





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സഹ്ൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാരെവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അപ്പോൾ അവർ എഴുന്നേറ്റു വരുകയും ചെയ്യും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും; പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല."
متفق عليهസ്വർഗത്തിലെ വാതിലുകളിലൊന്നിൻ്റെ പേര് റയ്യാൻ ആണെന്ന് നബി (ﷺ) അറിയിക്കുന്നു. അന്ത്യനാളിൽ നോമ്പുകാർ മാത്രമാണ് അതിലൂടെ പ്രവേശിക്കുക; അവരല്ലാത്ത മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാർ എവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അവർ എഴുന്നേറ്റു നിൽക്കുകയും അതിലൂടെ പ്രവേശിക്കുകയും ചെയ്യുന്നതാണ്. അവരല്ലാത്ത മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവരിൽ അവസാനത്തെ ആളും അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല.
സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാൾ ഒരു കയർ എടുക്കുകയും, തൻ്റെ മുതുകിൽ വിറകുകൊള്ളികൾ ചുമക്കുകയും, അത് വിൽപ്പന നടത്തുകയും, അതിലൂടെ അല്ലാഹു അവൻ്റെ മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനങ്ങളോട് ചോദിക്കുന്നതിനേക്കാൾ നല്ലത്. അവർ അയാൾക്ക് വല്ലതും നൽകിയാലും ഇല്ലെങ്കിലും."
رواه البخاريഒരാൾ എന്തെങ്കിലുമൊരു ജോലി ചെയ്യുകയും -അത് ഒരു കയറെടുത്ത് മുതുകിൽ വിറകുകൊള്ളികൾ കെട്ടിവെച്ച് വിൽപ്പന നടത്തലാണെങ്കിലും- അതിലൂടെ സമ്പാദിക്കുകയും, അങ്ങനെ സ്വന്തം പണം കൊണ്ട് ഭക്ഷിക്കുകയോ അതിൽ നിന്ന് ദാനം നൽകുകയോ ചെയ്യുകയും, ജനങ്ങളിൽ നിന്ന് ധന്യത പാലിക്കുകയും യാചനയുടെ നിന്ദ്യതയിൽ നിന്ന് സ്വന്തം മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനങ്ങളോട് ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് യാചിക്കുകയും അവരിൽ നിന്ന് വല്ലതും ലഭിക്കുകയോ തടയപ്പെടുകയോ ചെയ്യുന്ന സ്ഥിതിയിലേക്ക് സ്വയം തരം താഴുകയും ചെയ്യുന്നതിനേക്കാൾ ഉത്തമമെന്ന് നബി -ﷺ- അറിയിക്കുന്നു. ജനങ്ങളോട് ചോദിക്കുക എന്നത് നിന്ദ്യതയും അപമാനവുമാണ്; മുഅ്മിനാകട്ടെ, അഭിമാനിയാണ്; നിന്ദ്യത തൃപ്തിപ്പെടാൻ അവന് സാധിക്കുകയില്ല.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്?" നബി -ﷺ- പറഞ്ഞു: "അവനെ അക്രമത്തിൽ നിന്ന് തടയുകയോ പിടിച്ചു വെക്കുകയോ ചെയ്യുക; നിശ്ചയമായും അതാണ് അവനുള്ള സഹായം."
رواه البخاريമുസ്ലിമായ തൻ്റെ സഹോദരനെ -അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും- സഹായിക്കാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ അവനെ അക്രമം ബാധിക്കുന്നത് തടഞ്ഞു കൊണ്ട് ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്? നബി -ﷺ- പറഞ്ഞു: നീ അവനെ അക്രമത്തിൽ നിന്ന് വിലക്കുകയും അവന്റെ കൈകളിൽ പിടിച്ച് അക്രമത്തിൽ നിന്ന് തടയുകയും ചെയ്യുക; നിശ്ചയമായും അത് അവനെ തിന്മയിലേക്ക് നയിക്കുന്ന പിശാചിനും, അവനോട് അതിക്രമം കൽപ്പിക്കുന്ന അവന്റെ സ്വന്തം മനസ്സിനും (നഫ്സിനും) എതിരെയുള്ള സഹായമാണ്.
അലിയ്യുബ്നു അബീത്വാലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ ഇടതു കയ്യിൽ പട്ടും, വലതുകയ്യിൽ സ്വർണ്ണവും എടുത്തു. എന്നിട്ട് അവ ഉയർത്തിക്കാട്ടി കൊണ്ട് പറഞ്ഞു: "ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."
