





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ അനുചരന്മാരോട് വല്ല കാര്യങ്ങളും കൽപ്പിക്കുമ്പോൾ, അവർക്ക് സാധിക്കുന്ന കാര്യങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ അവർ പറയും: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയെപ്പോലെയല്ലല്ലോ?! അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ." ഇതുകേൾക്കുമ്പോൾ നബി ﷺ അവിടുത്തെ മുഖത്ത് ദേഷ്യം പ്രകടമാവുന്ന വിധത്തിൽ കോപിക്കുമായിരുന്നു. ശേഷം അവിടുന്ന് പറയും: "നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നതും, അവനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും ഞാനാണ്."
رواه البخاريനബി ﷺ ജനങ്ങളോട് എന്തെങ്കിലും പ്രവർത്തിക്കാൻ കൽപ്പിക്കുമ്പോൾ, അവർക്ക് എളുപ്പമുള്ളതും പ്രയാസമില്ലാത്തതുമായ കാര്യങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ എന്ന് ആഇശ (رضي الله عنها) അറിയിക്കുന്നു. അവർക്ക് അത് സ്ഥിരമായി ചെയ്യാൻ കഴിയാതെ വരുമോ എന്ന ഭയത്താലായിരുന്നു ഇത്. അവർക്ക് ഇളവ് നൽകിയതുപോലെത്തന്നെയായിരുന്നു അവിടുന്ന് സ്വയം പ്രവർത്തിച്ചിരുന്നതും. എന്നാൽ, സ്വഹാബികൾ കുറച്ചുകൂടി പ്രയാസമുള്ള കാര്യങ്ങൾ അവിടുന്ന് തങ്ങളോട് കൽപ്പിക്കണമെന്ന് ആഗ്രഹിക്കുമായിരുന്നു. നബിയുടെ ﷺ പാപങ്ങൾ പൊറുക്കപ്പെട്ടതിനാൽ അവിടുത്തേക്ക് കുറഞ്ഞ കർമ്മങ്ങൾ മതിയാകും; എന്നാൽ തങ്ങളുടെ പദവി ഉയർത്താൻ തങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു അവർ ധരിച്ചത്. അതിനാൽ അവർ പറയുമായിരുന്നു: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ അവസ്ഥ അങ്ങയുടേത് പോലെയല്ലല്ലോ. അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ." ഇതുകേൾക്കുമ്പോൾ നബിയുടെ ﷺ മുഖത്ത് ദേഷ്യം വ്യക്തമാവുന്ന വിധത്തിൽ അവിടുന്ന് കോപിക്കുമായിരുന്നു. അവിടുന്ന് പറയും: "നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നതും അവനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും ഞാനാണ്. അതിനാൽ ഞാൻ കൽപ്പിക്കുന്നത് നിങ്ങൾ പ്രവർത്തിക്കുക."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും. (അന്ന്) ചോദിക്കപ്പെടും: 'നിരക്ഷരരായ സമുദായവും അവരുടെ പ്രവാചകനും എവിടെ?' അതിനാൽ (ഒരേ സമയം നാം) അവസാനക്കാരും ആദ്യത്തവരുമാകുന്നു."
رواه ابن ماجهകാലഗണന പ്രകാരം മുഹമ്മദ് നബിയുടെ (ﷺ) ജനതയാണ് അവസാനം വന്നെത്തിയ സമുദായം. എന്നാൽ, ഖിയാമത്ത് നാളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന സമുദായം നബിയുടെ (ﷺ) ജനത തന്നെയാണ്. ഖിയാമത്ത് നാളിൽ ഇപ്രകാരം ചോദിക്കപ്പെടും: "ഉമ്മിയ്യായ (നിരക്ഷരരായ) സമുദായവും അവരുടെ നബിയും എവിടെ?" നബിക്ക് (ﷺ) എഴുത്തും വായനയും അറിയില്ലായിരുന്നു എന്നതിനാലാണ് 'ഉമ്മിയ്യ്' എന്ന വിശേഷണം ഈ ജനതയിലേക്ക് ചേർത്തി പറയപ്പെടുന്നത്. അങ്ങനെ വിചാരണക്കായി ആദ്യം വിളിക്കപ്പെടുന്നത് അവരെയായിരിക്കും. അതിനാൽ, കാലഗണന പ്രകാരം അവസാനം വന്നെത്തിയവരും, ഖിയാമത്ത് നാളിലെ വിചാരണയിലും സ്വർഗ്ഗപ്രവേശത്തിലും ആദ്യത്തെയാളുകളുമാണ് നാം.
അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ നിസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, അവനാണ് മുസ്ലിം. അവന് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണമുണ്ട്. അതിനാൽ, അല്ലാഹു നൽകിയ സംരക്ഷണത്തിൽ (കരാറിൽ) നിങ്ങൾ അവനെ വഞ്ചിക്കരുത്."
رواه البخاريദീനിൻ്റെ പ്രത്യക്ഷമായ ചിഹ്നങ്ങളെ മുറുകെപ്പിടിക്കുന്നവർ—അതായത് നമ്മെപ്പോലെ നിസ്കരിക്കുകയും നമ്മുടെ ഖിബ്ലയായ കഅ്ബയെ അഭിമുഖീകരിക്കുകയും നാം അറുത്തത് അനുവദനീയമായി കണ്ട് ഭക്ഷിക്കുകയും ചെയ്യുന്നവർ—അവരാണ് മുസ്ലിംകൾ എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും അഭയവും കരാറുമുണ്ട്. അതിനാൽ, അവരുമായി ബന്ധപ്പെട്ട കാര്യത്തിൽ അല്ലാഹുവിന്റെ അഭയത്തെയും കരാറിനെയും നിങ്ങൾ ലംഘിക്കരുത്.
മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ (رضي الله عنها) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "ഒരു മുസ്ലിമിന് എന്തെങ്കിലുമൊരു വിപത്ത് സംഭവിക്കുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം 'ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. അല്ലാഹുവിലേക്കാണ് നാം മടങ്ങുന്നത്' എന്ന് അവൻ പറയുകയും, 'അല്ലാഹുവേ, എൻ്റെ ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവന് അതിനേക്കാൾ നല്ലത് പകരം നൽകാതിരിക്കില്ല." ഉമ്മു സലമഃ (رضي الله عنها) പറഞ്ഞു: "(എൻ്റെ ഭർത്താവായ അബൂസലമഃ) മരണപ്പെട്ടപ്പോൾ) ഞാൻ പറഞ്ഞു: "മുസ്ലിംകളിൽ ആരാണ് അബൂസലമയേക്കാൾ നല്ലവനായുള്ളത്? അല്ലാഹുവിൻ്റെ റസൂലിൻ്റെ അടുത്തേക്ക് ആദ്യമായി പലായനം ചെയ്ത കുടുംബം." പിന്നീട് ഞാൻ (നബി (ﷺ) കൽപ്പിച്ചത് പ്രകാരം) പറഞ്ഞു. അപ്പോൾ അല്ലാഹു എനിക്ക് നബിയെ (ﷺ) പകരമായി നൽകി."
