുകൾ സ്വീകരിക്കപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു; മതവിധികളിലും കൽപ്പനകളിലുമുള്ള എളുപ്പങ്ങളും, എന്തെങ്കിലും പ്രയാസങ്ങൾ സംഭവിക്കുമ്പോഴുള്ള ഇളവുകളും ഈ പറഞ്ഞതിൽ ഉൾപ്പെടും. യാത്രയിൽ നാലു റക്അത്തുള്ള നിസ്കാരങ്ങൾ രണ്ടായി ചുരുക്കി നിസ്കരിക്കുന്നത് അതിനൊരു ഉദാഹരണമാണ്. അല്ലാഹുവിൻ്റെ നിർബന്ധമായ കൽപ്പനകൾ പ്രാവർത്തികമാക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നതു പോലെയാണ് അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നതിലുള്ള ഇഷ്ടവും. കാരണം രണ്ടും -കൽപ്പനകളും ഇളവുകളും- അല്ലാഹുവിൻ്റെ കൽപ്പന തന്നെയാണ്.
അംറു ബ്നു ആമിർ നിവേദനം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച്ചു: "നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?" അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "വുദൂഅ് നഷ്ടമാകാത്തിടത്തോളം ഞങ്ങൾക്ക് മുൻപുള്ള വുദൂഅ് മതിയാകുമായിരുന്നു."
رواه البخاريനബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് വേണ്ടിയും -മുൻപ് നിർവ്വഹിച്ച വുദൂഅ് നഷ്ടമായിട്ടില്ലെങ്കിലും- വുദൂഅ് ചെയ്യുമായിരുന്നു. (വുദൂഅ് ആവർത്തിച്ച് ചെയ്യുന്നതിലുള്ള) പുണ്യവും പ്രതിഫലവും ആഗ്രഹിച്ചു കൊണ്ടായിരുന്നു അത്. എന്നാൽ ഒരു വുദൂഅ് കൊണ്ട് തന്നെ -അത് നഷ്ടമാകാത്തിടത്തോളം- ഒന്നിലധികം നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.