Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way






























Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
നിസ്കാരം സാധുവാകാനുള്ള നിർബന്ധനകളിൽ പെട്ടതാണ് ശുദ്ധിയുണ്ടായിരിക്കൽ എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. അതിനാൽ ഒരാൾ നിസ്കാരം ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ്റെ വുദൂഅ് നഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അവൻ വുദൂഅ് ചെയ്യേണ്ടതുണ്ട്. മലമൂത്ര വിസർജ്ജനവും, ഉറക്കവും മറ്റു കാര്യങ്ങളും വുദൂഅ് മുറിയുന്ന കാര്യങ്ങൾക്കുള്ള ഉദാഹരണമാണ്.
അറാക്ക് കൊണ്ടോ മറ്റോ പല്ലു വൃത്തിയാക്കുന്നത് വായ വൃത്തികേടുകളിൽ നിന്നും ദുർഗന്ധത്തിൽ നിന്നും ശുദ്ധീകരിക്കാൻ സഹായിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം ഈ പ്രവർത്തി അല്ലാഹുവിൻ്റെ തൃപ്തി നേടാനുള്ള കാരണങ്ങളിൽ പെട്ടതുമാണ്. കാരണം അതിൽ അല്ലാഹുവിനുള്ള അനുസരണവും അവൻ്റെ കൽപ്പനക്ക് ഉത്തരം നൽകലുമുണ്ട്. അല്ലാഹുവിന് ഇഷ്ടമായ സ്വഭാവങ്ങളിൽ പെട്ട വൃത്തിയുടെയും ശുചിത്വത്തിൻ്റെയും ഭാഗം കൂടിയാണത്.
രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഓരോ ആഴ്ച്ചയിലെയും ജുമുഅ നിസ്കാരവും, ഓരോ വർഷത്തിലെയും റമദാൻ മാസത്തിലെ നോമ്പും അവക്കിടയിലെ ചെറിയ തിന്മകൾക്കുള്ള പ്രായശ്ചിത്തമാകുന്നതാണ്; എന്നാൽ ഈ പ്രതിഫലം ലഭിക്കണമെങ്കിൽ വൻപാപങ്ങൾ അവൻ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. വ്യഭിചാരവും മദ്യപാനവും പോലുള്ള വൻപാപങ്ങൾക്ക് അതിൽ നിന്ന് പ്രത്യേകമായി പശ്ചാത്തപിച്ചു മടങ്ങുക എന്നതല്ലാത്ത പ്രായശ്ചിത്തമില്ല.
നബി -ﷺ- അറിയിക്കുന്നു: കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിക്കാനും കുടുംബക്കാരോട് ഏറ്റവും നന്മയിൽ വർത്തിക്കാനും സാധിക്കുന്നവൻ നന്മകൾക്ക് പകരമായി നന്മകൾ ചെയ്യുന്നവനല്ല. മറിച്ച് കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിച്ചവൻ തൻ്റെ ബന്ധം മുറിക്കപ്പെട്ടാൽ പോലും അത് ഇണക്കിചേർക്കാൻ ശ്രമിക്കുന്നവനാണ്. അവർ തന്നോട് മോശം പ്രവർത്തിച്ചാലും അവൻ അവരോട് തിരിച്ച് നന്മയിലാണ് വർത്തിക്കുക എന്നർത്ഥം.
ആരെങ്കിലും അല്ലാഹുവിൽ വിശ്വാസമുള്ള നിലയിലും, നോമ്പ് തൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു എന്ന കാര്യം വിശ്വസിച്ചു കൊണ്ടും, അല്ലാഹു നോമ്പുകാർക്ക് ഒരുക്കി വെച്ചിരിക്കുന്ന മഹത്തരമായ പ്രതിഫലത്തിൽ പ്രതീക്ഷ വെച്ചുകൊണ്ടും, അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും, യാതൊരു ലോകമാന്യമോ കീർത്തിയോ ഉദ്ദേശിക്കാതെയും റമദാൻ മാസത്തിൽ നോമ്പെടുത്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അതു മൂലം അവന് പൊറുക്കപ്പെടുന്നതാണ്.
