





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. റമദാനിലെ ഓരോ രാത്രിയിലും ജിബ്രീൽ നബി -ﷺ- യുമായി സന്ധിക്കുകയും, വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി -ﷺ- അടിച്ചു വീശുന്ന കാറ്റിനേക്കാൾ ആ സന്ദർഭത്തിൽ ഔദാര്യവാനാകുമായിരുന്നു."
متفق عليهജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു നബി -ﷺ-; അനുയോജ്യരായവർക്ക് അനുയോജ്യമായത് അവിടുന്ന് നൽകുമായിരുന്നു. റമദാൻ മാസത്തിലായിരുന്നു അവിടുത്തെ ഉദാരത ഏറ്റവും അധികരിക്കാറുണ്ടായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്: ജിബ്രീൽ (عليه السلام) യുമായി കണ്ടുമുട്ടുന്ന വേളയായിരുന്നു റമദാൻ. രണ്ട്: വിശുദ്ധ ഖുർആൻ മനപാഠം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന സന്ദർഭമായിരുന്നു അത്. വിശുദ്ധ ഖുർആനിൽ നിന്ന് അവതരിച്ച ഭാഗങ്ങളെല്ലാം ജിബ്രീൽ (عليه السلام) നബി -ﷺ- യിൽ നിന്ന് കേൾക്കും. ഈ വേളയിൽ നബി -ﷺ- അങ്ങേയറ്റം ഉദാരത കാണിക്കുകയും നന്മകൾ അധികരിപ്പിക്കുകയും ദാനധർമ്മത്തിൽ വ്യാപൃതനാവുകയും ചെയ്യും. കോരിച്ചൊരിയുന്ന മഴയും കാരുണ്യവുമായി അല്ലാഹു നിയോഗിക്കുന്ന മനോഹരമായ കാറ്റിനേക്കാൾ നന്മകളുമായി അവിടുന്ന് മുന്നേറുന്ന സന്ദർഭമായിരുന്നു അത്.
അബൂ സുഹൈർ ഉമാറഃ ബിൻ റുഅയ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും, സൂര്യൻ അസ്തമിക്കുന്നതിന് മുൻപും നിസ്കരിച്ച ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല."
رواه مسلمസുബ്ഹ് നിസ്കാരവും അസ്വർ നിസ്കാരവും നിർവ്വഹിക്കുകയും, അതിൽ വീഴ്ച വരുത്താതെ പതിവായി തുടരുകയും ചെയ്യുന്നവർ നരകത്തിൽ പ്രവേശിക്കുന്നതല്ല എന്ന് നബി -ﷺ- അറിയിച്ചു. ഈ രണ്ട് നിസ്കാരങ്ങൾ നബി -ﷺ- പ്രത്യേകമായി പറഞ്ഞത്: അവ (മുനാഫിഖുകൾക്ക്) ഏറ്റവും പ്രയാസമുള്ള നിസ്കാരങ്ങളായതിനാലാണ്. കാരണം സുബ്ഹ് നിസ്കാരം ഉറക്കം ആസ്വദിക്കപ്പെടുന്ന സമയത്താണുള്ളത്. അസ്വർ നിസ്കാരമാകട്ടെ, രാവിലെയുള്ള ജോലികളുടെയും കച്ചവടങ്ങളുടെയും തിരക്കുകൾക്ക് ഇടയിലുമായിരിക്കും. ഈ രണ്ട് നിസ്കാരങ്ങൾ -ഈ പ്രയാസങ്ങളെല്ലാം ഉണ്ടായിട്ടും- ആരെങ്കിലും ശ്രദ്ധയോടെ നിർവ്വഹിക്കുന്നുണ്ടെങ്കിൽ അവൻ മറ്റു നിസ്കാരങ്ങൾ എന്തായാലും ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല.
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏതൊരു മുസ്ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദൂഅ് നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് എല്ലാ കാലത്തും ഉണ്ടാകുന്നതാണ്."
رواه مسلمഏതൊരു മുസ്ലിമായ മനുഷ്യനും നിസ്കാരത്തിൻ്റെ സമയം സമാഗതമാവുകയും, അയാൾ ആ നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുകയും അത് പൂർണ്ണമായി നിർവ്വഹിക്കുകയും, ശേഷം തൻ്റെ നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മഹത്വം ചിന്തിച്ചു കൊണ്ടും, അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ടും ഹൃദയവും ശരീരാവയവങ്ങളും ഭയഭക്തിയിൽ സൂക്ഷിച്ചു നിസ്കരിക്കുകയും, നിസ്കാരത്തിലെ റുകൂഉം സുജൂദും മറ്റു പ്രവർത്തനങ്ങളുമെല്ലാം ഏറ്റവും പൂർണ്ണമാക്കുകയും ചെയ്താൽ... -വൻപാപങ്ങൾ പ്രവർത്തിക്കാത്തിടത്തോളം- ആ നിസ്കാരം അതിന് മുൻപുള്ള ചെറുപാപങ്ങൾക്ക് പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറയപ്പെട്ട ശ്രേഷ്ഠത എല്ലാ കാലവും, എല്ലാ നിസ്കാരങ്ങളിലും ബാധകമായിരിക്കുന്നതാണ്.