رواه أبو داود والنسائي وابن ماجهനബി -ﷺ- ഒരു പട്ടുവസ്ത്രമോ പട്ടിൻ്റെ തുണിയുടെ കഷ്ണമോ തൻ്റെ ഇടതുകയ്യിൽ പിടിക്കുകയും, വലതു കയ്യിൽ സ്വർണ്ണമോ, സ്വർണാഭരണമോ എടുക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: "പട്ടും സ്വർണ്ണവും ധരിക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."
ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് ഒരു ആൾക്കൂട്ടത്തെ ശ്രദ്ധിക്കുകയും, അവരിൽ ഒരാൾക്ക് (വെയിൽ ഏൽക്കാതിരിക്കാൻ) തണൽ ഒരുക്കിയിരിക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇത് എന്താണ്?" അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല." ഇമാം മുസ്ലിം നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."
متفق عليهനബി (ﷺ) ഒരു യാത്രയിലായിരിക്കുമ്പോൾ, ജനങ്ങൾ ഒരിടത്ത് കൂട്ടംകൂടി നിൽക്കുന്നതും, സൂര്യന്റെ ചൂട് കാരണം ക്ഷീണവും ദാഹവും ബാധിച്ച ഒരാൾക്ക് അവർ തണലൊരുക്കി കൊടുക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇയാൾക്ക് എന്തുപറ്റി?" അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല. നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മക്കാവിജയത്തിൻ്റെ വർഷത്തിൽ, മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടു: "നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്.." അപ്പോൾ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! ശവത്തിൽ നിന്നുള്ള കൊഴുപ്പ് ഉപയോഗിക്കുന്നതോ? അത് കൊണ്ട് കപ്പലുകൾക്ക് പുറത്ത് പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്." നബി -ﷺ- പറഞ്ഞു: "ഇല്ല! അത് ഹറാം (നിഷിദ്ധം) തന്നെ." ശേഷം നബി -ﷺ- തുടർന്നു: "അല്ലാഹു യഹൂദരെ ശപിക്കട്ടെ! അല്ലാഹു അതിൻ്റെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ അവർ അത് ഉരുക്കുകയും, ശേഷം വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."
متفق عليهമക്കാ വിജയത്തിൻ്റെ വർഷത്തിൽ, നബി -ﷺ- മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നത് ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- കേൾക്കുകയുണ്ടായി: "അല്ലാഹുവും അവൻ്റെ ദൂതരും മദ്യവും ശവവും പന്നിയും വിഗ്രഹവും വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു." അപ്പോൾ ചിലർ ചോദിച്ചു: "ശവത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ് വിൽക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ? കാരണം അത് കൊണ്ട് കപ്പലുകൾക്ക് പുറമെ പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, ജനങ്ങൾ തങ്ങളുടെ വിളക്കുകൾ കത്തിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇല്ല. അത് വിൽക്കുന്നത് നിഷിദ്ധം തന്നെ!." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു യഹൂദരെ നശിപ്പിക്കുകയും അവരെ ശപിക്കുകയും ചെയ്യട്ടെ! അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നത് അവരുടെ മേൽ നിഷിദ്ധമാക്കിയപ്പോൾ അവർ കൊഴുപ്പ് ഉരുക്കുകയും, ശേഷം അതിൻ്റെ എണ്ണ വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."