رواه مسلمമുഅ്മിനീങ്ങളുടെ മാതാവായ ഉമ്മു സലമഃ (رضي الله عنها) നബി (ﷺ) ഒരിക്കൽ ഇപ്രകാരം പറയുന്നത് കേൾക്കുകയുണ്ടായി: എന്തെങ്കിലുമൊരു പ്രയാസം ബാധിച്ചാൽ അതിന് ശേഷം പറയാനായി അല്ലാഹു പഠിപ്പിച്ച വാക്കുകൾ മുസ്ലിമായ ഒരാൾ പറഞ്ഞാൽ... അതായത്, "ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. നാം അവനിലേക്കാണ് മടങ്ങുന്നത്." (ബഖറഃ: 156) എന്നും, അല്ലാഹുവേ, എൻ്റെ ഈ വിപത്തിനും അതിൽ ഞാൻ ക്ഷമ കൈക്കൊള്ളുന്നതിനും എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ! എന്ന് (സാരമുള്ള ദുആ) പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അതിനേക്കാൾ ഉത്തമമായത് അവന് നൽകാതിരിക്കുകയില്ല. ഉമ്മു സലമഃ (رضي الله عنها) പറഞ്ഞു: (അവരുടെ ആദ്യ ഭർത്താവായിരുന്ന) അബൂ സലമഃ (رضي الله عنه) മരണപ്പെട്ടപ്പോൾ അവർ പറഞ്ഞു: "അബൂ സലമഃയേക്കാൾ ഉത്തമനായ മറ്റാരുണ്ട് മുസ്ലിംകളുടെ കൂട്ടത്തിൽ?! അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) അടുത്തേക്ക് ആദ്യം പലായനം ചെയ്തു വന്നത് (അദ്ദേഹത്തിൻ്റെ കുടുംബമായിരുന്നു)." എന്നാൽ അല്ലാഹു എന്നെ അത് പറയാൻ സഹായിക്കുകയും ഞാൻ (നബി (ﷺ) പഠിപ്പിച്ച ദിക്ർ പറയുകയും ചെയ്തു. അബൂ സലമയേക്കാൾ ഉത്തമനായ, അല്ലാഹുവിൻ്റെ റസൂലിനെയാണ് (ﷺ) അല്ലാഹു എനിക്ക് പകരമായി നൽകിയത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- സുബ്ഹ് നിസ്കാര സമയത്ത് ബിലാലിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഹേ ബിലാൽ, ഇസ്ലാമിൽ താങ്കൾ പ്രവർത്തിച്ച കർമ്മങ്ങളിൽ വെച്ച് താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രവർത്തനം ഏതാണെന്ന് എനിക്ക് പറഞ്ഞുതരിക. കാരണം, സ്വർഗ്ഗത്തിൽ എന്റെ മുന്നിലായി താങ്കളുടെ ചെരിപ്പടി ശബ്ദം ഞാൻ കേട്ടു." അദ്ദേഹം പറഞ്ഞു: "രാവോ പകലോ ആകട്ടെ, എപ്പോഴൊക്കെ ഞാൻ വുദൂഅ് (അംഗശുദ്ധി) എടുത്തിട്ടുണ്ടോ, അപ്പോഴെല്ലാം ആ വുദൂഅ് കൊണ്ട് എനിക്ക് രേഖപ്പെടുത്തപ്പെട്ട അത്രയും (സുന്നത്ത്) ഞാൻ നിസ്കരിക്കാതിരുന്നിട്ടില്ല; ഇതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ള മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."
متفق عليهനബി (ﷺ) കണ്ട സ്വപ്നങ്ങളിലൊന്നിൽ അവിടുന്ന് സ്വർഗം കണ്ടു; ശേഷം ബിലാൽ ബിൻ റബാഹിനോട് (رضي الله عنه) അവിടുന്ന് ചോദിച്ചു: "ഇസ്ലാമിൽ താങ്കൾ പ്രവർത്തിച്ച ഐച്ഛികമായ കർമ്മങ്ങളിൽ (സുന്നത്തുകളിൽ) ഏറ്റവും കൂടുതൽ പ്രതിഫലം നൽകപ്പെടുമെന്ന് താങ്കൾക്ക് പ്രതീക്ഷയുള്ളത് ഏത് പ്രവർത്തനമാണ്?! കാരണം സ്വർഗ്ഗത്തിൽ താങ്കളുടെ ചെരിപ്പിന്റെ നേരിയ ശബ്ദം എന്റെ മുൻപിൽ ഞാൻ കേട്ടു." ബിലാൽ (رضي الله عنه) പറഞ്ഞു: "രാവോ പകലോ ഏത് സമയത്ത് എനിക്ക് വുദൂഅ് മുറിഞ്ഞാലും, അപ്പോൾ തന്നെ ഞാൻ വുദൂഅ് എടുക്കുകയും, ആ വുദൂഇലായി കൊണ്ട് എന്റെ റബ്ബിന് വേണ്ടി എനിക്ക് കഴിയുന്നത്ര (ഐച്ഛികമായ) നിസ്കാരങ്ങൾ ഞാൻ നിർവഹിക്കുകയും ചെയ്യാറുണ്ട്. ഇതിനേക്കാൾ പ്രതീക്ഷ നൽകുന്ന മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."