കഅ്ബ് ബ്നു ഉജ്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ."
رواه مسلمചില ദിക്റുകൾ എടുത്തു പറഞ്ഞു കൊണ്ട്, അവ ചൊല്ലുന്നവർ നഷ്ടക്കാരാവുകയോ ഖേദിക്കേണ്ടി വരികയോ ഇല്ലെന്ന് നബി -ﷺ- അറിയിക്കുന്നു. മറിച്ച്, ഈ വാക്കുകൾക്ക് അവന് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവ ഒന്നിനു പുറകെ മറ്റൊന്നായി ചൊല്ലേണ്ടതും, നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ടതുമാണ് എന്നതിനാൽ (മുഅക്ഖിബാത്ത്) എന്നാണ് നബി -ﷺ- അവയെ വിശേഷിപ്പിച്ചത്. "സുബ്ഹാനല്ലാഹ്': മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ് എന്നറിയിക്കുന്ന വാചകമാണത്. 'അൽഹംദുലില്ലാഹ്' മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങൾ എടുത്തു പറയുക എന്നതാണ് ഹംദിൻ്റെ ഉദ്ദേശ്യം. 'അല്ലാഹു അക്ബർ' മുപ്പത്തിനാല് തവണ പറയുക. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവനും മഹത്വമുള്ളവനും ഏറ്റവും പ്രതാപമുള്ളവനും എന്നറിയിക്കുന്ന വാക്കാണത്.
സഅ്ദ് ബ്നു അബീവഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത്) കേൾക്കുമ്പോൾ ഒരാൾ ഇപ്രകാരം പറഞ്ഞാൽ അവൻ്റെ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്. أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ സാരം: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിൻ്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദ് നബിﷺയെ റസൂലായും, ഇസ്ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു."
رواه مسلمആരെങ്കിലും മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ "أشهد أن لا إله إلا الله وحده لا شريك له" "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു": യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവന് പുറമെയുള്ള ആരാധ്യന്മാരെല്ലാം നിരർത്ഥകമാണെന്നും ഞാൻ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. "وأن محمدًا عبده ورسوله" "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (ഞാൻ സാക്ഷ്യം വഹിക്കുന്നു)": മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയായതിനാൽ അവിടുന്ന് ആരാധിക്കപ്പെടുക പാടില്ല. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിനാൽ കളവാക്കപ്പെടാനും പാടില്ല. "رضيت بالله ربًّا" "അല്ലാഹുവിനെ റബ്ബായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അല്ലാഹുവാണ് സർവ്വതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവന് അത്യുത്തമമായ നാമങ്ങളും വിശേഷണങ്ങളുമുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. "وبمحمد رسولًا" "മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവിൻ്റെ ദൂതനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അവിടുന്ന് നിയോഗിക്കപ്പെട്ട എല്ലാ കാര്യവും, നമുക്ക് എത്തിച്ചു തന്ന എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിച്ചിരിക്കുന്നു. "وبالإسلام" "ഇസ്ലാമിനെ" അതായത് ഇസ്ലാമിലെ കൽപ്പനകളും നിരോധനങ്ങളും അടങ്ങിയ എല്ലാ വിധിവിലക്കുകളും... "دينًا" "മതമായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു"; വിശ്വസിക്കുകയും അതിന് ഞാൻ കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം പറഞ്ഞാൽ അവൻ്റെ മുൻകഴിഞ്ഞ തിന്മകൾ പൊറുക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു; ചെറുപാപങ്ങളാണ് ഇപ്രകാരം പൊറുക്കപ്പെടുക.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ സമുദ്രത്തിൽ സഞ്ചരിക്കുന്നവരാണ്. കുറച്ചു വെള്ളം മാത്രമെ ഞങ്ങൾ ഒപ്പം കൊണ്ടുപോകാറുള്ളൂ. അത് കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്താൽ (കുടിക്കാൻ വെള്ളമില്ലാതെ) ഞങ്ങൾക്ക് ദാഹിക്കും. അതിനാൽ സമുദ്രത്തിലെ വെള്ളം കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്തു കൊള്ളട്ടെയോ?!" നബി -ﷺ- പറഞ്ഞു: "സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്."