സിർറ് ബ്നു ഹുബൈഷ് (رضي الله عنه) പറഞ്ഞു: ഖുഫ്ഫകളുടെ (തുകൽ പാദരക്ഷകൾ) മേൽ തടവുന്നതിനെക്കുറിച്ച് ചോദിക്കാൻ വേണ്ടി ഞാൻ സ്വഫ്വാനു ബ്നു അസ്സാൽ അൽ-മുറാദിയുടെ അടുക്കൽ ചെന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "സിർറ്, നീ എന്തിനാണ് വന്നത്?" ഞാൻ പറഞ്ഞു: "വിജ്ഞാനം തേടിക്കൊണ്ട്." അപ്പോൾ അദ്ദേഹം പറഞ്ഞു: "വിജ്ഞാനം തേടുന്നവരോടുള്ള തൃപ്തി കാരണത്താൽ മലക്കുകൾ അവർക്ക് വേണ്ടി തങ്ങളുടെ ചിറകുകൾ താഴ്ത്തിക്കൊടുക്കും." അപ്പോൾ ഞാൻ പറഞ്ഞു: "മലമൂത്ര വിസർജ്ജനത്തിന് ശേഷം ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് എൻ്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു. താങ്കൾ നബി (ﷺ) യുടെ സ്വഹാബികളിൽപ്പെട്ട ഒരാളാണ്. അതിനാൽ, അവിടുന്ന് ഇക്കാര്യത്തിൽ വല്ലതും പറയുന്നത് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ വന്നത്." അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. യാത്രയിലായിരിക്കുമ്പോൾ മൂന്ന് രാവും പകലും മലമൂത്ര വിസർജ്ജനം, ഉറക്കം പോലുള്ളവ (ചെറിയ അശുദ്ധി സംഭവിച്ചാൽ) ഞങ്ങളുടെ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് അവിടുന്ന് കൽപ്പിക്കുമായിരുന്നു; ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാൽ ഒഴികെ." അപ്പോൾ ഞാൻ ചോദിച്ചു: "സ്നേഹത്തെ സംബന്ധിച്ച് അവിടുന്ന് വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ, ഞങ്ങൾ നബി (ﷺ) യോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങൾ അവിടുത്തെ അടുക്കൽ ഇരിക്കുമ്പോൾ, ഒരു അഅ്റാബി (ഗ്രാമീണ അറബി) വളരെ ഉച്ചത്തിലുള്ള ശബ്ദത്തിൽ 'ഹേ മുഹമ്മദ്' എന്ന് വിളിച്ചു. അപ്പോൾ നബി (ﷺ) അദ്ദേഹത്തിന്റെ ശബ്ദത്തിന് സമാനമായ രീതിയിൽ 'ദാ വരുന്നു' എന്ന് മറുപടി നൽകി. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'നിനക്കെന്താണ് പറ്റിയത്! നീ നിന്റെ ശബ്ദം താഴ്ത്തുക. നീ നബിയുടെ (ﷺ) അടുത്താണ്; (ഇവിടെ ശബ്ദമുയർത്തൽ) വിലക്കപ്പെട്ടതാണ്.)അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹു സത്യം, ഞാൻ ശബ്ദം താഴ്ത്തുന്ന പ്രശ്നമില്ല.' ശേഷം അഅ്റാബി ചോദിച്ചു: 'ഒരാൾ ഒരു കൂട്ടരെ സ്നേഹിക്കുന്നു; എന്നാൽ അവരുടെ നിലയിൽ ഇതുവരെ എത്തിയിട്ടില്ലെങ്കിൽ (എന്താണ് അവൻ്റെ സ്ഥിതി)?' നബി (ﷺ) പറഞ്ഞു: 'ഓരോരുത്തരും താൻ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും അന്ത്യനാളിൽ ഉണ്ടായിരിക്കുക.' ശേഷം അദ്ദേഹം (സ്വഫ്വാൻ) ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അവസാനം പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കവാടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു; ഒരു യാത്രക്കാരന് നാല്പതോ എഴുപതോ വർഷം അതിൻ്റെ വീതിയിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണ്."
رواه الترمذي وابن ماجه وأحمدസിർറ് ബ്നു ഹുബൈഷ് സ്വഫ്വാൻ ബ്നു അസ്സാലിൻ്റെ (رضي الله عنه) അടുക്കൽ ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് ചോദിക്കാൻ വന്നപ്പോൾ, സ്വഫ്വാൻ ചോദിച്ചു: "സിർറ്, നീ എന്തിനാണ് വന്നത്?" സിർറ് പറഞ്ഞു: "വിജ്ഞാനം തേടിക്കൊണ്ട്." സ്വഫ്വാൻ പറഞ്ഞു: "വിജ്ഞാനം തേടുന്നവന്റെ പ്രവൃത്തിയിലുള്ള തൃപ്തിയാൽ മലക്കുകൾ തങ്ങളുടെ ചിറകുകൾ അവനുവേണ്ടി താഴ്ത്തിക്കൊടുക്കുന്നതാണ്." സിർറ് പറഞ്ഞു: "മലമൂത്ര വിസർജ്ജനത്തിന് ശേഷം ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് എൻ്റെ മനസ്സിൽ ഒരു ആശയക്കുഴപ്പം ഉണ്ടായി. താങ്കൾ നബിയുടെ (ﷺ) സ്വഹാബിയാണല്ലോ? അവിടുന്ന് ഇക്കാര്യത്തിൽ വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" സ്വഫ്വാൻ (رضي الله عنه) പറഞ്ഞു: "അതെ! യാത്രയിലായിരിക്കുമ്പോൾ, മലമൂത്ര വിസർജ്ജനവും ഉറക്കവും പോലുള്ള ചെറിയ അശുദ്ധി ഉണ്ടായാൽ മൂന്ന് രാപ്പകലുകൾ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് അവിടുന്ന് ഞങ്ങളോട് കൽപ്പിക്കുമായിരുന്നു. എന്നാൽ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാൽ ഖുഫ്ഫ അഴിക്കണമെന്നും അവിടുന്ന് കൽപ്പിച്ചിട്ടുണ്ട്." അപ്പോൾ ഞാൻ ചോദിച്ചു: "സ്നേഹത്തെ സംബന്ധിച്ച് അവിടുന്ന് വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ, ഞങ്ങൾ നബിയോടൊപ്പം (ﷺ) ഒരു യാത്രയിലായിരുന്നു. ഞങ്ങൾ അവിടുത്തെ അടുക്കൽ ഇരിക്കുമ്പോൾ, ഒരു അഅ്റാബി ഉച്ചത്തിൽ 'ഹേ മുഹമ്മദ്' എന്ന് വിളിച്ചു. അപ്പോൾ നബി (ﷺ) അദ്ദേഹത്തിൻ്റെ ശബ്ദത്തിന് സമാനമായ രീതിയിൽ 'ഇങ്ങോട്ട് വരൂ' എന്ന് മറുപടി നൽകി. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'നിനക്കെന്താണ് പറ്റിയത്! നീ നിന്റെ ശബ്ദം താഴ്ത്തുക. നീ നബിയുടെ (ﷺ) സന്നിധിയിലാണ്, അവിടുത്തെ അടുക്കൽ ശബ്ദം ഉയർത്തുന്നത് വിലക്കപ്പെട്ടതാണ്. എന്നാൽ അഅ്റാബി തൻ്റെ തനതായ ശൈലിയിൽ പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ ശബ്ദം താഴ്ത്തുന്ന പ്രശ്നമില്ല.' ശേഷം അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഒരാൾ സദ്വൃത്തരായ ആളുകളെ ഇഷ്ടപ്പെടുന്നു; എന്നാൽ അവരുടെ അത്രയും സൽകർമ്മങ്ങൾ ചെയ്തിട്ടില്ലെങ്കിൽ എന്തായിരിക്കും അവൻ്റെ സ്ഥിതി?' നബി (ﷺ) പറഞ്ഞു: 'ഓരോ മനുഷ്യനും താൻ ഇഷ്ടപ്പെട്ടവരോടൊപ്പമായിരിക്കും അന്ത്യനാളിലുണ്ടായിരിക്കുക.' സിർറ് പറയുന്നു: 'ശേഷം സ്വഫ്വാൻ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ദിവസം അല്ലാഹു സൃഷ്ടിച്ച, ശാമിൻ്റെ ഭാഗത്തുള്ള തൗബയുടെ (പശ്ചാത്താപത്തിൻ്റെ) ഒരു കവാടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതിൻ്റെ വീതിയിൽ ഒരു യാത്രക്കാരന് നാല്പതോ എഴുപതോ വർഷം സഞ്ചരിക്കാൻ കഴിയും. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അത് അടക്കപ്പെടുകയുമില്ല."
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഹേ അബൂദർ, നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."
رواه مسلمഭക്ഷണത്തിനായി കറി പാചകം ചെയ്യുമ്പോൾ അതിൽ വെള്ളം അധികരിപ്പിക്കാനും, അതിലൂടെ തൻ്റെ അയൽവാസിയെ പരിഗണിക്കാനും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ അന്വേഷിച്ചറിയാനും നബി (ﷺ) പ്രോത്സാഹനം നൽകുന്നു.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: ജിബ്രീൽ -عَلَيْهِ السَّلَامُ- നബിയുടെ -ﷺ- അടുത്ത് വന്ന് ചോദിച്ചു: "മുഹമ്മദ്, താങ്കൾക്ക് അസുഖമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു."
رواه مسلمമലക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് ചോദിച്ചു: "ഹേ മുഹമ്മദ്! അങ്ങേക്ക് അസുഖം വല്ലതുമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യെ ഇപ്രകാരം മന്ത്രിച്ചു: "بِسْمِ الَّلِه (അല്ലാഹുവിന്റെ നാമത്തിൽ)" - അവനോട് സഹായം തേടിക്കൊണ്ട്. "أَرْقِيكَ (ഞാൻ താങ്കളെ മന്ത്രിക്കുന്നു)" - ഞാൻ താങ്കൾക്ക് വേണ്ടി അഭയം ചോദിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. "مِنْ كُلِّ شَيْءٍ يُؤْذِيكَ (താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും)" - ചെറുതായാലും വലുതായാലും. "مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ (എല്ലാ ദുഷിച്ച ആത്മാവിൽ നിന്നും)" - അല്ലെങ്കിൽ അസൂയക്കാരന്റെ കണ്ണേറ് താങ്കളെ ബാധിക്കുന്നതിൽ നിന്നും. اللَّهُ يَشْفِيكَ അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! بِسْمِ اللَّهِ أَرْقِيكَ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു. - അവസാനത്തിലുള്ള ഈ വാചകം ആവർത്തിച്ചത് കാര്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയാനാണ്. അല്ലാഹുവിൻ്റെ നാമം കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിൽ അല്ലാഹുവല്ലാതെ ഉപകാരം ചെയ്യാൻ മറ്റാരുമില്ല എന്ന സൂചന കൂടിയുണ്ട്.