അലി (رضي الله عنه) നിവേദനം: നബിയുടെ (ﷺ) പേരിൽ ഒരു കാര്യം ഞാൻ നിങ്ങളോട് പറയുമ്പോൾ അവിടുത്തെ പേരിൽ കളവ് പറയുക എന്നതിനേക്കാൾ എനിക്ക് ഇഷ്ടം ആകാശത്ത് നിന്ന് ഞാൻ താഴേക്ക് പതിക്കുന്നതാണ്. എന്നാൽ എനിക്കും നിങ്ങൾക്കുമിടയിലെ കാര്യത്തിലാണ് ഞാൻ സംസാരിക്കുന്നതെങ്കിൽ.., തീർച്ചയായും യുദ്ധമെന്നാൽ വഞ്ചനയാണ്. നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "അവസാന കാലത്ത് ഒരു വിഭാഗം വന്നെത്തുന്നതാണ്; ചെറിയ പ്രായക്കാരും ബുദ്ധിയില്ലാത്ത വിഡ്ഢികളുമായിരിക്കും അവർ. ജനങ്ങളിൽ ഏറ്റവും നല്ല വാക്കുകളായിരിക്കും അവർ പറയുക. ലക്ഷ്യസ്ഥാനം തുളച്ചു കയറി അമ്പ് തെറിക്കുന്നത് പോലെ ഇസ്ലാമിൽ നിന്ന് അവർ തെറിച്ചു പോകുന്നതാണ്. ഈമാൻ അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് താഴേക്ക് ഇറങ്ങിയിട്ടുണ്ടാവുകയില്ല. അക്കൂട്ടരെ എവിടെ വെച്ച് നിങ്ങൾ കണ്ടാലും അവരെ നിങ്ങൾ വധിച്ചു കൊള്ളുക. അവരെ വധിക്കുന്നവർക്ക് അവരെ വധിച്ചതിന് അന്ത്യനാളിൽ (മഹത്തായ) പ്രതിഫലമുണ്ടായിരിക്കും."
متفق عليهനബിയുടെ (ﷺ) ഹദീഥ് പറയുന്ന വേളയിൽ ഞാൻ ഒരിക്കലും സൂചനകളിലൂടെയോ ദ്വയാർത്ഥം ഉദ്ദേശിച്ചു കൊണ്ടോ മറച്ചു വെച്ചു കൊണ്ടോ സംസാരിക്കുകയില്ല എന്ന് അലിയ്യു ബ്നു അബീത്വാലിബ് (رضي الله عنه) അറിയിക്കുന്നു. മറിച്ച് തീർത്തും സുവ്യക്തമായ രൂപത്തിലേ ഞാൻ സംസാരിക്കുകയുള്ളൂ. നബിയുടെ (ﷺ) ഒരു ഹദീഥ് പറയുന്ന വേളയിൽ അതിൽ കളവ് പറയുക എന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം ആകാശത്ത് നിന്ന് ഞാൻ താഴേക്ക് പതിക്കുന്നതാണ്. എന്നാൽ ജനങ്ങളുമായുള്ള സംസാരങ്ങളിൽ ഞാൻ ചിലപ്പോൾ സൂചനകൾ മാത്രം നൽകുകയോ (പുറമേക്ക് ഒരർത്ഥം നൽകുന്നതും മനസ്സിൽ മറ്റൊന്ന് ഉദ്ദേശിക്കുന്നതുമായ) ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിക്കുകയോ, ചില കാര്യങ്ങൾ വ്യക്തമാക്കാതിരിക്കുകയോ ചെയ്തേക്കാം. കാരണം യുദ്ധമെന്നാൽ വഞ്ചനയാണ്. നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: അവസാന കാലത്ത് ചെറിയ പ്രായക്കാരായ യുവാക്കളിൽ പെട്ട ഒരു വിഭാഗം വന്നെത്തുന്നതാണ്. അപക്വരായ കൂട്ടമായിരിക്കും അവർ. ഖുർആൻ അവർ ധാരാളമായി പാരായണം ചെയ്യുകയും, അതിലെ വചനങ്ങൾ കേൾപ്പിക്കുകയും ചെയ്യുമെങ്കിലും ഇസ്ലാമിൽ നിന്നും അതിൻ്റെ വിധിവിലക്കുകളിൽ നിന്നും അക്കൂട്ടർ വേഗത്തിൽ തെറിച്ചു പോകുന്നതാണ്; അമ്പ് ലക്ഷ്യസ്ഥാനം തുളച്ചു തെറിച്ചു പോകുന്നത് പോലെ. അവരുടെ ഈമാൻ തൊണ്ടക്കുഴിയിൽ നിന്ന് അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടുണ്ടായിരിക്കുകയില്ല. നിങ്ങൾ അക്കൂട്ടരെ എവിടെ വെച്ച് കണ്ടാലും അവരെ വധിച്ചു കൊള്ളുക; അവരെ വധിക്കുന്നവർക്ക് അന്ത്യനാളിൽ മഹത്തരമായ പ്രതിഫലമുണ്ട്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു മൂന്ന് കാര്യങ്ങള് നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള് വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള് ആരാധിക്കുക, അവനില് നിങ്ങള് യാതൊന്നിനെയും പങ്കു ചേര്ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില് നിങ്ങളെല്ലാവരും മുറുകെപ്പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന് നിങ്ങൾക്ക് തൃപ്തിപ്പെട്ടിരിക്കുന്നു. 