رواه أبو داود والترمذي والنسائي وابن ماجه وأحمدസ്വഹാബികളിൽ പെട്ട ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "ഞങ്ങൾ സമുദ്രത്തിൽ മീൻപിടിക്കുന്നതിനും കച്ചവടാവശ്യാർത്ഥങ്ങൾക്കായും മറ്റുമെല്ലാം കപ്പലിൽ സഞ്ചരിക്കാറുണ്ട്. ദാഹിച്ചാൽ കുടിക്കാൻ വേണ്ടി കുറച്ചു ശുദ്ധമായ വെള്ളവും ഞങ്ങൾ കൂടെ കരുതാറുണ്ട്. ഈ വെള്ളം വുദൂഅ് ചെയ്യാനും കുളിക്കാനും വേണ്ടി ഉപയോഗപ്പെടുത്തിയാൽ അത് തീർന്നു പോകുകയും, കുടിക്കാൻ ഞങ്ങൾക്ക് വെള്ളം ലഭിക്കാതെ വരുകയും ചെയ്യും. അതിനാൽ സമുദ്രജലം കൊണ്ട് വുദൂഅ് ചെയ്യാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ?!" അപ്പോൾ സമുദ്രജലത്തെ കുറിച്ച് നബി -ﷺ- പറഞ്ഞു: "അതിലെ വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ്. അതിൽ നിന്ന് വുദൂഅ് ചെയ്യുന്നതും കുളിക്കുന്നതും അനുവദനീയമാണ്. അതിൽ നിന്ന് ലഭിക്കുന്ന മത്സ്യവും മറ്റും ഭക്ഷിക്കുന്നതും അനുവദനീയം തന്നെ; നിങ്ങൾ വേട്ടയാടി പിടിക്കുന്നതിന് മുൻപ് -ചത്തു കിടക്കുന്ന നിലയിലാണ്- അവയെ നിങ്ങൾ കണ്ടെത്തിയത് എങ്കിലും നിങ്ങൾക്കവ ഭക്ഷിക്കാവുന്നതാണ്."
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് വെള്ളത്തെ കുറിച്ചും അതിൽ വന്നുപെടുന്ന മൃഗങ്ങളെയും ഹിംസ്രജന്തുക്കളെയും കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടെങ്കിൽ അത് മാലിന്യത്തെ സ്വീകരിക്കുകയില്ല."
رواه أبو داود والترمذي والنسائي وابن ماجه وأحمدവന്യജീവികളും മറ്റു മൃഗങ്ങളും കുടിക്കാൻ ഉപയോഗിക്കുന്ന ജലം ശുദ്ധിയുള്ളതാണോ എന്ന് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: വെള്ളം രണ്ട് ഖുല്ലത്ത് എത്തിയാൽ അത് നജസ് സ്വാധീനം ചെലുത്താത്ത വിധത്തിൽ അധികരിച്ചിരിക്കുന്നു. പഴയകാലത്ത് ഉപയോഗിച്ചിരുന്ന വലിയ പാത്രങ്ങൾക്കാണ് ഖുല്ലത്ത് എന്ന് പറഞ്ഞിരുന്നത്. ഏതാണ്ട് 210 ലിറ്റർ വെള്ളമാണ് രണ്ട് ഖുല്ലത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം. ഈ വെള്ളത്തിൽ നജസ് പ്രവേശിക്കുകയും അതിൻ്റെ നിറം, മണം, രുചി എന്നീ മൂന്ന് സ്വഭാവങ്ങളിൽ നജസ് കാരണത്താൽ മാറ്റം സംഭവിക്കുകയും ചെയ്താലല്ലാതെ ആ വെള്ളം നജസായി പരിഗണിക്കേണ്ടതില്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു."
متفق عليهഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂന്ന് തവണ മൂക്കിൽ വെള്ളം കയറ്റി ചീറ്റാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. വെള്ളം മൂക്കിലേക്ക് പ്രവേശിപ്പിച്ചതിന് ശേഷം ചീറ്റിക്കളയുക എന്നതാണ് ഹദീഥിൽ വന്ന 'ഇസ്തിന്ഥാർ' എന്ന പദത്തിൻ്റെ ഉദ്ദേശ്യം. പിശാച് മനുഷ്യൻ്റെ മൂക്കിനുള്ളിൽ രാത്രി കഴിച്ചു കൂട്ടുന്നു എന്നതാണ് അതിൻ്റെ കാരണമായി നബി -ﷺ- അറിയിച്ചത്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു: ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു.
رواه مسلمസ്വഹാബികളിൽ ഒരാൾ വുദൂഅ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തോളം ഭാഗം നനയാതെ കിടക്കുന്നത് നബി -ﷺ- കണ്ടുവെന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് അയാൾ നനക്കാതെ വിട്ട ആ ഭാഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അയാളോട് പറഞ്ഞു: മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക. ഓരോ അവയവത്തിനും അർഹമായ അളവ് വെള്ളം ഉപയോഗിക്കുകയും ചെയ്യുക. അങ്ങനെ അദ്ദേഹം തിരിച്ചു പോയി വുദൂഅ് പൂർണ്ണമായി ചെയ്യുകയും, പിന്നീട് നിസ്കരിക്കുകയും ചെയ്തു.