റമദാനിലെ അവസാനത്തെ പത്തിൽ രാത്രി നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. ആരെങ്കിലും പ്രസ്തുത രാത്രികൾക്കുള്ള ശ്രേഷ്ഠതയിൽ വിശ്വസിച്ചു കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടും നിസ്കാരവും പ്രാർത്ഥനകളും ഖുർആൻ പാരായണവും ദിക്റുകളുമായി മുഴുകിയാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം അവന് പൊറുക്കപ്പെടുന്നതാണ്.
എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട ഒരു അടിസ്ഥാനമാണ് നബി ﷺ ഈ ഹദീഥിലൂടെ വിവരിച്ചിരിക്കുന്നത്. അല്ലാഹുവിൻ്റെ ദീനിൽ എല്ലാ വിഷയങ്ങളെയും മൂന്ന് ഇനങ്ങളായി തിരിക്കാൻ സാധിക്കും: വ്യക്തമായ ഹലാലുകൾ (അനുവദനീയമായവ), വ്യക്തമായ ഹറാമുകൾ (നിഷിദ്ധമായവ), അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് വ്യക്തതയില്ലാത്ത, ആശയക്കുഴപ്പം നിലനിൽക്കുന്ന കാര്യങ്ങൾ. ഈ മൂന്നാമത്തെ കാര്യങ്ങളുടെ വിധികൾ ജനങ്ങളിൽ ധാരാളംപേർക്ക് അറിയുന്നുണ്ടാകില്ല. ആരെങ്കിലും അവന് അവ്യക്തമായ അത്തരം കാര്യങ്ങൾ ഉപേക്ഷിച്ചാൽ നിഷിദ്ധകാര്യങ്ങളിൽ പതിക്കാതെ തൻ്റെ ദീനിനെ അയാൾ സുരക്ഷിതമാക്കി. അതു പോലെ, ഇത്തരം അവ്യക്തമായ കാര്യങ്ങൾ ചെയ്തതിൻ്റെ പേരിൽ ജനങ്ങൾ അവനെ ആക്ഷേപിക്കുകയും, അവൻ്റെ അഭിമാനത്തിന് പോറലേൽക്കുന്നതിൽ നിന്നും അവന് രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ ആരെങ്കിലും ഇത്തരം അവ്യക്തമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാതിരിക്കുകയാണെങ്കിൽ അവൻ നിഷിദ്ധത്തിലേക്ക് വീഴാൻ സ്വന്തത്തിനുള്ള വഴിയൊരുക്കുകയോ, അതല്ലെങ്കിൽ ജനങ്ങൾക്ക് അവനെ ആക്ഷേപിക്കാനും കുറ്റം പറയാനുമുള്ള മാർഗം സൃഷ്ടിക്കുകയോ ചെയ്തിരിക്കുന്നു. അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്ന വ്യക്തിക്ക് നബി -ﷺ- ഒരു ഉദാഹരണം പറഞ്ഞിരിക്കുന്നു. തൻ്റെ നാൽകാലികളെ മേയ്ക്കുന്ന ഒരു ഇടയനെ പോലെയാണവൻ. ഒരാൾ അതിരുകെട്ടി സംരക്ഷിച്ചിട്ടുള്ള പ്രദേശത്തിന് തൊട്ടടുത്തായാണ് അവൻ മേയ്ക്കുന്നത്. വളരെ അടുത്താണ് എന്നതിനാൽ അവൻ്റെ മൃഗങ്ങൾ ഈ സംരക്ഷിതമേഖലയിൽ പ്രവേശിച്ച് അവിടെ മേഞ്ഞു നടക്കാനുള്ള സാധ്യത വളരെയധികമുണ്ട്. ഇതു പോലെ തന്നെയാണ്, അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനും. അവൻ ഇതിലൂടെ വ്യക്തമായ ഹറാമിൻ്റെ അടുത്തേക്ക് എത്തിയിരിക്കുന്നു. ചിലപ്പോൾ അവൻ ഹറാമിൽ തന്നെ പതിച്ചു പോയേക്കാം. അതിന് ശേഷം നബി ﷺ ശരീരത്തിലുള്ള ഒരു മാംസക്കഷ്ണത്തെ കുറിച്ച് -ഹൃദയത്തെ കുറിച്ച്- വിവരിച്ചു; അത് നന്നാകുമ്പോൾ ശരീരം നന്നാകുമെന്നും, അത് മോശമാകുമ്പോൾ ശരീരം മോശമാകുമെന്നും അവിടുന്ന് അറിയിക്കുന്നു.