'ഖാല-ഖീലകളും', ചോദ്യങ്ങള് അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന് നിങ്ങൾക്ക് വെറുത്തിരിക്കുന്നു."
رواه مسلمതൻ്റെ അടിമകളിൽ മൂന്ന് കാര്യങ്ങളെ അല്ലാഹു ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ അവരിൽ നിന്ന് സംഭവിക്കുന്നത് അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു എന്ന് നബി (ﷺ) അറിയിക്കുന്നു. അവരിൽ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇവയാണ്: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കരാറും വിശുദ്ധ ഖുർആനും തിരുസുന്നത്തും അവർ ഒരുപോലെ, ഒന്നിച്ച് മുറുകെ പിടിക്കുക. (ഇസ്ലാമിക രാജ്യമായ) മുസ്ലിം ജമാഅത്തിൽ നിന്ന് ഭിന്നിച്ചു നിൽക്കാതിരിക്കുക. അല്ലാഹു അവരിൽ വെറുക്കുന്ന കാര്യങ്ങൾ ഇവയാണ്: അനാവശ്യമായ സംസാരങ്ങളും അവർക്ക് യാതൊരു ആവശ്യവുമില്ലാത്ത വിഷയങ്ങളിലെ വെറുംവർത്തമാനങ്ങളും, സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള അനാവശ്യചോദ്യങ്ങളും / ജനങ്ങളോട് അവരുടെ സമ്പത്തും അവരുടെ പക്കലുള്ളതും ആവശ്യമില്ലാതെ ചോദിക്കലും യാചിക്കലും, സമ്പത്ത് പാഴാക്കലും ഇസ്ലാം അനുവദിച്ചിട്ടില്ലാത്ത മാർഗങ്ങളിൽ അത് തുലച്ചു കളയുകയും നശിപ്പിക്കുകയും ചെയ്യലും.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല."
متفق عليهമുസ്ലിംകൾക്കെതിരെ -അവരെ ഭയത്തിലാഴ്ത്തുന്നതിനും കൊള്ളയടിക്കുന്നതിനും വേണ്ടിയെല്ലാം- ആയുധമേന്തുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. ആരെങ്കിലും അന്യായമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവൻ വളരെ വലിയ വൻപാപങ്ങളിൽ പെട്ട, ഗുരുതരമായ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. നബി -ﷺ- അറിയിച്ച ശക്തമായ ഈ താക്കീത് അവന് ബാധകമാവുകയും ചെയ്തിരിക്കുന്നു.
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം ഹജറുൽ അസ്വദിൻ്റെ അരികിൽ വന്നു കൊണ്ട് അതിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "തീർച്ചയായും നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."
متفق عليهഅമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് (رضي الله عنه) കഅ്ബയുടെ അരികിലുള്ള ഹജറുൽ അസ്വദിൻ്റെ അടുത്ത് വന്നു കൊണ്ട് ഹജറിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "നീ ഒരു കല്ലാണെന്ന് എനിക്കറിയാം. യാതൊരു ഉപകാരമോ ഉപദ്രവമോ നീ ചെയ്യുകയില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."