എല്ലാ കാര്യങ്ങളിലും ഇഹ്സാൻ പുലർത്തണമെന്ന് അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി ﷺ അറിയിക്കുന്നു. എല്ലാ സ്ഥിതിയിലും അല്ലാഹു തന്നെ കാണുന്നുണ്ട് എന്ന ബോധ്യം കാത്തുസൂക്ഷിക്കലാണ് ഇഹ്സാൻ. ആരാധനകൾ നിർവ്വഹിക്കുമ്പോഴും, നന്മകൾ പ്രവർത്തിക്കുമ്പോഴും, മറ്റുള്ളവരിൽ നിന്ന് ഉപദ്രവങ്ങൾ തടുക്കുമ്പോഴുമെല്ലാം ഈ ബോധ്യം നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുമ്പോഴും മൃഗങ്ങളെ അറുക്കുമ്പോഴും നന്മ പുലർത്തൽ അതിൽ പെട്ടതത്രെ. വധശിക്ഷ നടപ്പിലാക്കുമ്പോൾ; ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വീകരിക്കേണ്ടത്. ഏറ്റവും വേഗത്തിൽ ജീവനെടുക്കുന്നതും, വധിക്കപ്പെടുന്ന വ്യക്തിക്ക് ഏറ്റവും എളുപ്പമുള്ളതുമായ വഴിയാണ് അതിൽ സ്വീകരിക്കേണ്ടത്. അറവ് നടത്തുമ്പോഴും ഇഹ്സാൻ പുലർത്തണം; തൻ്റെ കത്തിയുടെ വായ്ത്തല മൂർച്ച കൂട്ടിക്കൊണ്ടും, അറവ്മൃഗത്തിൻ്റെ മുൻപിൽ വെച്ച് കത്തി മൂർച്ച കൂട്ടാതെയും, അറുക്കാൻ പോകുന്ന മൃഗത്തിൻ്റെ മുൻപിൽ വെച്ച് മറ്റൊരു മൃഗത്തെ അറുക്കാതെയുമെല്ലാമാണ് ഈ ഇഹ്സാൻ പുലർത്തേണ്ടത്.
ഉപദ്രവങ്ങൾ -ഏതു നിലക്കുള്ളതും രൂപത്തിലുള്ളതുമാണെങ്കിലും- അവ തടയുകയും ഒഴിവാക്കുകയും വേണ്ടതാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം ശരീരത്തോടാണെങ്കിലും പാടില്ല, മറ്റുള്ളവരോടാണെങ്കിലും പാടില്ല. തൻ്റെ സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുന്നതും, മറ്റുള്ളവർക്ക് ഉപദ്രവം സൃഷ്ടിക്കുന്നതുമെല്ലാം ഒരേ പോലെ നിഷിദ്ധമാണ്. ഉപദ്രവത്തെ നേരിടുന്നതിന് വേണ്ടിയാണെങ്കിലും അവൻ ഉപദ്രവമുണ്ടാക്കരുത്. കാരണം ഉപദ്രവം പൂർണ്ണമായും നീക്കാൻ ശ്രമിക്കണമെന്നതാണ് ഇസ്ലാമിൻ്റെ അദ്ധ്യാപനം. എന്നാൽ പ്രതിക്രിയാ നടപടികൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ -അതിരു കവിയാതെ- ഉപദ്രവമേൽപ്പിക്കാൻ അനുവാദമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതോടൊപ്പം, ജനങ്ങൾക്ക് ഉപദ്രവമേൽപ്പിക്കുന്നവർക്ക് അല്ലാഹുവിൻ്റെ പക്കൽ നിന്ന് ഉപദ്രവമുണ്ടാകുമെന്നും, ജനങ്ങൾക്ക് കഠിനത സൃഷ്ടിക്കുന്നവർ അല്ലാഹുവിൽ നിന്നുള്ള കഠിനത നേരിടേണ്ടി വരുമെന്നും നബി ﷺ ഈ ഹദീഥിൽ ഓർമ്മപ്പെടുത്തി.